കണ്ടക്ടർ പറഞ്ഞു “എല്ലാവരും ക്ഷമിയ്ക്കണം. ഇവിടം വരെ വരാൻ തന്നെ നമ്മൾ കഷ്ടപ്പെട്ടു. ഇനിയങ്ങോട്ടുള്ള വഴി വളരെ മോശം ആണ്. ഇവിടുന്നു വണ്ടി പോവില്ല, എല്ലാവരും ടിക്കറ്റ് റീഫണ്ട് വാങ്ങിയ്ക്കോളൂ”
വേറെ എന്ത് ചെയ്യാൻ? ടിക്കറ്റ് റീഫണ്ട് വാങ്ങി. അടുത്ത ബസ് അര മണിയ്ക്കൂർ കഴിഞ്ഞേയുള്ളൂവത്രെ. അത് വീടിനടുത്തേയ്ക്കു പോവില്ല. ഒരു കിലോ മീറ്ററിനു മുൻപു വരെയേ ഉള്ളൂ. അല്ലെങ്കിൽ പതിനൊന്നു മണി കഴിഞ്ഞേ പിന്നത്തെ ബസ് ഉള്ളൂ. അതാണെങ്കിൽ ഇത് വരെ സ്റ്റാൻഡിൽ വന്നിട്ടുമില്ല. ചിലപ്പോൾ വന്നില്ലെങ്കിൽ വലിയ റിസ്ക് ആവും. ലോങ്ങ് സർവീസ് ആയതിനാൽ ചിലപ്പോൾ തിരക്കു കൂടുതലുണ്ടാവും.
എന്തായാലും പോയേക്കാം. ഭാഗ്യത്തിനു ഒരു കാലൻ കുടയും കയ്യിലുണ്ട്. മഴ പെയ്താൽ പ്രശ്നം ഇല്ല. ബാഗൊന്നും ഇല്ല. മുണ്ടു മടക്കിക്കുത്തി ഒരു നടപ്പു നടക്കാം,അത്രതന്നെ. നമ്മളോടാ കളി, ഹേത്?
എന്തായാലും ഈ ഡ്രൈവർ ഒരു സൂപ്പർസ്റ്റാർ ആയിരുന്നു. ഒരു മണിക്കൂർ കൊണ്ട് പോകേണ്ട ദൂരം മുക്കാൽ മണിക്കൂർ കൊണ്ടു ചെന്നു ചേർത്തു. ഇറങ്ങേണ്ട സ്ഥലം അടുക്കുമ്പോഴേയ്ക്കും നല്ല മഴ, ദൈവം സഹായിച്ചു കറണ്ടും തരികിട തോം.
ഇനി ജീവിതത്തിലൊരിയ്ക്കലും സ്വന്തം മുഖം കണി കാണുന്ന പ്രശ്നമേ ഇല്ല. ഭീഷ്മ ശപഥം എടുത്തു കൊണ്ടു ഇറങ്ങി, സ്വന്തം നടരാജ് മോട്ടോർസ് സ്റ്റാർട്ട് ചെയ്തു ടോപ് ഗിയർ ഇട്ടു.
നടന്നു തുടങ്ങിയപ്പോഴേയ്ക്കും ഭാഗ്യത്തിനു മഴ നിന്നു, രക്ഷപ്പെട്ടു, പക്ഷെ കറന്റില്ലല്ലോ, ഒരു കിലോമീറ്ററിലധികം നടക്കണം. വഴിയിലെങ്ങും ഒരു പട്ടിക്കുഞ്ഞു പോലും ഇല്ല, ധൈര്യവാന്റെ ആദ്യത്തെ രണ്ടക്ഷരത്തിന്റെ സ്റ്റോക്ക് കുറേശ്ശേ കുറേശ്ശേ കുറഞ്ഞു തുടങ്ങി.
വെളിച്ചം നഹി, ബഹുത് ബഹുത് ഇരുട്ട്. റോഡിൽ കോയി നഹി.
