പതിനെട്ടാം 👹 തീയാട്ട് {Sajith} 269

“”മ്മം…””,””സമയം കുറച്ച് കൂടി ഉണ്ട്…””,””വേദന തോന്നിയാൽ മംങ്കലത്തേക്ക് വരാം…””,””ഞങ്ങളുണ്ടാവും…””,

 

അതും പറഞ്ഞ് ഗോകുലിൻ്റെ തോളിൽ തട്ടി ഒന്ന് പുഞ്ചിരിച്ചു കാട്ടി ശേഖരൻ ജീപ്പിനടുത്തേക്ക് നടന്നു.

 

“”ഏയ് അതിന്റെ ആവശ്യമിണ്ടാവില്ല വെല്ല്യച്ഛാ…””,””എന്നെ എൻ്റച്ഛൻ ഇവിടെ അടക്കിക്കോളും…””,””തറവാട്ടുകാരുടെ സഹായമൊന്നും അങ്ങേര് ചോദിക്കില്ല…””,

 

ഒരു ചിരിയോടെ ഗോകുൽ പറഞ്ഞു. നടക്കുകയായിരുന്ന ശേഖരൻ അത് കേട്ട് തലയാട്ടി ഒരു മന്ദഹാസത്തോടെ നടന്ന് കാറിൽ കയറി.

 

“”എന്തിനാ ഏട്ടൻ വന്നെ എന്താ കാര്യം…””,

 

ശേഖരൻ്റെ ജീപ്പ് പോവുന്നതും നോക്കി സീമ അജയനോട് തിരക്കി.

 

“”കുഞ്ഞൂട്ടൻ…””,””അവൻ വൈജയന്തിയിൽ ഉണ്ടെത്രെ…””,””എത്രയും പെട്ടന്നവനെ കാണണം ഒരപകടം സംഭവിക്കാൻ സാധ്യതയുണ്ടവന് പറയണം…””,

 

“”വൈജയന്തിയിലോ…””,””അജയേട്ടാ ഞാൻ കൂടി വരട്ടെ അവനെ കാണാൻ…””,

 

കെഞ്ചുന്ന സ്വരത്തിൽ സീമ ചോദിച്ചു. 

 

“”നീ വന്നാൽ ഇവൻ്റെ കാര്യം ആര് നോക്കും…””,

 

ഗോകുലിനെ ഭക്ഷണം കഴിപ്പിക്കുന്നതും മരുന്ന് കഴിപ്പിക്കുന്നതുമെല്ലാം സീമയാണ്. അവള് കൂടെ വന്നാൽ ഗോകുലിൻ്റെ കാര്യം അവതാളത്തിലാവും. 

 

“”അത് സാരില്ല അച്ഛാ…””,””ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം…””,””അല്ലങ്കിൽ എന്നെ ധർമ്മഗിരിയിൽ ആക്കിയാൽ മതി….””,””അവിടെ എല്ലാവരും ഉണ്ടല്ലോ….””,

 

ധർമ്മഗിരി സീമയുടെ വീടാണ് അവിടെ പോയാൽ ഗോകുലിൻ്റെ കാര്യങ്ങളൊക്കെ നോക്കാൻ ആളുണ്ടാവും..

 

“”മ്മം…””,””നോക്കാം…””,””രണ്ട് ദിവസത്തിനുള്ളിൽ പോവണം…””,

 

അതും പറഞ്ഞ് തലയും താഴ്ത്തി എന്തോ ആലോചിച്ച് കൊണ്ട് അജയൻ അകത്തേക്ക് നടന്നു. പിന്നാലെ ഗോകുലിനെ താങ്ങി സീമയും പോയി.

