പക്വത [വില്ലി] 465

” ഓഹോ.. എന്നിട്ട് ഇപ്പോൾ ഈ പറഞ്ഞ പക്വതയും. വിവരവും വെളിവും ഒക്കെ ഉണ്ടായോ നിനക്ക്..? ”

” ഉണ്ടായത് കൊണ്ടാണല്ലോ നിന്നെ വേണ്ട എന്ന് ഞാൻ പറഞ്ഞത്.. ”

കാളിയുടെ പൂർണ നിയന്ത്രണവും വിട്ടിരുന്നു… വാക്കുകൾ കൊണ്ടുള്ള പോർ നിർത്തിവച്ചു കലിയിളകിയ കാട്ടുപന്നിയുടെ ശൗര്യത്തോടോ കാളി എന്നിലേക്ക് ഇടിച്ചു കയറി.. സ്നേഹം കൊണ്ട് കുതിച്ചു ചാടി കയറുന്ന ഡോബർമാൻ നായയുടെ കണക്കെ അവളും എന്റെ ദേഹത്തേക്ക് ചാടി കയറി എന്ന് വേണം പറയാൻ.. എന്റെ നില തെറ്റി. കാളിയെ ഒക്കത്തിരുത്തി ഞാൻ തറയിലേക്ക് വീണു.. എന്നിട്ടും കാളിയുടെ കലി അടങ്ങിയില്ല. ആദ്യം കുറെ ചീത്ത വിളികൾ ആയിരുന്നു. പട്ടി,, തെണ്ടിയിൽ തുടങ്ങി മുൻപ് ഞാൻ കെട്ടിട്ടില്ലാത്ത പുതിയ ചീത്തകൾ വരെ അവളുടെ വായിൽ നിന്ന് വീണു കൊണ്ടിരുന്നു.. എന്നിട്ടും മതിയാക്കാതെ അവൾ കൈയൂക്കിന്റെ വഴി തിരഞ്ഞെടുത്തു. ശക്തിയായി ഇരു കൈ കൊണ്ടും അവളെന്റെ നെഞ്ചിലേക്ക് ആഞ്ഞിടിച്ചു. അത് തടുക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു.. ഇപ്പോൾ മുന്നിൽ നിന്ന കുടുംബഗങ്ങൾ ഒഴികെ മറ്റാരു നോക്കിയാലും ശ്വാസം നിലച്ചു പോയ എന്റെ നെഞ്ചിൽ കയറി ഇരുന്നു കൃത്രിമ ശ്വാസത്തോടൊപ്പം നെഞ്ചിൽ അവൾ ആഞ്ചിടിക്കുന്നതയെ തോന്നു.. കാളി അവളുടെ തനി സ്വരൂപം പുറത്തെടുത്തിരുന്നു… ഇനിയും പ്രതികരിക്കാതെ ഇരുന്നാൽ കളി കാര്യം ആകും എന്നൊരു ഉൾവിളി മനസ്സിൽ ഉണ്ടായത് പെട്ടന്ന് ആയിരുന്നു…

” എന്തിനാ എന്നോട് ഇങ്ങനെ കള്ളം പറയുന്നേ . സത്യമായിട്ടും നിനക്ക് എന്നോട് ഇത്തിരി പോലും ഇഷ്ടം ഇല്ലെ…? ”
അവളുടെ ശബ്ദം ഒരു തേങ്ങലാളി എന്റെ കാതിൽ മുഴങ്ങി..

” പറ… എന്തിനാ.. എന്നോട് ഇങ്ങനെ തല്ലു കൂടുന്നെ.. എന്തിനാ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നെ… കരയിക്കുന്നെ….. പറ.. പറ……. ”

എന്റെ നെഞ്ചിൽ ശക്തിയായി ഇടിച്ചു കൊണ്ട് അവൾ അലറി…

” എനിക്ക് നിന്നേ അത്രക് ഇഷ്ടം ആയതു കൊണ്ട്…. ”

അത്ര നേരവും പറഞ്ഞ നുണകൾ എല്ലാം മാറ്റി നിർത്തി ഉള്ളിന്റെ ഉള്ളിൽ നിന്ന് ആ വാക്കുകൾ പുറത്തു വന്നു. എങ്കിലും ആ പൊട്ടികാളിക്കു ആ വാക്കുകൾ മനസിലാക്കാൻ അല്പനേരം വേണ്ടി വന്നു.. കാളിയമർധനത്തിന് ഒരു ഇടവേള ഇട്ടു അവളെന്നെ സൂക്ഷിച്ചു നോക്കി…

” എന്താ … എന്താ… പറഞ്ഞെ…? “

157 Comments

  1. ദേവനന്ദ എഴുതിയ “വില്ലി” ആണോ ഇത്?