“ആവാരാ ഹൂം” പാട്ടു ഉറക്കെപ്പാടിയ്ക്കൊണ്ടു ലാലേട്ടനെ മനസ്സിൽ വിചാരിച്ചുകൊണ്ടു നടന്നു തുടങ്ങി.
https://www.youtube.com/watch?v=VY1pWTek2sY
ഹൈറേൻജ് അല്ലെ, വഴിയുടെ രണ്ടു സയിഡിലും മരങ്ങൾ അടിയ്ക്കുന്ന കാറ്റിൽ നന്നായി ഡാൻസ് ചെയ്യുന്നുണ്ട് – മനുഷ്യനെ ഭയപ്പെടുത്തുക തന്നെയാവും ഇവരുടെ അപ്രഖ്യാപിത ലക്‌ഷ്യം. കൺട്രി ഫെല്ലോസ്, മരങ്ങളാണു പോലും. ഇവയൊക്കെ കൊലമരങ്ങളാണ്.
😀 🙂
❤?????.. പേടിപ്പിച്ചു…. നിനക്ക് ഈ ഇടയായി ഏതോ യക്ഷി കൂടി എന്നാ തോന്നണേ ????
He he…
enikkum samshayam undu.
pakshe etho paavam yakshi aanu ketto, raktham venam ennonnum parayunnilla. oru pakshe enneppole vegetarian aavum 😀
Peronnu maattanam ennu thonni, athangu cheythu. 😀
വീടിന്റെ അടുത്തു ഗ്രൗണ്ടിൽ കളിക്കാൻ വരുന്ന ഒരു ചേട്ടൻ തൂങ്ങി മരിച്ചു..ആശാൻ എന്നായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്… ഞാൻ അന്ന് ഏഴിലോ എട്ടിലോ ആണ്… അത് കഴിഞ്ഞു ഒരാഴ്ച ആയി കാണും അടുത്തുള്ള അമ്പലത്തിൽ ഉത്സവം ആയി… ഞാനും കൂട്ടുകാരനും ഉത്സവം ഒക്കെ കഴിഞ്ഞു ഗ്രൗണ്ടിന്റെ അടുത്തോടെ വീട്ടിലേക്ക് പോകുവാ… അപ്പൊ 8 മണിക്ക് പവർ കെട്ട് ആയി..അപ്പൊ ദാ അവൻ പറയുന്നു നമ്മുടെ ആശാനേ പലരും കണ്ടെന്ന് പറയുന്നേട എന്ന്… ഇത് കേട്ടതും എന്റെ ചങ്ക് ഇടിയൊടിടി… ഞാൻ അങ്ങു വിരണ്ടു പോയി.. നല്ല ഇരുട്ടും… അവന്റെ വീട് തൊട്ട് അടുത്തായി.. എനിക്ക് 200 mtr പോണം.. ഹോ ഞാൻ ഓടിയ ഓട്ടം??????…നന്നായി എഴുതി പുള്ളെ… ആശംസകൾ??
Thx dear 🙂
😀 Ithu polathe anubhavangal iniyum undu 😀
?? നന്നായിരുന്നു സന്തോഷേട്ടാ ?
ഇത് Nyctophobia ആണ് ?
😀 thx dear
ente abhipraayathil kurachukoodi apagradhichaal ithu achluophobia aanu :D, ente kaaryathil.
pandu nadanna moonnu sambhavangal onnichoru urulayaakiyathaanu ketto 😀
???
😉 😀
സന്തോഷ് ജീ…. ❤??
രസകരമായ വിവരണങ്ങളോട് കൂടിയ.. കഥ.. ??????
Nandi Reghu kuttee.. 🙂
വെറുതേ മനുഷ്യനെ പേടിപ്പിക്കാൻ…… ഞാൻ പേടിച്ചില്ല കേട്ടോ.
????
Athrakku pedicho?
Enkil aduthu thanne oru Dracula kadha idunnundu ???