ധൈര്യത്തിന്റെ അളവു കുറഞ്ഞു കുറഞ്ഞു വരാൻ തുടങ്ങി. കൃഷ്ണ മുകുന്ദാ നാരായണാ വാസുദേവാ കേശവാ എന്നൊക്കെ മനസ്സു കരയുന്നു, ചുണ്ടും – വെളിയിൽ മാത്രം “ആവാരാ ഹൂം”
വഴിയിലുള്ള വീടുകളിലൊന്നും വെളിച്ചമില്ല, എല്ലാവരും ഉറക്കം പിടിച്ചെന്ന് തോന്നുന്നു, ഭാഗ്യവാന്മാരും ഭാഗ്യവതികളും, ഒന്നുമില്ലേലും വീടിന്റെ അകത്തല്ലേ?
ഇനി ഒരു വളവാണ്, താഴെ കുഴിയിൽ കണ്ടമാണ്. ആ കണ്ടത്തിന്റെ കരയിൽ താമസിച്ചിരുന്ന, പണ്ട് തൂങ്ങിച്ചത്ത ചേട്ടന്റെ ഓർമ്മ വന്നു. “ആവാരാ ഹൂം” എവിടെയോ ഓടി മറഞ്ഞു. കൃഷ്ണ മുകുന്ദാ നാരായണാ വാസുദേവാ കേശവാ ശബ്ദങ്ങൾക്ക് ഒച്ച കുറേക്കൂടെ കൂടി.
അപ്പോഴേയ്ക്കും മറ്റു ചില രൂപങ്ങളും മനസ്സിൽ വന്നു ഏറ്റുമാനൂർ ശിവകുമാർ സാറിന്റെ കഥകളിലെ യക്ഷികൾ, പ്രേതങ്ങൾ, കണ്ടിട്ടുള്ള ഹൊറർ സിനിമകളിലെ ജീവനുള്ളതും ഇല്ലാത്തതുമായ പ്രേതങ്ങൾ, കള്ളിയങ്കാട്ടു നീലി, അങ്ങനെ കുറെ എണ്ണം. അപ്പോഴും കൃഷ്ണ മുകുന്ദാ നാരായണാ വാസുദേവാ കേശവാ വിട്ടിട്ടില്ല.
അവിടെ തീർന്നില്ല, ഞങ്ങളുടെ നാട്ടിൽ ഒരു അഞ്ചു വര്ഷത്തിനുള്ളില് തൂങ്ങിയും വിഷം കുടിച്ചും വാഹന അപകടങ്ങളിൽ പെട്ടും ഭൂലോക വാസം വെടിഞ്ഞ എല്ലാവരുടെയും ലിസ്റ്റ് ഈ ധൈര്യവാന്റെ മനസ്സ് എടുത്തു പുട്ടു പുട്ടു വെയ്ക്കാൻ തുടങ്ങി.
ചില സമയത്തു ഇന്നലെ മറന്നു വെച്ച പഴ്സ് ബുക്ക് ഇത്യാദി അത്യാവശ്യ സാധനങ്ങൾ ഓർമ്മിയ്ക്കാൻ പറഞ്ഞാൽ ഓർമ്മ കാണില്ല, പക്ഷെ മനുഷ്യനെ പേടിപ്പിയ്ക്കാൻ 15 വര്ഷം മുൻപ് വിഷം അടിച്ച അങ്ങേപ്പറത്തെ അഅപ്പുപ്പന്റെ പേരു വരെ കറക്ടായി കൊണ്ടുത്തരും (ആളിനെ നമ്മൾ കണ്ടിട്ട് കൂടി വേണമെന്നില്ല). റാൻഡം ആക്സസ് മെമ്മറി ആണത്രേ. മനസ്സാണ് ഏറ്റവും വലിയ ബന്ധുവും സുഹൃത്തും ശത്രുവും എന്ന് പറഞ്ഞ കൃഷ്ണാ, ആദ്യത്തെ രണ്ടും ശരിയല്ല, കേട്ടോ. മൂന്നാമത്തേത് സത്യം സത്യം സത്യം.
