പച്ചത്തുരുത്ത് 9

…അതൊക്കെ ഓർത്തപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുബി ഇരുന്നു മടുത്തപ്പോൾ അവൻ ടി വി ഓൺ ചെയ്തു. റിമോട്ടെടുത്തു ചാനലുകൾ ഓരോന്നായി മാറ്റിനോക്കി . ബോറടിച്ചപ്പോൾ റിമോട്ട് അവൻ സോഫയിലേക്ക് വലിച്ചെറിഞ്ഞു വെറുതെ കിടന്നു .അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് ജനൽച്ചില്ലയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചിത്ര ശലഭത്തെ .
അവനോടിപ്പോയി കർട്ടൻനീക്കി ജനൽതുറന്നു .ഒരു തണുത്തകാറ്റ് അവനെ തഴുകി .

തൊട്ടപ്പുറത്തെ ടെറസിൽ പലതരത്തിലുള്ള ചെടികൾ വെച്ചുപിടിപ്പിച്ചിരിക്കുന്നു .എല്ലാ ചെടിയിലും പലതരത്തിലുള്ള പൂക്കൾ നിറഞ്ഞിരിക്കുന്നു .അവിടെയെല്ലാം പലനിറത്തിലുള്ള ശലഭങ്ങൾ പാറിനടക്കുന്നു അവന്റെ കുഞ്ഞു കണ്ണുകളിൽ കൗതുകം നിറഞ്ഞു .അവനാ ചെടികൾക്കിടയിൽ ഒരു കുഞ്ഞു കുരുവിക്കൂട് കണ്ടു .ജനലിന്റെ മുകളിൽ കയറി നോക്കിയപ്പോൾ ‘അമ്മ കുരുവി പാറിപ്പോയി . ആ കൂട്ടിൽ തിളങ്ങുന്ന മൂന്നു കുഞ്ഞുമുട്ടകൾ.പിന്നെ എല്ലാദിവസവും അവനതിനെ നിരീക്ഷിക്കാൻ തുടങ്ങി . ആ മുട്ടകൾ വിരിഞ്ഞു കുഞ്ഞുകുരുവികൾ പുറത്തു വന്നത് കണ്ട് അവൻ സന്തോഷംകൊണ്ട് തുള്ളിച്ചാടി .’അമ്മ കുരുവി കൊക്കിൽ ആഹാരവും കൊത്തിയെടുത്തു കൊണ്ടുവന്ന് കുഞ്ഞുങ്ങൾക്ക്കൊടുക്കുന്നത് കണ്ടപ്പോൾ അവനു സങ്കടംതോന്നി .അപ്പൊ മക്കൾക്കുള്ള ആഹാരത്തിനു വേണ്ടിയാണു അമ്മ പുറത്തു പോകുന്നത് അതോർത്തപ്പോൾ അവൻ സങ്കടം കൊണ്ട് കരഞ്ഞു .ആ ദിവസം വൈകുന്നേരംവരെ അവനമ്മയെകാത്തു ആ ഹാളിൽതന്നെയിരുന്നു . ‘അമ്മ വന്നയുടൻതന്നെ അവനോടിച്ചെന്നു അമ്മയെ കെട്ടിപ്പിടിച്ചു .
‘’എന്താ പറ്റിയേ മോനെ?? അവളവന്റെ മുഖം പിടിച്ചുയർത്തി . അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു .’’
‘’എന്തു പറ്റി കുട്ടാ ???………….അവൾ വാത്സല്യത്തോടെ ചോദിച്ചു ‘’
അവൻ കയ്യിലുള്ള കടലാസ് അമ്മയെ കാണിച്ചു .
അവളതു വാങ്ങിനോക്കി അതിൽനിറയെ ….നിറമുള്ള പൂക്കളും , പക്ഷികളും, ആകാശവും .പൂമ്പാറ്റകളെയൊക്കെ അവൻ ഭംഗിയായി വരച്ചിരുന്നു
‘’ഞാൻ വരച്ച ഈ ‘അമ്മകുരുവി അമ്മയാ…കുഞ്ഞുകുരുവി ഞാനും’’
.’അമ്മകുരുവി പുറത്തു പോയി ആഹാരം കൊണ്ട് വന്നു അതിന്റെ കുഞ്ഞിന് കൊടുക്കുന്നമ്മേ അപ്പൊ ‘അമ്മ ജോലിക്കു പോകുന്നത് എനിക്ക് വേണ്ടിയാണല്ലേ?? ഇനി ഞാനമ്മയോടു ദേഷ്യപ്പെടില്ല …അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു ‘’
സരിത അവനെ ചേർത്തുനിറുത്തി നെറ്റിയിലൊരു മുത്തം നൽകി .
അവനമ്മയുടെ കയ്യിൽ പിടിച്ചു ജനലിനടുത്തു കൊണ്ട് പോയി , കുരുവികൂടും ,പൂക്കളും ,പൂമ്പാറ്റയുമെല്ലാം , കാണിച്ചു കൊടുത്തു.
‘’ഇത്രയും നാളും ഈ ഫ്ലാറ്റിലുണ്ടായിട്ടും ഈ മനോഹര കാഴ്ചകൾ കാണാൻ സാധിച്ചില്ല …അല്ലെങ്കിലും ഈ തിരക്ക് പിടിച്ച ജീവിതത്തിൽ അതിനൊക്കെ എവിടെ സമയം….കുഞ്ഞുങ്ങൾ എത്ര നിഷ്കളങ്കരാണ് ഈ പ്രകൃതിയിൽ നിന്നും അവർക്കൊരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് .ഇപ്പോൾ അവനും സ്വപനംകാണാൻ തുടങ്ങിയിരിക്കുന്നു നല്ല നിറമുള്ള സ്വപ്‌നങ്ങൾ.അവന്റെ സ്വപ്നങ്ങളുടെ പച്ചത്തുരുത്തിൽ ഇപ്പോൾ ഞാനും ’’അവളവനെ ചേർത്തുപിടിച്ചു.

Updated: May 14, 2018 — 4:21 pm