ഇനിമുതൽ രാത്രിയിൽ യാത്ര വേണ്ടാ – [Santhosh Nair] 910

ഇപ്പോൾ മഴയില്ല, പക്ഷെ കറന്റ് പോയത് നാളെ നോക്കിയാൽ മതിയെന്നു തോന്നുന്നു. ഇരുട്ടു കാട്ടിയായിത്തന്നെയുണ്ട്. ഒരു വണ്ടിപോലും കാണുന്നില്ല, മനുഷ്യന്റെ കാര്യം പറയണോ?

എന്തായാലും വീടിനടുത്തുള്ള ജംക്ഷൻ വന്നു. മുകളിലേക്കുള്ള കയറ്റം കയറി മുകളിൽ വന്നു. ഒരു ഇരുനൂറു മീറ്റർ കൂടി നടന്നാൽ വീടായി. പക്ഷെ ഇപ്പോ ധൈര്യം അല്പം കുറഞ്ഞു. കഴിഞ്ഞ മാസമാണ് അടുത്ത വീട്ടിലെ കണ്ണൻ ചേട്ടൻ (ചാരായത്തിൽ വിഷം ഒഴിച്ചു) വിഷമടിച്ചു മരിച്ചത്. കുഴിച്ചിട്ടതും വഴിയോരത്തോടു ചേർന്നാണ്. പുള്ളി ഈയിടെ കുറേപ്പേരെ പേടിപ്പിച്ചെന്നുമൊക്കെ പറഞ്ഞു കേട്ടു. നല്ല മനുഷ്യനായിരുന്ന പുള്ളിക്കാരൻ മരിച്ചു കഴിഞ്ഞപ്പോൾ മറ്റുള്ളവരെ ശല്യപ്പെടുത്തുന്നുവത്രെ.

പുള്ളിയ്ക്കെന്നെ പണ്ടേ വലിയ കാര്യമായിരുന്നു. അതുകൊണ്ടുതന്നെ അവിടെ കമ്പനി വേണമെന്നു പറഞ്ഞു വന്നാലോ എന്ന് കരുതി ഞാൻ രാത്രിയാത്ര പതിവില്ലായിരുന്നു. എന്തിനാ പ്രേതങ്ങളോടു വിളയാടുന്നത് എന്നൊരു കരുതൽ – ഛെ, ഛെ – പേടിയൊന്നും അല്ലെന്നേ, സത്യം.

ചെറിയ വിറയൽ അനുഭവപ്പെട്ടതിനാൽ ഇടക്കുവെച്ചു റസ്റ്റ് എടുക്കാൻ വിട്ട കൃഷ്ണനെയും മുകുന്ദനെയും നാരായണനെയും വാസുദേവനെയും കേശവനെയും ഒക്കെ തിരിച്ചു വിളിച്ചു തുടങ്ങി. അവരു താൻ കാപ്പാത്താണും.

പെട്ടെന്നൊരു വെളുത്ത രൂപം ആടിയാടി എന്റെ നേരെ വന്നു. നല്ല ഒന്നാന്തരം പട്ടച്ചാരായതിന്റെ മണം കുമു കുമാന്നു വരുന്നു. കണ്ണൻ ചേട്ടൻ തന്നെ, എന്റെ കാര്യം തീർന്നു – കൃഷ്ണാ കാത്തുകൊള്ളണമേ, എന്റെ പാപങ്ങൾ ക്ഷമിയ്ക്കണേ, ദേ പാവം ഞാൻ വന്നു പോയി.

പെട്ടെന്നാണ് ആ ചോദ്യമുണ്ടായത്.

“ചേട്ടാ ഈ കൈനിയിലെ ചാക്കോച്ചന്റെ വീടെവിടെയാ?” എന്ത്, കണ്ണൻ ചേട്ടന് ഇരുട്ടുകാരണം എന്നെ മനസ്സിലായിക്കാണില്ല, അതാവും ചേട്ടാ എന്ന് വിളിച്ചത്, എന്റെ മനസ്സ് പറഞ്ഞു.

പെട്ടെന്നെനിയ്ക്കു ശബ്ദം വന്നില്ല – “ഉം” എന്നൊരു മൂളൽ മാത്രം.

പിന്നേം ആ ശബ്ദം, നാവിനു നല്ല കുഴച്ചിൽ ഉണ്ട് “ഈ കൈനിയിലെ ചാക്കോച്ചന്റെ വീടെവിടെയാ, വഴി ഒന്ന് പറഞ്ഞു തരാമോ?”

