ഇനിമുതൽ രാത്രിയിൽ യാത്ര വേണ്ടാ – [Santhosh Nair] 910

ദേ മുണ്ടക്കയം കഴിഞ്ഞപ്പോൾ ബസ് ഇടയ്ക്കുവച്ചു പണിമുടക്കി – ടയർ പഞ്ചർ ആയാൽ എന്ത് ചെയ്യും. മഴയ്ക്കിടയിൽ അത് വേറെ. എല്ലാവരെയും വെളിയിൽ ഇറക്കിനിർത്തി കിളിയും ഡ്രൈവറും കണ്ടക്ടറും കൂടി ഒരു തരത്തിൽ ടയർ മാറ്റി.

അരമണിക്കൂറോളം അവിടെ സമയം പോയി. മഴ കൂടിയും കുറഞ്ഞും ഞങ്ങൾക്ക് കമ്പനി തന്നുകൊണ്ടേയിരുന്നു.

മുറിഞ്ഞപുഴ ഭാഗത്തു വന്നപ്പോൾ ഒരു മരം വീണു കിടക്കുന്നു. അല്പം മുൻപ് വീണതാണ്. ഒത്തിരി ഇലകളും കൊമ്പുകളും ഉള്ള മരം. എന്തോ കൂലിജോലി കഴിഞ്ഞു വരുന്ന ചിലർ ഉണ്ടായിരുന്നു, ബസിൽ, അവർ വാക്കത്തികൾ ഒക്കെ ഉപയോഗിച്ച് ഒരു മണിക്കൂർ കൊണ്ട് ഒരു വിധത്തിൽ വഴിയൊരുക്കി. അപ്പോഴേയ്ക്കും രണ്ടു വശത്തും തിരക്ക് തുടങ്ങി. ഹോറണുകൾ വേറെ.

“ചില @#$കൾ ആക്സിലേറ്റർ ബ്രേക്ക് സ്റ്റിയറിംഗ് എന്നിവയെക്കാൾ ഹോറണിന്റെ ആരാധകരാണല്ലോ” എന്നു അടുത്ത് നിന്ന ഒരു വിദ്യാസമ്പന്നൻ തെല്ലുറക്കെത്തന്നെ പറഞ്ഞു നിർവൃതി അടഞ്ഞു.

ഇപ്പോൾ തന്നെ ഒരു മണിയ്ക്കൂറിൽ കൂടുതൽ ലേറ്റ് ആയി. “രാവിലെ ആരെയാണോ കണി കണ്ടത് എന്റെ കൃഷ്ണൻ കുട്ടി നായരെ? അടിയൻ കണ്ണാടിയിൽ നോക്കിയാവുമോ എഴുന്നേറ്റത്?” ഇതെല്ലാം ഈയുള്ളവന്റെ മോണോലോഗ് / ആത്മഗതം / സെല്ഫ് ടാൽകിങ് ആണു കേട്ടോ.

ഒരുതരത്തിൽ പീരുമേടെത്തി. അവിടുത്തെ കൃഷ്ണൻ പിള്ളയുടെ അമ്പലത്തിലേക്ക് എത്തി നോക്കി തൊഴുതു. എങ്ങനെയെങ്കിലും ഒന്നു വീടെത്തിയാൽ മതി. ദേ പ്രാർത്ഥന ഫലം കണ്ടു “ഹെഡ്‍ലൈട് ഖതം ഹോ ഗയാ.”

“എന്നാലുമെന്റെ കൃഷ്ണാ നീ വിളിപ്പുറത്താണെന്നു രാവിലെ അമ്മുമ്മ പറഞ്ഞതിനു ഞാൻ തമാശയായി കളിയാക്കിയതല്ലേ, നീ ഇത്ര സീരിയസ് ആയിട്ടെടുത്തോ?”

നല്ല മെക്കാനിക് ആയ ഡ്രൈവർ എന്തൊക്കെയോകാട്ടി ഒരു ലൈറ്റ് ശരിയാക്കിയെടുത്തു. ഉള്ള വെളിച്ചത്തിൽ വണ്ടി മുൻപോട്ടുരുണ്ടു. ഇപ്പോൾത്തന്നെ സമയം ഒൻപതു മണിയായി, മഴയുടെ കൂടെ ചെറിയ മഞ്ഞും. എങ്ങനെയൊക്കെയോ പത്തര മണിയോടെ കുമളി വന്നു. ഇടക്കെങ്ങും ട്രാഫിക് ഇല്ലായിരുന്നതു ഭാഗ്യം.

14 Comments

  1. ❤?????.. പേടിപ്പിച്ചു…. നിനക്ക് ഈ ഇടയായി ഏതോ യക്ഷി കൂടി എന്നാ തോന്നണേ ????

    1. He he…
      enikkum samshayam undu.
      pakshe etho paavam yakshi aanu ketto, raktham venam ennonnum parayunnilla. oru pakshe enneppole vegetarian aavum 😀

  2. Peronnu maattanam ennu thonni, athangu cheythu. 😀

  3. വീടിന്റെ അടുത്തു ഗ്രൗണ്ടിൽ കളിക്കാൻ വരുന്ന ഒരു ചേട്ടൻ തൂങ്ങി മരിച്ചു..ആശാൻ എന്നായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്… ഞാൻ അന്ന് ഏഴിലോ എട്ടിലോ ആണ്… അത് കഴിഞ്ഞു ഒരാഴ്ച ആയി കാണും അടുത്തുള്ള അമ്പലത്തിൽ ഉത്സവം ആയി… ഞാനും കൂട്ടുകാരനും ഉത്സവം ഒക്കെ കഴിഞ്ഞു ഗ്രൗണ്ടിന്റെ അടുത്തോടെ വീട്ടിലേക്ക് പോകുവാ… അപ്പൊ 8 മണിക്ക് പവർ കെട്ട് ആയി..അപ്പൊ ദാ അവൻ പറയുന്നു നമ്മുടെ ആശാനേ പലരും കണ്ടെന്ന് പറയുന്നേട എന്ന്… ഇത് കേട്ടതും എന്റെ ചങ്ക് ഇടിയൊടിടി… ഞാൻ അങ്ങു വിരണ്ടു പോയി.. നല്ല ഇരുട്ടും… അവന്റെ വീട് തൊട്ട് അടുത്തായി.. എനിക്ക് 200 mtr പോണം.. ഹോ ഞാൻ ഓടിയ ഓട്ടം??????…നന്നായി എഴുതി പുള്ളെ… ആശംസകൾ??

    1. Thx dear 🙂
      😀 Ithu polathe anubhavangal iniyum undu 😀

  4. മണവാളൻ

    ?? നന്നായിരുന്നു സന്തോഷേട്ടാ ?
    ഇത് Nyctophobia ആണ് ?

    1. 😀 thx dear

      ente abhipraayathil kurachukoodi apagradhichaal ithu achluophobia aanu :D, ente kaaryathil.

      pandu nadanna moonnu sambhavangal onnichoru urulayaakiyathaanu ketto 😀

        1. 😉 😀

  5. സന്തോഷ്‌ ജീ…. ❤??

    രസകരമായ വിവരണങ്ങളോട് കൂടിയ.. കഥ.. ??????

    1. Nandi Reghu kuttee.. 🙂

  6. വെറുതേ മനുഷ്യനെ പേടിപ്പിക്കാൻ…… ഞാൻ പേടിച്ചില്ല കേട്ടോ.

    1. ????
      Athrakku pedicho?
      Enkil aduthu thanne oru Dracula kadha idunnundu ???

Comments are closed.