പതിനെട്ടാം 👹 തീയാട്ട് {Sajith} 269

കാലത്തേ അൽപ്പം നേരത്തെ തന്നെ കുഞ്ഞൂട്ടൻ എഴുന്നേറ്റു. വിഷ്ണുഗിരിയുടെ അപ്പുറത്ത് നിന്ന് ആദിത്യ കിരണങ്ങൾ തുറന്നിട്ട ജനാല അഴികൾക്കിടയിലൂടെ മുറിയിലേക്ക് കടന്നു വരുന്നുണ്ട്. തൊടിയിലെ തെങ്ങിനും കവുങ്ങിനുമിടയിലൂടെ കോട നിറഞ്ഞ് നിൽക്കുന്ന വെളുപ്പാൻ കാലം. അത് തുറന്നിട്ട ജനാലയിലൂടെ പ്രകാശത്തിനൊപ്പം കുഞ്ഞൂട്ടൻ്റെ മുറിയിലേക്ക് ചെറു കാറ്റിനോടൊപ്പം അടിച്ചു കയറി. മുറിയിലെ മേശമേൽ ഒരു കട്ടൻ ഗ്ലാസിരിക്കുന്നു. കൊണ്ടുവെച്ചിട്ട് അതിക നേരം ആയിട്ടുണ്ടാവില്ല. അതിൽ നിന്ന് ആവി പാറുന്നുണ്ട്. അപ്പൂൻ്റെ പണിയായിരിക്കും. ഒരു ചിരിയോടെ മേല് മൂടിയിരുന്ന പുതപ്പ് മാറ്റി കുഞ്ഞൂട്ടൻ എഴുന്നേറ്റു. മുഖവും വായുമൊന്ന് കഴുകി വന്ന് മേശമേൽ വച്ചിരുന്ന കട്ടൻ എടുത്ത് കുടിക്കാൻ ആരംഭിച്ചു. 

 

ഇതേ സമയം കനകമ്മയോടൊപ്പം പൈതോഴുത്തിലായിരുന്നു അപ്പു. കാലത്തേ എഴുന്നേറ്റത് കൊണ്ട് സമയം പോവാനെന്നോണം കനകമ്മയോടൊപ്പം കൂടിയതാണവൾ. ഇന്ദിരാമ്മയും മറ്റും അടുക്കളയിലുണ്ട്. പ്രഭാത ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണവർ. തൊഴുത്തിലെ കറവയുള്ള പശുക്കളെയെല്ലാം അഴിച്ച് കുറച്ചപ്പുറത്തേക്ക് മാറ്റി കവുങ്ങിൻ തൊടിയുടെ ഇടയിൽ അങ്ങിങ്ങായി കെട്ടിക്കൊണ്ടിരിക്കുന്ന കനകമ്മ. അവരോടൊപ്പം സഹായത്തിനായി പണിക്കാരികളുണ്ട്. തള്ളപശുക്കളെ എല്ലാം മാറ്റി കെട്ടിയ ശേഷം കിടാങ്ങളെ അഴിച്ചുവട്ടു. അവ അകിടിൽ നിന്നും പാല് കുടിക്കാനായി ഓടി വരുന്നു. കറന്ന് കുടിക്കുന്ന കിടാങ്ങളെ അമ്മപശു നാവ് കൊണ്ട് മേലാകെ ഉഴിഞ്ഞ് സ്നേഹം കാട്ടുന്നു. ഇതെല്ലാം കണ്ട് അടുത്തുള്ള ഒരു കവുങ്ങിൽ ചാരി അപ്പു അടുത്തു തന്നെയുണ്ട്. അവളെ നോക്കി കൊണ്ട് മുകളിലത്തെ മുറിയിൽ കുഞ്ഞൂട്ടനും നിൽക്കുന്നു. ജനലഴികളിൽ പിടിച്ച് കൊണ്ട് അപ്പൂനെ നോക്കി ചായ മൊത്തി കുടിക്കുകയാണ് കുഞ്ഞൂട്ടൻ. 

 

ചായകുടി കഴിഞ്ഞ് കുഞ്ഞൂട്ടൻ കുളിയൊക്കെ കഴിഞ്ഞ് കുപ്പായമണിഞ്ഞ് പുറത്തേക്കിറങ്ങാൻ തയ്യാറായി. പ്രഭാത ഭക്ഷണം കഴിച്ച ശേഷം നേരെ സ്രാവണിൻ്റെ വീട്ടിലേക്ക് പോവണം. അവിടെ നിന്ന് അവനെ എടുത്തു കൊണ്ട് സ്വർഗ്ഗത്തിലേക്ക്. പുഷ്പ്പേച്ചി കാലത്തേ ജോലിക്ക് പോവുന്നതിന് മുൻപ് അവരുടെ വീട്ടിലെത്തണമായിരുന്നു. അവരിൽ നിന്നേ രുഗ്മിണി എവിടേക്ക് പോയെന്ന വിവരം കിട്ടൂ.

 

തീരുമാനിച്ചത് പോലെ തന്നെ ഭക്ഷണം കഴിച്ച ശേഷം കുഞ്ഞൂട്ടൻ പുറത്തേക്കിറങ്ങി. പോവുന്നതിന് മുന്നേ അപ്പൂനോട് പറയണം. അതാണ് അജണ്ട അല്ലെങ്കിൽ തിരികെ വരുമ്പൊ പെണ്ണ് പുറം പൊളിക്കും. കുഞ്ഞൂട്ടൻ കൊലായിൽ നിന്ന് ചെരുപ്പിട്ട് തൊടിയിലേക്ക് നടന്നു. 

 

കോട ചെറു സൂര്യവെളിച്ചത്തിൽ തട്ടി തിളങ്ങുന്ന അന്തരീക്ഷം. അത് ചൂടുപിടിച്ച് പതുക്കെ മുകളിലേക്ക് ഉയരാൻ പോവുകയാണ്. തൽക്കാലത്തെ തണുപ്പകറ്റാൻ കുഞ്ഞൂട്ടൻ ഒരു തൊപ്പി വെച്ചിട്ടുണ്ട്. കുറച്ചകലെ നിന്നെ പൈക്കളെ നോക്കി നിക്കുന്ന അപ്പൂനെ അവൻ കണ്ടു. പതുക്കെ ശബ്ദമുണ്ടാക്കാതെ അവളുടെ പിന്നിൽ വന്ന് കുഞ്ഞൂട്ടൻ നിന്നു. പൈക്കിടാവിൻ്റെ പാലിന് വേണ്ടിയുള്ള തത്രപ്പാട് കണ്ട് ചിരിയോടെ നോക്കി നിൽക്കുകയാണ് അപ്പു. കുഞ്ഞൂട്ടൻ പതുക്കെ ശബ്ദമുണ്ടാക്കാതെ അവളുടെ തലയുടെ പുറകിലൂടെ തലയിട്ട് കഴുത്തിൽ ഒരുമ്മ കൊടുത്തു. ഒരു നിമിഷം അപ്പൂൻ്റെ കണ്ണുകളൊന്നടഞ്ഞ് പോയി.

 

“”ഒരു പരിസര ബോധോം ഇല്ല ഈ ചെക്കന്…””,

 

കഴുത്തിലടിക്കുന്ന അവൻ്റെ ശ്വാസത്തിൽ അപ്പൂൻ്റെ മേലെയുള്ള ചെറു ചെമ്പൻ രോമങ്ങൾ എഴുന്നേറ്റ് വന്നു. അതിൻ്റെ  ആന്തോളനത്തിൽ അപ്പു ഒന്ന് വിറച്ചു. 

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *