നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 129

രാധൂ, എല്ലാ പെൺകുട്ടികളും കല്യാണത്തിന് മുമ്പ് അങ്ങിനെയേ പറയു, എന്നിട്ടു കല്യാണം കഴിഞ്ഞു പോയാൽ പിന്നെ ഭർത്താവിനെ വിട്ടു ഒരു ദിവസം കൂടി നിൽക്കാൻ വയ്യ എന്ന് പറയും.”

 

“അമ്മമ്മേ, ഞാൻ കാര്യമായിട്ടാണ് പറയണേ… എനിക്ക് പിജി ചേരണം. ഇതൊരു തരം കൊലചതിയാണ്. അമ്മമ്മ ഒരാൾ വിചാരിച്ചാൽ ഇത് ഇവിടെ നിർത്താം. എന്റെ പൊന്ന് അമ്മമ്മയല്ലേ പ്ലീസ്…” ഞാൻ യാചനാഭാവത്തിൽ അമ്മമ്മയെ നോക്കി.

 

“എന്താ കുട്ടി, അനാവശ്യം പറയണത്. നിങ്ങൾ രണ്ടുപേരുടെയും ജാതകങ്ങൾ തമ്മിൽ നല്ല പൊരുത്തമുണ്ട്. പിന്നെ നിന്റെ അമ്മയും അച്ഛനുമൊക്കെ വിവാഹത്തിന്‌ സമ്മതിച്ചിരിക്കുന്നു.”

 

“ഓഹോ, അപ്പൊ ഇത് എല്ലാവരും കൂട്ട് ചേർന്നുള്ള ചതിയാണ്. അപ്പൊ അമ്മമ്മക്ക് എന്നോട് ഒരു സ്നേഹവും ഇല്ലല്ലേ..?” അത് പറയുമ്പോൾ എന്റെ തൊണ്ടയിടറി.

 

അമ്മമ്മ എന്റെ മുടി തലോടി. “അമ്മമ്മക്ക് സ്നേഹമുള്ളതോണ്ടല്ലേ, പെട്ടെന്ന് കല്യാണം ഉറപ്പിക്കണേ. എനിക്കിനി അധികം കാലം ഇല്ല്യ. പറഞ്ഞാൽ കൃത്യമാണ്. അടുത്ത പിറന്നനാൾ ഞാൻ കടക്കില്ല കുട്ട്യേ.അതിനുള്ളിൽ നിന്റെ കല്യാണം നടക്കണം.”

 

എന്റെ ഭഗവാനേ, എല്ലാവരുടെയും തലയ്ക്ക് വട്ട് പിടിച്ചാൽ ഞാൻ പിന്നെ എന്താ ചെയ്യുക. അമ്മമ്മയുടെ മുറിയിൽ കുറച്ച് നേരം വിഷമിച്ചു നിന്നുവെങ്കിലും ഞാൻ ഓടി പോയി ഒരുങ്ങി കോളേജിലേക്ക് പുറപ്പെട്ടു.

 

പിന്നിൽ നിന്നു വല്യമ്മാമ പറയുകയായിരുന്നു : “നീയിപ്പോൾ ഡിഗ്രി അവസാന കൊല്ലം അല്ലെ, ഫൈനൽ പരീക്ഷയ്ക്ക് മുൻപേ തന്നെ കല്യാണം നടത്തണം എന്നാ അവരുടെ നിലപാട്.നിനക്ക് പരീക്ഷ പിന്നെയും എഴുതാലോ..?”

പെരുമാളേ… ഇത് വല്ലാത്ത കെണിയായിപോയി. വലിയമ്മാവൻ പറഞ്ഞത് കേട്ട് എനിക്ക് ദേഷ്യവും സങ്കടവുമൊക്കെ വന്നു.

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.