“അത് കടക്കാരൻ ജോസഫ് ചേട്ടന്റെ വീടിനടുത്താ. ഇവിടുന്നു കുറെ നടക്കണം. നേരെ പോയി കയറ്റം കയറി ഇടത്തോട്ട് തിരിഞ്ഞാൽ മതി. ഒറ്റ വഴി. ആട്ടെ, ചേട്ടൻ ആരാ, ഇവിടെ ഈ പാതിരായ്ക്ക് എങ്ങനെ വന്നു?” അത് കണ്ണൻ ചേട്ടൻ അല്ല എന്ന് മനസ്സിലാക്കിയ ഞാൻ ആശ്വാസ നിശ്വാസങ്ങളോടെ ചോദിച്ചു.

പുള്ളി തുടർന്നു പറഞ്ഞു “ഞാൻ ഈ കൈനിയിലെ ചാക്കോച്ചനാണ്, എന്റെ വീട് കണ്ടുപിടിക്കാൻ പറ്റുന്നില്ല”

പാവം വീടിനടുത്തു വരെ ഓട്ടോയിൽ പോയിട്ട് അവിടുന്ന് തിരികെ നടന്നു വരികയാണ്. എന്റെ ഭയം ഒരു ചിരിയ്ക്കു വഴിമാറി. പക്ഷെ ഉറക്കെ ചിരിയ്ക്കാൻ പറ്റില്ലാത്തതിനാൽ – കൺട്രോൾ കൺട്രോൾ കൺട്രോൾ എന്നു മൂന്നു തവണ പറഞ്ഞു മനസ്സിനെ അടക്കി നിർത്തി.

നമ്മുടെ ഖജനാവിനെ കഷ്ടപ്പെട്ട് താങ്ങി നിർത്തുന്നവരുടെ വേദനകളിൽ നമ്മൾ പങ്കു ചേരണം എന്നുറച്ചു, കുറച്ചു മുൻപോട്ടു പോയി ആളിനെ ശരിയായ വഴിയിൽ വിട്ടിട്ടു വീട്ടിലേയ്ക്കു പോയി.

14 Comments

  1. ❤?????.. പേടിപ്പിച്ചു…. നിനക്ക് ഈ ഇടയായി ഏതോ യക്ഷി കൂടി എന്നാ തോന്നണേ ????

    1. He he…
      enikkum samshayam undu.
      pakshe etho paavam yakshi aanu ketto, raktham venam ennonnum parayunnilla. oru pakshe enneppole vegetarian aavum 😀

  2. Peronnu maattanam ennu thonni, athangu cheythu. 😀

  3. വീടിന്റെ അടുത്തു ഗ്രൗണ്ടിൽ കളിക്കാൻ വരുന്ന ഒരു ചേട്ടൻ തൂങ്ങി മരിച്ചു..ആശാൻ എന്നായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്… ഞാൻ അന്ന് ഏഴിലോ എട്ടിലോ ആണ്… അത് കഴിഞ്ഞു ഒരാഴ്ച ആയി കാണും അടുത്തുള്ള അമ്പലത്തിൽ ഉത്സവം ആയി… ഞാനും കൂട്ടുകാരനും ഉത്സവം ഒക്കെ കഴിഞ്ഞു ഗ്രൗണ്ടിന്റെ അടുത്തോടെ വീട്ടിലേക്ക് പോകുവാ… അപ്പൊ 8 മണിക്ക് പവർ കെട്ട് ആയി..അപ്പൊ ദാ അവൻ പറയുന്നു നമ്മുടെ ആശാനേ പലരും കണ്ടെന്ന് പറയുന്നേട എന്ന്… ഇത് കേട്ടതും എന്റെ ചങ്ക് ഇടിയൊടിടി… ഞാൻ അങ്ങു വിരണ്ടു പോയി.. നല്ല ഇരുട്ടും… അവന്റെ വീട് തൊട്ട് അടുത്തായി.. എനിക്ക് 200 mtr പോണം.. ഹോ ഞാൻ ഓടിയ ഓട്ടം??????…നന്നായി എഴുതി പുള്ളെ… ആശംസകൾ??

    1. Thx dear 🙂
      😀 Ithu polathe anubhavangal iniyum undu 😀

  4. മണവാളൻ

    ?? നന്നായിരുന്നു സന്തോഷേട്ടാ ?
    ഇത് Nyctophobia ആണ് ?

    1. 😀 thx dear

      ente abhipraayathil kurachukoodi apagradhichaal ithu achluophobia aanu :D, ente kaaryathil.

      pandu nadanna moonnu sambhavangal onnichoru urulayaakiyathaanu ketto 😀

        1. 😉 😀

  5. സന്തോഷ്‌ ജീ…. ❤??

    രസകരമായ വിവരണങ്ങളോട് കൂടിയ.. കഥ.. ??????

    1. Nandi Reghu kuttee.. 🙂

  6. വെറുതേ മനുഷ്യനെ പേടിപ്പിക്കാൻ…… ഞാൻ പേടിച്ചില്ല കേട്ടോ.

    1. ????
      Athrakku pedicho?
      Enkil aduthu thanne oru Dracula kadha idunnundu ???

Comments are closed.