നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 180

‘ഛെ… നാശം !’ എനിക്ക് ദേഷ്യം വന്നു. നെഞ്ചിൽ തീ ഇട്ട പോലെയുണ്ടെനിക്ക്. ഇക്കണ്ട കാര്യമൊക്കെ ഇവിടെ നടന്നിട്ടും ഒരു ആളും എന്നോട് ഇതേപറ്റി ഒരു അഭിപ്രായവും ചോദിച്ചില്ല. എന്തിന് അതിനെകുറിച്ച് സൂചിപ്പിച്ചതുപോലുമില്ല.

 

കുറെ ആൾക്കാർ വരുന്നു.. കാണുന്നു… ഇതാ ഇപ്പൊൾ കല്യാണത്തെ പറ്റി സംസാരം തുടങ്ങിയിരുന്നു. അന്ന് രാത്രി കമല എന്റെ മുറിയിലാണ് ഉറങ്ങാനായി വന്നത്.

 

മുറിയിലേക്ക് വന്ന് അൽപസമയത്തിനകം കമല പൈങ്കിളി പുസ്തകം വായിക്കാരംഭിച്ചപ്പോൾ ഞാൻ എഴുന്നേറ്റു ലൈറ്റണച്ചു. എനിക്ക് ഉറങ്ങണം. എപ്പോ നോക്കിയാലും ഒരു ലൈറ്റ് ഇടലും പുസ്തകം വായിക്കലും. ഞാനെന്റെ ദേഷ്യം മുഴുവൻ കമലയോട് അങ്ങനെ തീർത്തു.

 

രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ ഒരു പോള കണ്ണടക്കാൻ പറ്റിയില്ല. അയാളുടെ ആ വൃത്തികെട്ട ചിരിയാണ് കണ്ണിനു മുൻപിൽ തെളിഞ്ഞു നിൽക്കുന്നത്….!

******************************************

ഈ സംഭവങ്ങളൊക്കെ നടന്നതിന്റെ അടുത്ത ദിവസം, ഞാൻ രാവിലെ പതിവിലും നേരത്തെ എഴുനേറ്റു. അമ്മമ്മയുടെ അടുത്ത് ചെന്നിരുന്നു പത്രം വായിച്ചു കൊടുത്തു. പിന്നെ അമ്മമ്മയുടെ കാലു മെല്ലെ തിരുമ്മി കൊടുത്തതിന് ശേഷം അടുത്തെങ്ങും ആരുമില്ലെന്നു ഉറപ്പാക്കിയിട്ട് ഞാൻ സംസാരിച്ചുതുടങ്ങി.

 

: “അമ്മമ്മേ, ഇന്നലെ എന്താ ഇവിടെ നടന്നത്, അമ്മമ്മയെങ്കിലും എന്നോട് പറയണം.”

 

“അയ്യേ, ഇതാണോ ഇപ്പോൾ നിന്റെ ഭാവം.അപ്പോ ഇന്നലെ നടന്നതെന്തന് നിനക്കൊന്നും മനസ്സിലായില്ലേ.” അമ്മമ്മയുടെ ചോദ്യത്തിന് ഞാൻ എനിക്കൊന്നുമറിയില്ലെന്ന് തലയാട്ടി.

 

“അതെ അവര് വന്നു, നിന്നെ കണ്ടു. നിന്നെ അവരിക്കിഷ്ടമാകുകയും ചെയ്തു.. ഇനി ഇപ്പൊ തിയതി നിശ്ചയിക്കണം.”

 

“എന്ത്…! ആരോട് ചോദിച്ചിട്ടാ നിങ്ങളിതൊക്കെ തീരുമാനിച്ചത്…? എനിക്കയാളെ ഇഷ്ടല്ല. എനിക്കിനിയും പഠിക്കണം…” ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടി.

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.