ഒരു മൂത്രശങ്ക – പേടിച്ചിട്ടല്ല, കേട്ടോ. പക്ഷെ ചെറിയ പേടി വേറെ. നമ്മൾ ലോകം മറന്നു ആശ്വസിയ്ക്കുമ്പോൾ ഏതെങ്കിലും പ്രേതം കാട്ടിനിടയിലൂടെ കൈ നീട്ടി വേണ്ടാത്തിടത്തു പിടിച്ചാലോ? നോ വേ, മേം ഹും മൂക്കൻഡർ കാ സികണ്ടർ, യു ക്യാൻ നെവർ ക്യാച് മി. ഒരു വിട്ടു വീഴ്ചയ്ക്കും തയാറില്ല.
വേണമെങ്കിൽ വീടുവരെ പിടിച്ചു നിന്നോണം എന്ന് ആ ഫീലിംഗ് നെ വഴക്കു പറഞ്ഞുകൊണ്ട് സ്പീഡ് കൂട്ടി.
പോക്കറ്റിൽ നിന്നും ഒരു ഗ്യാസ് മുട്ടായി എടുത്തു വായിലിട്ടു, ഒരു എന്റർടൈൻമെന്റ് വേണ്ടേ? പെട്ടെന്ന് റ്റിംഗ് റ്റിംഗ് റ്റിംഗ് എന്നൊരു സൗണ്ട്, ഞാൻ നിന്നു. സൗണ്ടും നിന്നു, ഞാൻ നടന്നു – ശബ്ദവും നടന്നു. ഇത് യക്ഷി തന്നെ. സംശയം വേണ്ടാ.
😀 🙂
❤?????.. പേടിപ്പിച്ചു…. നിനക്ക് ഈ ഇടയായി ഏതോ യക്ഷി കൂടി എന്നാ തോന്നണേ ????
He he…
enikkum samshayam undu.
pakshe etho paavam yakshi aanu ketto, raktham venam ennonnum parayunnilla. oru pakshe enneppole vegetarian aavum 😀
Peronnu maattanam ennu thonni, athangu cheythu. 😀
വീടിന്റെ അടുത്തു ഗ്രൗണ്ടിൽ കളിക്കാൻ വരുന്ന ഒരു ചേട്ടൻ തൂങ്ങി മരിച്ചു..ആശാൻ എന്നായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്… ഞാൻ അന്ന് ഏഴിലോ എട്ടിലോ ആണ്… അത് കഴിഞ്ഞു ഒരാഴ്ച ആയി കാണും അടുത്തുള്ള അമ്പലത്തിൽ ഉത്സവം ആയി… ഞാനും കൂട്ടുകാരനും ഉത്സവം ഒക്കെ കഴിഞ്ഞു ഗ്രൗണ്ടിന്റെ അടുത്തോടെ വീട്ടിലേക്ക് പോകുവാ… അപ്പൊ 8 മണിക്ക് പവർ കെട്ട് ആയി..അപ്പൊ ദാ അവൻ പറയുന്നു നമ്മുടെ ആശാനേ പലരും കണ്ടെന്ന് പറയുന്നേട എന്ന്… ഇത് കേട്ടതും എന്റെ ചങ്ക് ഇടിയൊടിടി… ഞാൻ അങ്ങു വിരണ്ടു പോയി.. നല്ല ഇരുട്ടും… അവന്റെ വീട് തൊട്ട് അടുത്തായി.. എനിക്ക് 200 mtr പോണം.. ഹോ ഞാൻ ഓടിയ ഓട്ടം??????…നന്നായി എഴുതി പുള്ളെ… ആശംസകൾ??
Thx dear 🙂
😀 Ithu polathe anubhavangal iniyum undu 😀
?? നന്നായിരുന്നു സന്തോഷേട്ടാ ?
ഇത് Nyctophobia ആണ് ?
😀 thx dear
ente abhipraayathil kurachukoodi apagradhichaal ithu achluophobia aanu :D, ente kaaryathil.
pandu nadanna moonnu sambhavangal onnichoru urulayaakiyathaanu ketto 😀
???
😉 😀
സന്തോഷ് ജീ…. ❤??
രസകരമായ വിവരണങ്ങളോട് കൂടിയ.. കഥ.. ??????
Nandi Reghu kuttee.. 🙂
വെറുതേ മനുഷ്യനെ പേടിപ്പിക്കാൻ…… ഞാൻ പേടിച്ചില്ല കേട്ടോ.
????
Athrakku pedicho?
Enkil aduthu thanne oru Dracula kadha idunnundu ???