 

ശേഖരൻ എന്താണ് ഇനി ചെയ്യാൻ പോവുന്നതെന്നാലോചിച്ച് ഇരിപ്പായി അജയൻ. കുഞ്ഞൂട്ടൻ വൈജയന്തിപുരത്തുണ്ടെന്ന കാര്യം എങ്ങനെ അയാൾ മനസിലാക്കി. തീരുമാനിച്ച് ഉറപ്പിച്ച പോലയായിരുന്നു അയാളുടെ വാക്കുകൾ. ആരൊക്കെ അയാളുടെ കൂടെയുണ്ടാവുമെന്ന് പോലും കണക്കാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അജയനിപ്പോൾ.

***

വൈജയന്തിപുരം….

***

പാർവ്വതിയുടെ അമ്മയായ രുഗ്മിണിയുടെ കുട്ടിക്കാലത്തെ കഥകളെല്ലാം മനസ്സിലാക്കിയ ശേഷം കുഞ്ഞൂട്ടന് മനസിനെല്ലാം ഒരു വിങ്ങൽ പോലെ തോന്നി കൊണ്ടേ ഇരുന്നു. ജീവിതം എന്താണെന്ന് പഠിച്ചവളാണ് രുഗ്മിണി. നല്ലൊരു സാഹചര്യത്തിൽ വളർന്നു വന്നിട്ട് ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാണ്ടാവുന്നത് കുഞ്ഞൂട്ടന് ചിന്തിക്കാനേ കഴിയുന്നില്ല. രുഗ്മിണി അതൊക്കെ അതിജീവിച്ച പെണ്ണാണ്. പുഷ്പ്പേച്ചിയുടെ വാക്കുകളിൽ നിന്ന് രുഗ്മിണിക്ക് അവളുടെ വീടും പരിസരവും എത്രത്തോളം വിലപ്പെട്ടതാണെന്ന് ഇന്നലെ മനസിലായതാണ്. അവളുടെ അച്ഛൻ്റെ അവസാന സമ്പാദ്യം. അവരെ അടക്കം ചെയ്തിരിക്കുന്ന മണ്ണാണത്. അത് എത്രത്തോളം വൈകാരികമായ ഭൂമി ആയിരിക്കുമെന്ന് കുഞ്ഞൂട്ടന് മനസിലാക്കാൻ വലുതായി ആലോചിക്കേണ്ടി വന്നില്ല. അവിടെ നിന്നാണ് വൈജയന്തിക്കാർ അവളെ ഓടിച്ച് വിട്ടത്. മഴകൊള്ളാതെ കിടക്കാനായി അവൾ കെട്ടി പടുത്ത കുടില് അഗ്നിക്ക് ഇരയാക്കുകയും ചെയ്തു. അച്ഛൻ നഷ്ട്ടപ്പെട്ടതിൽ പിന്നെ ഒരുപാട് അവൾ അനുഭവിച്ചിട്ടുണ്ട്. ഇനി രുഗ്മിണി കണ്ണീര് പൊഴിക്കരുത്. അവള് വൈജയന്തിയിലേക്ക് തിരിച്ച് വരണം സന്തോഷായിട്ട് ജീവിക്കണം. കുഞ്ഞൂട്ടൻ അന്തിക്ക് മയക്കമാവുന്നതിന് മുൻപേ തീരുമാനിച്ചുറപ്പിച്ചു.

56 Comments

Add a Comment
  1. Enthanu athil Peru koduthittullath athilum Aparaajithan ennuthanne aano?

    1. Yes author name ശിവ്

    2. author name ശിവ്

  2. Ividathe nalla love stories mention cheyyamo…???
    After marriage, enemies to lovers type stories….??

  3. അപ്പുറത്തെ പോലെ അഭിപ്രായങ്ങൾ ചോദിക്കാൻ പറ്റിയ ഇടം ഇവിടെ ഇല്ലാത്തൊണ്ട് ചോദിക്കുവാ, ഇവിടുത്തെ മികച്ച പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ??
    love after marriage, enemies to lovers type stories….

  4. കഥ ഇടു ബ്രോ, കുറെ നാൾ ആയില്ല.. കാത്തിരിരുന്ന, കാത്തിരുന്നു,…

Leave a Reply

Your email address will not be published. Required fields are marked *