നാളെ രാവിലെ ചോരമയം ഇല്ലാതെ ?കിടക്കുമോ ഞാൻ? യക്ഷി പിടിച്ചുകൊണ്ടു പോയാൽ പല അഡൾട് സിനിമ കാര്യങ്ങളും ചെയ്തതിനു ശേഷം രക്തവും കുടിച്ചു വലിച്ചെറിയുമത്രെ. ഈശ്വരാ, ഞാൻ കന്യകൻ അല്ലാതായിപ്പോകുമല്ലോ, നാട്ടുകാർ എന്തു വിചാരിയ്ക്കും?
ശരീരം വിയർക്കുന്നു, പെട്ടെന്നു കാൽ എന്തിലോ തട്ടി, കുനിഞ്ഞപ്പോൾ പോക്കറ്റിൽ നിന്നും രണ്ടു മൂന്നു നാണയത്തുട്ടുകൾ വീണു. ഇതായിരുന്നു കാര്യം – പാവം യക്ഷി, വെറുതെ ഒത്തിരി തെറ്റിദ്ധരിച്ചു, വെറുതെ മോഹിച്ചു.
പിന്നേം നട നടയോ നട നട.
വളവു തിരിഞ്ഞപ്പോൾ വളവിന്റെ അങ്ങേ മൂലയിൽ ഒരു അനക്കം,വെളുത്ത നിറത്തിൽ എന്തോ അനങ്ങുന്നു, ഇരുട്ടു കാരണം എന്താണെന്ന് മനസ്സിലാകുന്നില്ല. വല്ല പുതിയ പ്രേതവും ആവുമോ? ശരീരം ആവശ്യമില്ലാതെ വിയർക്കുന്നു, കാലുകളിൽ വിറയൽ, നാമസങ്കീർത്തനത്തിന്റെ ശബ്ദം കുറയുന്നു, കൃഷ്ണാ കാപ്പാത്തുങ്കോ.
വെറുതെ പ്രേതങ്ങളെ ശല്യപ്പെടുത്താതെ അപ്രത്തെ അരികു ചേർന്ന് നടന്നു, ഇരുമ്പു ദണ്ഡോക്കെയുള്ള സ്ട്രോങ്ങ് കുട – ഇരുമ്പിനടുത്തു പ്രേതങ്ങൾ വരില്ലയെന്നു ‘അമ്മ പറഞ്ഞിട്ടുണ്ട് (അത് പ്രേതങ്ങൾക്കറിയുമോ എന്തോ?) ആ കുഡ് നീട്ടിപ്പിടിച്ചുകൊണ്ടു ഞാൻ നടന്നു,
പെട്ടെന്നാണ് അത് സംഭവിച്ചത്, ആ വെളുത്ത രൂപം കുതിച്ചു പൊങ്ങി, ഒരു പീസ് അവിടെത്തന്നെ നിന്നു, ഒരു പീസ് താഴേയ്ക്കോടി, ഒരു പീസ് എന്റെ നേരെയും വന്നു. “കാർന്നോരെ എന്നോടുവേണ്ടാ” എന്ന ഡയലോഗ് പറയുന്ന ഇന്നച്ചൻ സാറിനെപോലെ കുടയും നീട്ടി ഞാൻ ഇപ്പൊ വീഴും എന്നപോലെ നിന്നു.
പിന്നീടാണ് മനസ്സിലായത്. താഴത്തെ ഉണക്കമീൻ കടക്കാരുടെ വീടിനടുത്തു വഴിയരികിൽ അവർ ഇട്ടിരുന്ന വെളുത്ത ഓലക്കൂടയാണ് എന്റെ നേരെ ഉരുണ്ടു വന്നത്. അവർ ഓലക്കൂട്ടുകൾ വഴിയരികിൽ ഇവയ്ക്കാറുണ്ട് (ഉണങ്ങുമ്പോൾ കത്തിച്ചു കളയാൻ) \, അവരുടെ വെളുത്ത പട്ടി ആ സുഗന്ധം ആസ്വദിച്ചു അതിലാണ് കിടക്കാറ്. തണുപ്പുകാരണം ചുരുണ്ടു ചുരുണ്ടു അത് കിടക്കുന്നതുകണ്ടു ഞാൻ പേടിച്ചപോലെ, വലിയ കാലൻ കുട നീട്ടിവന്ന എന്നെക്കണ്ടു അതും പേടിച്ചു. അങ്ങനെ അത് ചാടിയപ്പോൾ കുടകൾ മേലേയ്ക്കും താഴേയ്ക്കും ഉരുണ്ടു.
