നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 129

അടുത്ത വീട്ടിലെ വീട്ടുകാരോട് ചോദിച്ചപ്പോൾ രവിയുടെ അമ്മ വീട് പൂട്ടി അവരുടെ നാട്ടിലേക്ക് പോയിയിരിക്കുന്നുവെന്ന് പറഞ്ഞു. അതും പോരാത്തതിന്, രവിയുടെ അച്ഛൻ എവിടെയോ ഔദ്യോഗിക ദൗത്യത്തിന് വടക്കേ ഇന്ത്യയിലേക്ക് പോയി എന്നും പറഞ്ഞു.

 

തിരിച്ചു ഓട്ടോവിൽ വരുമ്പോൾ, ഞാൻ നെഞ്ച് പൊട്ടി കരയുന്നുണ്ടായിരുന്നു.

സേതുവിനൊന്നും മനസിലായില്ല. “താനിങ്ങനെ കരയല്ലേ രാധികാ.” എന്നുമാത്രം പറഞ്ഞുകൊണ്ട് സേതുവന്നെ ആശ്വസിപ്പിക്കാനായി ശ്രമിച്ചു കൊണ്ടിരുന്നു.

ഒടുവിൽ സേതു ചോദിച്ചു, “നിങ്ങൾ തമ്മിലപ്പോൾ പ്രേമമായിരുന്നുവല്ലേ..”

ഞാൻ ഒരു നിമിഷം സേതുവിനെ നോക്കി.

“എനിക്കറിയില്ല സേതു.. അറിയില്ല.”

എന്റെ രവിയില്ലാതെ ഞാൻ ഇല്ല. അത് പ്രേമമോ, പ്രണയമോ, സ്നേഹമോ, എനിക്കറിയില്ല… അതായിരുന്നു സത്യം. രവിയില്ലാതെ രാധുവില്ല. അതേപോലെ ഈ രാധുവില്ലാതെ രവിയുമില്ല.

 

പക്ഷെ ഞങ്ങൾ രണ്ടു പേരും ഒരിക്കലും പ്രേമത്തെയോ സ്നേഹത്തെയോ കുറിച്ച് സംസാരിച്ചിട്ടില്ല. പക്ഷേ ഒരു വല്ലാത്ത ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. രവി ഇന്റേൺഷിപ്പിനു പുറപ്പെടുമ്പോൾ പോലും, ഞങ്ങൾക്കിടയിൽ ഒരു വികാരക്ഷോഭവും ഉണ്ടായിരുന്നില്ല…

 

എന്തും വിട്ടുകൊടുക്കാൻ, മറ്റേയാളുടെ നല്ലതിന് വേണ്ടി എന്തും ചെയ്യാനുള്ള ഒരു മനസ്… അതിനെ പ്രണയമെന്നോ പ്രേമമെന്നോ പറയാമോ, അല്ലെങ്കിൽ ആകർഷണമെന്നോ അതിലും ഉചിതമായ എന്തെങ്കിലും പേരുണ്ടോ എന്നൊന്നും എനിക്കറിയില്ലായിരുന്നു…

 

സത്യത്തിൽ, ഞങ്ങൾ രണ്ടു പേരും ഒന്നായിരുന്നു, അതായിരുന്നു സത്യവും. പക്ഷെ ഇപ്പോൾ കല്യാണാലോചനയും കൂടി ആയതോടെ മൊത്തതിൽ പ്രശ്നമായിരിക്കുകയാണ്. എന്നോടൊരു വാക്ക് പറയാനോ ചോദിക്കാനോ പോലും ആരും ഇല്ല.

 

അന്ന് താൻ കുറെ വൈകിയായിരുന്നു വീടെത്തിയത്. “എന്താ രാധൂ ഇത്ര വൈകിയത്…” വന്നുകേറിയപാടെ അമ്മമ്മയുടെ ചോദ്യശരങ്ങൾ എന്നെത്തേടിയെത്തി. “സ്പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നു അമ്മമ്മേ… അതാ ഞാൻ വരാൻ താമസിച്ചത്.”

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.