  2. വിഷ്ണു ⚡

    വില്ലി മോനെ

    ഒരു കഥ വന്നിട്ടുണ്ട് എന്ന് അറിഞ്ഞു വന്നതാണ്.. വായിച്ചു ഇഷ്ടമായി.. അവളുടെ ഓരോ ചോദ്യത്തിനും കൊടുത്ത മറുപടി ആണ് എനിക്ക് ഇഷ്ടമായത്?.എന്നാലും പ്രണയത്തിൻ്റെ ഒരു ആഴം ആണ് എനിക്ക് അങ്ങ് സഹിക്കാൻ പറ്റാത്തത്??.

    എന്തായാലും ഈ പരീക്ഷണം കൊള്ളാം.. പക്ഷേ ഞാൻ കാത്തിരിക്കുന്നത് എൻ്റെ ഇതുവരെ വായിച്ചതിൽ fav ദേവനന്ദ പോലെ മറ്റൊരു കഥയാണ്… അത് പോലെ ഒന്ന് ആയിട്ട് വാ

    അപ്പോ ഒരുപാട് സ്നേഹം
    വിഷ്ണു❣️

  3. ༒☬SULTHAN☬༒

    Nice one ❤❤❤
    ഉരുളക്ക്ഉപ്പേരി പോലെ അവളുടെ ചോദ്യത്തിനെല്ലാം അവൻ കൊടുത്തു മറുപടി ഒക്കെ poli ❤❤❤
    അവസാനം ആധാർ കാർഡ് kanikkunna seen ❤❤
    Kollam kollam ????. നല്ല comady ayikk
    ❤❤❤

    1. വായിച്ചതിൽ സന്തോഷം നല്ലത് പറഞ്ഞതിൽ ഒരുപാട് സന്തോഷം അതിലും കൂടുതൽ അല്പം സ്നേഹം കൂടി…… ??

  4. ജെയ്മി ലാനിസ്റ്റർ

    അതിഭാവുകത്വം നിറഞ്ഞു കിടന്നിരുന്നു കഥയിലുടനീളം.. അങ്ങോട്ട് ആക്സെപ്റ്റ് ചെയ്യാൻ കഴിയുന്നില്ല.. ?

    1. രാഗേന്ദു

      നി എന്താണ് accept ചെയ്തിട്ടുള്ളത്?

      1. ജെയ്മി ലാനിസ്റ്റർ

        അതെന്ത് വർത്താനാ ചേച്ചി.. എനിക്ക് ശരിയെന്നു തോന്നിയതെല്ലാം ഞാൻ ആക്സപ്റ്റ് ചെയ്തിട്ടേ ഉള്ളൂ… ??

    2. ഇങ്ങളെ തെറ്റ് പറയാൻ പറ്റില്ല .

      അത്രക് നല്ല എഴുതൊന്നും നമുക്കും അറിയില്ല. വലിയ എഴുത്തുകാരുടെ ശൈലി കടം എടുത്ത ഒരു പരീക്ഷണം ആയിരുന്നു ഇത്.
      പിന്നെ എല്ലാവരെയും തൃപ്തിപ്പെടുത്തികൊണ്ട് ഒന്നും നമുക്ക് ചെയ്യാനും ആകില്ല.

      നടകീയമായ രീതിയിൽ തന്നെ ഒരു തമാശ എഴുതി തീർക്കണം എന്ന് മുൻകൂട്ടി കണ്ടു തന്നെ ആണ് ഇത് എഴുതിയത്.
      എന്റെ മനസ്സിൽ ഉണ്ടായിരുന്ന തീമിനോട് ഞാൻ 100 % തൃപ്തനാണ്.