എന്നാലും ഡീസന്റ് പട്ടി – നല്ല സംസ്കാരം, ഒന്നു കുരച്ചു പോലും ഇല്ല, അതും അത്രയ്ക്ക് പേടിച്ചുപോയെന്നു തോന്നുന്നു, അതോ ഒരു പക്ഷെ ജന്മനാൽ മൂകനും ബധിരനും ആണോ? എന്നാലും അതൊന്നു മുരണ്ടിരുന്നെങ്കിൽ, ഒന്നു കുരച്ചിരുന്നെങ്കിൽ ഇത്രയും ഞാൻ പേടിയ്ക്കില്ലായിരുന്നു, പാവം ഞാൻ. പാവം പട്ടിയും.
എന്തായാലും പോയ ധൈര്യമെല്ലാം തിരികെ വന്നു, ശരീരം ചൂടായി. ഇനി അര കിലോ മീറ്റർ ഉണ്ടാവും വീട്ടിലേയ്ക്ക്. സ്പീഡ് കൂടിത്തുടങ്ങി.
😀 🙂
❤?????.. പേടിപ്പിച്ചു…. നിനക്ക് ഈ ഇടയായി ഏതോ യക്ഷി കൂടി എന്നാ തോന്നണേ ????
He he…
enikkum samshayam undu.
pakshe etho paavam yakshi aanu ketto, raktham venam ennonnum parayunnilla. oru pakshe enneppole vegetarian aavum 😀
Peronnu maattanam ennu thonni, athangu cheythu. 😀
വീടിന്റെ അടുത്തു ഗ്രൗണ്ടിൽ കളിക്കാൻ വരുന്ന ഒരു ചേട്ടൻ തൂങ്ങി മരിച്ചു..ആശാൻ എന്നായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്… ഞാൻ അന്ന് ഏഴിലോ എട്ടിലോ ആണ്… അത് കഴിഞ്ഞു ഒരാഴ്ച ആയി കാണും അടുത്തുള്ള അമ്പലത്തിൽ ഉത്സവം ആയി… ഞാനും കൂട്ടുകാരനും ഉത്സവം ഒക്കെ കഴിഞ്ഞു ഗ്രൗണ്ടിന്റെ അടുത്തോടെ വീട്ടിലേക്ക് പോകുവാ… അപ്പൊ 8 മണിക്ക് പവർ കെട്ട് ആയി..അപ്പൊ ദാ അവൻ പറയുന്നു നമ്മുടെ ആശാനേ പലരും കണ്ടെന്ന് പറയുന്നേട എന്ന്… ഇത് കേട്ടതും എന്റെ ചങ്ക് ഇടിയൊടിടി… ഞാൻ അങ്ങു വിരണ്ടു പോയി.. നല്ല ഇരുട്ടും… അവന്റെ വീട് തൊട്ട് അടുത്തായി.. എനിക്ക് 200 mtr പോണം.. ഹോ ഞാൻ ഓടിയ ഓട്ടം??????…നന്നായി എഴുതി പുള്ളെ… ആശംസകൾ??
Thx dear 🙂
😀 Ithu polathe anubhavangal iniyum undu 😀
?? നന്നായിരുന്നു സന്തോഷേട്ടാ ?
ഇത് Nyctophobia ആണ് ?
😀 thx dear
ente abhipraayathil kurachukoodi apagradhichaal ithu achluophobia aanu :D, ente kaaryathil.
pandu nadanna moonnu sambhavangal onnichoru urulayaakiyathaanu ketto 😀
???
😉 😀
സന്തോഷ് ജീ…. ❤??
രസകരമായ വിവരണങ്ങളോട് കൂടിയ.. കഥ.. ??????
Nandi Reghu kuttee.. 🙂
വെറുതേ മനുഷ്യനെ പേടിപ്പിക്കാൻ…… ഞാൻ പേടിച്ചില്ല കേട്ടോ.
????
Athrakku pedicho?
Enkil aduthu thanne oru Dracula kadha idunnundu ???