നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 128

കൃത്യം ഈ സമയം നോക്കി രവി കോളേജിൽ ഇല്ല. രവി നാസയിൽ ഒരു ഇന്റേൺഷിപ് കിട്ടി പോയിരിക്കുകയാണ്. ഇപ്പൊ ഒരു മാസമായി. ഒരു വിവരവും ഇല്ല.

ആ സ്ഥലത്തു തപാലാപ്പീസും ഫോൺ ഉം ഒന്നുമില്ലേ..? ഒരു സ്നേഹമില്ലാത്ത വർഗങ്ങൾ. എനിക്കൊരു വിഷമം വരുമ്പോൾ ആരും കൂടെയില്ലാതായി പോയല്ലോ.

 

അന്ന് ഞാൻ ക്ലാസ്സിൽ കയറിയില്ല. രവിയുടെ വീട്ടിലെ ഫോൺ നമ്പറിൽ വിളിച്ചു. ഫോൺ താത്ക്കാലികമായി വിച്ഛേദിക്കപ്പെട്ടിരിക്കുന്നുവെന്നു കേട്ടു. അസ്സലായിരിക്കുന്നു…! നല്ലത്. ഇനി ഇപ്പോൾ എങ്ങനെ ബന്ധപ്പെടാനാണ്.

 

രവിയുടെ വീട് അറിയില്ല, പക്ഷെ രവിയുടെ കൂടെ എപ്പോളും കാണാറുള്ള സേതുരാമനെ തനിക്കറിയാമായിരുന്നു. ഞാൻ ഉടൻതന്നെ സേതുരാമനെ തിരഞ്ഞു പിടിച്ചു. “സേതൂ, രവിയുടെ എന്തെങ്കിലും വിവരമുണ്ടോ..?”

 

“ഇല്ല…രവി അമേരിക്കയിലേക്ക് പോയതിന് ശേഷം ഒരു കത്തോ, ഫോൺ കോളോ അവനിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല..”

 

“ഓ ഇനി ചന്ദ്രനിലേക്ക് വല്ല റോക്കറ്റിലും കേറ്റി വിട്ടോ, ആവോ..?” എനിക്ക് കലി വന്നു തുടങ്ങിയിരുന്നു. എന്റെ പിറുപിറുക്കൽ കേട്ട് സേതുരാമൻ ചിരിച്ചു.

 

“എന്റെ കൂടെ ഒന്നു വരുമോ…? രവിയുടെ വീട് സേതുവിനറിയില്ലേ. അടുത്തല്ലേ താമസം .???”

സേതു : “അറിയാം രാധികേ. പക്ഷേ എന്താ ചോദിച്ചേ…?”

“ഒരു വല്യ പ്രശ്നത്തിലാണ് സേതു ഞാനിപ്പോൾ… എനിക്ക് എത്രയും പെട്ടെന്ന് രവിയെ കോൺടാക്ട് ചെയ്തേ പറ്റൂ. അല്ലാതെ പറ്റില്ല.”

സേതു : “ശരി, ഞാൻ വരാം..”

 

ഞങ്ങൾ ഓട്ടോ പിടിച്ചു രവിയുടെ വീട്ടിലേക്കു പുറപ്പെട്ടു. രവിയുടെ അമ്മയോടെങ്കിലും ചോദിച്ചു രവിയുടെ നമ്പർ മേടിക്കണം. അവിടെ ചെന്നപ്പോൾ ഏറ്റവും വലിയ ആശ്ചര്യമായിരുന്നു ഞങ്ങളെ കാത്തിരുന്നത്…

രവിയുടെ വീട് പൂട്ടിയിരുന്നു. മുറ്റം കണ്ടാൽ തന്നെ അറിയാം, കുറെ നാളായി അവിടെ ആൾത്താമസമില്ലെന്ന്.

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.