      എങ്കിലും സന്തോഷം തോന്നുന്നു . നല്ല വാക്കുകൾക്കിടയിലും ഇത്തരം തിരുത്തലുകളും തെറ്റുകളും എന്നും ഊർജം തരുന്നത് തന്നെയാണ്.
      നന്ദി

      വില്ലി ?

  5. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ???

    1. Thanx ???????

  6. ഇഷ്ട്ടമായി bro…!!
    ദേവനന്ദയും ശ്രീക്കുട്ടീം എഴുതിയ വില്ലി ആണോ ഇത്…?

    1. വായിച്ചതിനു ശേഷം മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു പിടി കഥകളിൽ ഒന്നാണ് ഇത് രണ്ടും, അതുകൊണ്ട് തന്നെ വില്ലി തന്നെ പേരും ഓർമയിൽ ഇണ്ട്.
      അതോണ്ടാ ആ പേര് കണ്ടപ്പോ തന്നെ വായിച്ചേ…!!
      ഇത് ആ വില്ലി തന്നെ ആണേൽ ആ ലെവൽ കഥ എഴുതണം ട്ടോ bro…!!??

      1. ഒന്നല്ല randennavum

      2. Poweresh ??????

        ഇപ്പോളും പഴയ കഥകൾ മറക്കാത്തത്തിൽ ഒരുപാട് സന്തോഷം തോന്നുന്നു. അതിലും ഒരുപാട് സ്നേഹവും.പുതിയ കഥകളുടെ സഹാസങ്ങൾ ഇനിയും ഉണ്ട്. ആ കഥയുടെ ലെവൽ തീരുമാനിക്കുന്നത് നിങ്ങൾ എല്ലാം ആണ് ബ്രോ….

        ഞാനും പ്രതീക്ഷയിൽ ആണ് അടുത്ത കഥ എഴുതി ഇടുന്നതിനായി

        ?വില്ലി

        1. Waiting for it????

    2. Sreekutty story undo……. Njn devanandha mathram vayichittolllu…. Sreekutty story ithil illallo

      1. ഇവിടെ ഇണ്ടാവൂല്ല…!!

      2. ശ്രീക്കുട്ടി ഇവിടെ അല്ല.. അപ്പുറത് ആണ്.( സ്വന്തം ശ്രീക്കുട്ടി. )

  7. Enik veyya???

    1. എനിക്കും ?

  8. Super. Adutha kadhayumayi vegam varumennu vishvasikkunnu…

    1. ???? വരാം.. ?

  9. ബ്രോ അടിപൊളി ??.
    ഇനിയും കൂടുതൽ കഥകളും ആയി വരും എന്ന് വിശ്വസിക്കുന്നു…. ❣️
    ???

    1. വിശ്വസിക്കൂ.. പക്ഷെ പ്രതീക്ഷിക്കരുത്. ചിലപ്പോൾ നിരാശപ്പെടുത്തിയാലോ… ???

    1. ???????????

  10. നിധീഷ്

    ❤❤❤

  11. Super story bro… Ingane oru theme manoharamayi kalichiriyayi valare nannayi thanne avatharippichu… Ella marupadikalekkalum enikkishtapettathu //” നാളെ ആകുമ്പോൾ കൃത്യം പതിനഞ്ചു ദിവസം തികയും അമ്മേ.. ”//
    Chirichu oru vazhiyayi…
    Iniyum kadhakal prathreekshikkunnu…

    1. ഇപ്പോഴത്തെ ചില പ്രണയം അങ്ങനെ ആണല്ലോ ബ്രോ.?? അതാണ്.
      ഇഷ്ടപെട്ടെന്നറിയിച്ചതിൽ സന്തോഷം. പിന്നെ ഒത്തിരി സ്നേഹം….
      കഥകൾ ചെറിയ തോതിൽ ഓരോന്ന് എഴുതാം ബ്രോ…
      ????

  12. അടിപൊളി…????♥️♥️♥️???

  13. രുദ്രദേവ്

    പൊളി സാനം മോനെ ?.. ചിരിച്ചു ചത്തു ?
    //” നാളെ ആകുമ്പോൾ കൃത്യം പതിനഞ്ചു ദിവസം തികയും അമ്മേ.. ”// ???.
    വളരെ ഇഷ്ടായി,തീർന്നു പോയത് അറിഞ്ഞില്ല.. ഇതിന് ഒരു പാർട്ട്‌ കൂടെ എഴുത് ബ്രോ.

