നൽകുവാൻ കഴിയാത്ത പ്രണയം [Jojo Jose Thiruvizha] 47

“മുംബയിൽ നിന്ന് വന്ന ഒരു കോന്തനെ കണ്ടപ്പോൾ അവൾ എന്നെ മറന്നു”എന്ന ചിന്തയായിരുന്നു അയാളുടെ മനസ്സു നിറയെ.പെട്ടന്ന് അപ്പുറത്തെ മുറിയിൽ നിന്ന് അവൾ ചോദിക്കുന്നതു കേട്ടു “കുട്ടൻ എവിടെ?”.

അമ്മ പറയുന്നതും കേട്ടു “അപ്പുറത്തെ മുറിയിൽ കാണും”.അതിനെ തുടർന്ന് വേഗത്തിലുള്ള പാദചലനങ്ങൾ അത് അടുത്തടുത്ത് വന്നു വാതിൽ പടിയിൽ ദേവിയുടെ സുന്തരമായ ആകാരം പൂണ്ടു നിന്നു.അവൾ അവിടെ നിന്ന് അയാളെ നോക്കി പുഞ്ചിരിച്ചു.

പക്ഷെ അയാൾ അവളെ കാണാത്ത മട്ടിൽ ദൃഷ്ടിമാറ്റി ഇരുന്നു.അവൾ അതിവേഗം മുറിയിൽ കടന്ന് അയാളുടെ കവിളിൽ നുള്ളി.അയാൾ അത് ഇഷ്ടമില്ലാത്ത പോലെ കൈതട്ടി മാറ്റി.അവൾ ഒരു കള്ള ചിരിയോടെ ചോദിച്ചു “എന്താ ചെറുക്കനൊരു പിണക്കം”.

അയാൾ പറഞ്ഞു “കല്യാണം കഴിക്കാൻ പോകുകയാണ് എന്ന് കേട്ടു.എന്നെ ഇപ്പോൾ വേണ്ടല്ലോ?”.അവൾ അയാളെ  മാറോട് ചേർത്തുകൊണ്ട് പറഞ്ഞു “ആരു പറഞ്ഞു കുട്ടനെ എനിക്ക് വേണ്ടന്ന്?.അയാൾ ചോദിച്ചു “എന്നെ ഇഷ്ടമാണോ?”.

അവൾ പറഞ്ഞു “പിന്നെ കുട്ടനെ അല്ലാതെ ഞാൻ ആരെ ഇഷ്ടപ്പെടാനാണ്?”.കുറച്ചു നേരം എന്തോ ചിന്തയിൽ മുഴുകിയശേഷം അയാൾ പറഞ്ഞു “എങ്കിൽ എന്നെ കല്ല്യാണം കഴിക്കണം”.

അവൾ അയാളെ തന്നെ അൽപ്പസമയം നോക്കിയിരുന്നു.അവളുടെ മുഖത്ത് പല പല ഭാവങ്ങൾ മിന്നി മറഞ്ഞു.അത് അവസാനം ഒരു പുഞ്ചിരി അയി തീർന്നു.പെട്ടന്നാണ് വാതിൽ പടിയിൽ നിന്ന് ഒരു പൊട്ടിച്ചിരി കേട്ട് അയാൾ ഞെട്ടിതരിച്ചത്.അവരുടെ സംസാരം കേട്ട് വാതിൽക്കൽ നിന്നിരുന്ന അമ്മയായിരുന്നു അത്.

അമ്മ ആ ചിരിയുമായി പുറത്തേക്കു പോയി.പുറകെ ദേവിയും.പിന്നെ വീട്ടിൽ നിന്ന് അച്ഛൻെറ ഒരു അട്ടഹാസം ഉയർന്നു.ആചിരി ആങ്ങനെ പടർന്ന് ഒരു പകർച്ചവ്യാധി പോലെ ആ നാട്ടിലെങ്ങും വ്യാപിച്ചു.

ഇത് ഇത്തരം ഒരു കോമാളി ചിരിയിൽ അവസാനിച്ചത് എന്തു കൊണ്ടാവാം എന്ന് പലർക്കും ഒരു സംശയം തോന്നാം.

അതിനുകാരണം നമ്മുടെ കഥാനായകൻ കുട്ടന് ഒൻപത് വയസ്സേ ഉണ്ടായിരുന്നുള്ളൂ.കഷി ഒരു നാലാം ക്ലാസ്സ് വിദ്യാർത്ഥി ആയിരുന്നു.

ദേവി കുട്ടനേക്കാൾ പത്ത് വയസ്സ് മൂത്തതാണ്.അവൾ ഒരു പത്തൊൻപതുകാരി പെൺകുട്ടിയാണ്.അവളെ കെട്ടാൻ വന്ന മുംബൈക്കാരന് അവളെക്കാൾ പത്ത് വയസ്സ് കൂടുതൽ.

അയാളൊരു ഇരുപത്തൊൻപതു കാരനാണ്.ഇവർ എല്ലാവരും തമ്മിൽ തുല്യ അന്തരമായിട്ടും കുട്ടനെ ഒഴിവാക്കിയത് തെറ്റാണോ ശരിയാണോ എന്നൊന്നും എനിക്കറിയില്ല.

സ്വർഗ്ഗരാജ്യത്തിൽ എല്ലാവരും തുല്യരാണ് എന്ന് പറഞ്ഞ യേശുക്രിസ്തുവോ സോഷ്യലിസത്തിൻെറ ഉപജ്ഞാതാവ് കാൾമാക്സോ ഇന്ന് ജീവിച്ചിരുന്നെങ്കിൽ നമ്മുക്ക് അവരോടു ചോദിക്കാമായിരുന്നു ഇതിൻെറ ഉത്തരം.