“”ങാഹാ…””,””നിനക്കിപ്പൊ തലക്ക് പൊറകിലും രണ്ട് കണ്ണ്ണ്ടോ…””,
ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ തന്നെ തിരിച്ചറിഞ്ഞ അപ്പൂനെ കണ്ട് കുഞ്ഞൂട്ടന് ആച്ഛര്യമായി.
“”നീ എൻ്റെടുത്ത് വന്നൂന്നറിയാൻ തലേൻ്റെ പൊറകില് കണ്ണൊന്നും വേണ്ട…””,””എന്നോടിങ്ങനേത്തെ വൃത്തികേടൊക്കെ കാട്ടാൻ വേറെ ആർക്കാ കഴിയാ…””,
ഒരു കുലുക്കവുമില്ലാതെ കുഞ്ഞൂട്ടനെ ചൊടിപ്പിച്ച് കൊണ്ടപ്പു പറഞ്ഞു. പുരികമുയർത്തി ചിന്താക്കുഴപ്പത്തിൽ കുഞ്ഞൂട്ടൻ അവൾക്ക് മുൻപിലായി ഊരക്ക് കൈയ്യും കുത്തി നിന്നു.
“”ഓഹോ ഞാൻ ചെയ്യ്ണത് വൃത്തികേട്ല്ലേ…””,””അങ്ങനെ ആണങ്കി ഇയാള് പാതിരാത്രി എൻ്റെ മേത്ത് കൈയ്യും കാലുമൊക്കെ എടുത്ത് വയ്ക്ക്ണതോ…””,
കുഞ്ഞൂട്ടൻ അൽപ്പം ഗൗരവത്തോടെ പറഞ്ഞു. അവൻ്റെ മുഖം കണ്ട് അപ്പൂന് ചിരിയാണ് വന്നത്. അവള് കുഞ്ഞൂട്ടൻ്റെ മുഖത്ത് നോക്കി തന്നെ ചിരിച്ചു.
“”അച്ചോടാ…””,””ചേച്ചീടെ കുട്ടന് സങ്കടായോ…””,””ചേച്ചി ഒരു തമാശപറഞ്ഞതല്ലേ കുട്ടാ…””,
ഗൗരവത്തോടെ നിൽക്കുന്ന അവൻ്റെ മൂക്കിൻ തുമ്പത്തൊന്ന് തൊട്ടുകൊണ്ടവൾ പറഞ്ഞു. അതിഷ്ട്ടപ്പെടാത്ത പോലെ കുഞ്ഞൂട്ടൻ അവളുടെ കൈ തട്ടിമാറ്റി. അപ്പൂന് അവൻ്റെ ദേഷ്യം കണ്ട് ചിരിയാണ് വരുന്നത്.
കുഞ്ഞൂട്ടനെ നോക്കി കൊണ്ട് നിക്കുമ്പഴാണ് അവൻ പുറത്തേക്കോ മറ്റോ പോവാനുള്ള ചേലിലാണ് വന്നിരിക്കുന്നതെന്ന് അപ്പു ശ്രദ്ധിച്ചത്.
“”അല്ല…””,””കാലത്തേ തന്നെ സാറിതെങ്ങോട്ടാ…””,
അവനെ നോക്കി കൊണ്ട് അപ്പു ചോദിച്ചു.
“”അത് പറയാനാ ഞാൻ ഇങ്ങോട്ട് വന്നത്…””,””അപ്പൊ അവൾടെ ഒരു ജാഡ…””,””ഇനി പറയാൻ സൗകര്യമില്ല…””,””പോയി പണി നോക്ക്…””,
കുഞ്ഞൂട്ടൻ അപ്പൂനെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ അങ്ങനെ പറഞ്ഞ ശേഷം അവിടെ നിന്നും നടന്നു നീങ്ങി..
“”ആഹ്…””,””പറഞ്ഞിട്ട് പോ ചെക്കാ…””,
അവനോടൊപ്പം കൂടി അപ്പു കുഞ്ഞൂട്ടനെ വട്ടം പിടിച്ചു. അവൻ അപ്പഴും ഊരക്ക് കൈ കൊടുത്തു നിക്കാണ്.
“”ഞാൻ ആഹ് പുഷ്പ്പേച്ചിയെ ഒന്ന് കണ്ടിട്ട് വരാം…””,””നമ്മടെ പാറുക്കുട്ടി എവിടെയുണ്ടെന്നറിയണ്ടേ…””,””അവർക്കേ അറിയൂ അത്…””,
“”നീ അവിടേക്കാണോ…””,””ഞാനും കൂടി വരട്ടേ…””,
അൽപ്പമൊരു കൊഞ്ചലോടെ കുഞ്ഞൂട്ടനോടവൾ ചോദിച്ചു. പക്ഷെ അവൻ അപ്പൂനെ പാദം മുതൽ തലവരെ ഒന്ന് ഓടിച്ച് നോക്കി. മുട്ടിന് താഴെ വരെ ഇറക്കമുള്ള ഒരു പാവാടയും വീട്ടിലിടുന്ന ഒരു ടീഷർട്ടുമിട്ട് തലയിൽ ഒരു പഞ്ഞി തൊപ്പിയും വെച്ചാണവൾ നിൽക്കുന്നത്.
“”ഈ കോലത്തിലോ…””,””വേണ്ടപ്പൂ…””,””നമ്മക്ക് പിന്നൊരീസം പോവാ…””,””മാത്രല്ല എൻ്റൊപ്പം സ്രാവണും ഇണ്ടാവും…””,
അവൻ്റെ മറുപടി കേട്ട് അപ്പു ഒന്ന് ചുണ്ട് മലർത്തി കാട്ടി.