    1. രുദ്രദേവ്. ആദ്യം തന്നേ സ്നേഹത്തിൽ നിറഞ്ഞ ഒരു നന്ദി.?. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. ?

      പിന്നെ ഇതിന് ഒരു ബാക്കി എഴുത്തു മനസ്സിൽ ഇല്ല. ഉണ്ടയാൽ തീർച്ചയായും എഴുതാം.

  14. വില്ല ബ്രോ അടിപൊളി ആയിട്ടുണ്ട്.
    ചിരിച്ചു ഒരു വഴി ആയി.
    ഇന്നാണ് തങ്ങളുടെ ദേവാനന്ദ വായിച്ചതു.
    അതു പോലുള്ള കഥകൾ താങ്കളിൽ നിന്ന് പ്രേതീക്ഷിക്കുന്നു.

    1. Thanx ബ്രോ. ദേവനന്ദയും ഇതും വായിച്ചു ഇപ്പോളും നല്ല അഭിപ്രായം പറയാൻ കാണിക്കുന്ന മനസ്സിനോട് ഒരുപാട് സന്തോഷവും സ്നേഹവും. ????

      കഥകൾ ചെറുതായി ഓരോരോ പരീക്ഷണങ്ങൾ എഴുതി കൂട്ടം ബ്രോ. വലിയ പ്രതീക്ഷകൾ ഒന്നും കൊടുക്കരുത്.

  15. ഒരുപാട് ഇഷ്ട്ടായി ?❤?

  16. രാഗേന്ദു

    വില്ലി…
    ഒത്തിരി ഇഷ്ടായി.. അവർ തമ്മിൽ ഉള്ള ഡയലോഗ് ഡെലിവറി.. ചിരിച്ച് ഒരു വഴി ആയി?
    അവസാനം ആധാർ കാർഡ് കാണിക്കുന്നത് ?സൂപ്പർ ആയിരുന്നു..
    അക്കെ മൊത്തം അടിപൊളി കഥ..
    Devananda പൊലെ ഒരു മാസ്റ്റർപീസിനായി കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

    1. നന്ദി രാഗേന്ദു.. ??

      ഇഷ്ടപെട്ടെന്നറിഞ്ഞതിൽ സന്തോഷം.. ദേവനന്ദ ആയിരുന്നു എന്റെ മാസ്റ്റർപീസ്.. അതിനു പുറമെ ഒരു കഥ ഉണ്ടകുമോ എന്നെനിക് അറിയില്ല.. എങ്കിലും കഥകൾ ബാക്കി ഉണ്ട് ..

      സ്നേഹം മാത്രം. ????????

      1. Bro???? അപ്പൊ ഇത് ആ വില്ലി തന്നെ ആണല്ലേ…!!

  17. Villi…
    ntha parayuka…
    Adipoli…
    Oru thudarkadha predhishikamo

    1. പ്രതീക്ഷ അല്ലേ.. വെറുതെ പ്രതീക്ഷിക്കലോ… ??? ഞാൻ ഉറപ്പു പറയില്ല

  18. കൈലാസനാഥൻ

    സമൂഹത്തിലേക്ക് ശരിക്കും വീക്ഷിച്ചാൽ ഇത്തരം “പക്വത ” ഉള്ള പലരേയും കാണാം. മാതാപിതാക്കൾ അവസാനം ചെലവിന് കൊടുക്കേണ്ട അവസ്ഥയും ധാരാളമുണ്ട്. എന്തായാലും ഇത്തരം ഒരു വിഷയം ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചു അതിൽ 100 % വിജയിച്ചു. ഇനിയും നല്ല നല്ല കഥകളുമായി വരിക.നല്ലെഴുത്തിന് ആശംസകൾ

    1. നന്ദി ബ്രോ.. വെറും പരീക്ഷണ മാത്രം ആയിരുന്നു ഇത്.. എങ്കിലും ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം… ഇങ്ങനെയുള്ള പലരെയും ഞാൻ കണ്ടിട്ടുണ്ട്. എങ്കിലും ആരെയും ഞാൻ ആക്ഷേപിച്ചിട്ടില്ല…… ??

      നന്ദി .

      വില്ലി ??

Comments are closed.