“”ആണോ…””,””എന്നാ നിങ്ങള് പോയിട്ട് വാ…””,
അപ്പു തൽക്കാലം ഒഴിഞ്ഞുമാറി. കുഞ്ഞൂട്ടൻ ഒരു ചിരിയോടെ തലയാട്ടി യാത്ര ചോദിച്ച് അവളെ കടന്ന് മുൻപിലേക്ക് നടന്നു.
“”പിന്നേയ് ഒന്നവടെ നിന്നെ ഒരു കാര്യം പറയാൻ മറന്നു…””
മുൻപിലേക്ക് നടക്കുന്ന കുഞ്ഞൂട്ടനെ അപ്പു പെട്ടന്ന് വിളിച്ചു. അവൻ തിരിഞ്ഞ് നോക്കി. അപ്പു കുഞ്ഞൂട്ടനടുത്തേക്ക് ചെന്നു. അവളെ തന്നെ നോക്കി നിന്ന കുഞ്ഞൂട്ടൻ്റെ ചെവിക്ക് കയറി അപ്പു പിടിച്ചു. വളരെ പെട്ടന്നുള്ള നീക്കമായത് കൊണ്ട് കുഞ്ഞൂട്ടന് അതിൽ നിന്ന് ഒഴിഞ്ഞ് മാറാനായി കഴിഞ്ഞില്ല. അവള് കൃത്യം ചെവിയുടെ തുഞ്ചത്ത് തന്നെ പിടിച്ചു.
“”ആഹ്…””,””എന്താപ്പൂ ഈ കാട്ടണെ…””,””എനിക്ക് വേദനിക്കിണ്ട്ട്ടോ…””,
“”ഉവ്വോ…””,””നേരത്തേ ചെയ്ത പോലെ ഇനി പൊറത്തെവടേലും വച്ച് എന്നെ ഉമ്മവെച്ചാൽ ഈ ചെവി ഞാനിങ്ങട്ട് പറിച്ച്ട്ക്കും…””,””ട്ടോ…””,””അവടെ ആരും ഇല്ലാഞ്ഞോണ്ട് മാനം പോയില്ല…””,””ചെക്കൻ്റെ ഓരോ കാട്ടല് കാരണം മനുഷൻ്റെ തൊലിയുരിയുംന്നാ തോന്നണെ…””,
അപ്പു പതുക്കെ കുഞ്ഞൂട്ടൻ്റെ ചെവിയിൽ നിന്ന് കൈയ്യെടുത്തു. ചെറുതായി വേദനിച്ചത് കൊണ്ട് ചെവിയൊന്ന് തിരുമ്മി ചുണ്ട് കൂർപ്പിച്ച് കുഞ്ഞൂട്ടൻ അവളെ തന്നെ നോക്കിനിന്നു.
“”ന്താടാ നോക്ക്ണേ…””,””ഇനി ഇമ്മാരി പണി കാണിക്കോ…””,
അപ്പു അവൻ്റെ നേരെ കൈയ്യോങ്ങി ചോദിച്ചു. കുഞ്ഞൂട്ടൻ തോള് കുലുക്കി ഇല്ലെന്ന് കാണിച്ചു. അത് കണ്ട് അപ്പു ഒന്നടങ്ങി. അവൾ കുഞ്ഞൂട്ടന് മുൻപിൽ കൈ കെട്ടി അവനെ നോക്കി നിന്നു. അടുത്ത നിമിഷം കുഞ്ഞൂട്ടൻ മുൻപിലേക്കാഞ്ഞ് അപ്പൂൻ്റെ കവിളത്ത് തന്നെ അമർത്തി ഒരു മുത്തം കൊടുത്തു. എല്ലാം ഞൊടിയിടയിൽ കഴിഞ്ഞു. അപ്പു വായ പൊളിച്ച് നിന്ന് പോയി. മുത്തം കൊടുത്ത് കഴിഞ്ഞതും കുഞ്ഞൂട്ടൻ പിന്നെ അവിടെ നിന്നില്ല വേഗം തിരിഞ്ഞോടി… അപ്പു ഞെട്ടൽ മാറാതെ അവൻ ഓടി പോവുന്നതും നോക്കി നിന്നു. പെട്ടന്നാണ് അവള് നിന്നതിൻ്റെ അപ്പുറത്ത് ഒരു പാത്രം വീഴുന്ന ശബ്ദം കേട്ടത്. ഞെട്ടി കൊണ്ട് അപ്പു അങ്ങോട്ടേക്ക് തിരിഞ്ഞ് നോക്കി. വായും പൊളിച്ച് അപ്പു നിന്നത് പോലെ സ്റ്റക്കായി നിൽക്കുന്ന ഗൗരി. അവളിവിടെ നടന്നതെല്ലാം കണ്ടു. അപ്പൂനാകെപ്പാടെ നാണക്കേടായി. ആച്ഛര്യ മുഖത്തോടെ വായും പൊളിച്ച് ഗൗരി അവിടെ നിന്നും നടന്ന് പോവുന്നത് ഒറ്റക്കണ്ണടച്ച് ചളിപ്പോടെ അപ്പു നോക്കി നിന്നു. ഇനി ഇവളിത് ആരോടൊക്കെ പറയുമെന്ന ശങ്കയോടെ അപ്പുവും അകത്തേക്ക് നടന്നു.
Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?
Yes author name ശിവ്
author name ശിവ്
Ividathe nalla love stories mention cheyyamo…???
After marriage, enemies to lovers type stories….??
അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
love after marriage, enemies to lovers type stories….
കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…