നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 129

ദേശത്തുള്ള മിക്ക തറവാടുകളിലെയും ആൾക്കാരും പൂജക്ക് കൂടും, എല്ലാവർക്കും ഊണും ഉണ്ട്. പക്ഷെ അതൊക്കെ പൂജ കഴിഞ്ഞതിനു ശേഷമാണ് നടക്കാറുള്ളത്.

 

ഒടുവിൽ ചെറിയമ്മായിയുടെ വീട്ടുകാർ വന്ന ജീപ്പ് തിരിച്ചു പോയപ്പോൾ സമയം സന്ധ്യ കഴിഞ്ഞു. രാത്രീ പൂജയുടെ കണക്കൊക്കെ തീർത്തു വല്യമ്മാവൻ വരാന്തയിൽ ഇരുന്നു. എല്ലാവരും ചുറ്റും കൂടീട്ടുണ്ട്. എല്ലാം കൊണ്ടും നല്ല ബന്ധമാണ് ഇത്…

 

“ചെക്കനിത്തിരി തടി കൂടുതൽ ഉണ്ട്…”

“അതിനെന്താ, പെൺകുട്ടികൾ ഒരു പ്രസവമൊക്കെ കഴിഞ്ഞ തടിച്ചോളും.

ഞാനും കമലയും, പുറത്തു തളത്തിൽ നടക്കുന്ന കുടുബചർച്ച ഗോവണിപ്പടിയിൽ ഒളിഞ്ഞിരുന്നു കേട്ടു കൊണ്ടിരിക്കുകയായിരുന്നു.

 

അപ്പോൾ കാര്യങ്ങളുടെ കിടപ്പിതൊക്കെയാണ്. ചെറിയമ്മായിയുടെ അച്ഛന്റെ ബന്ധത്തിപ്പെട്ട ആളാണ് ചെക്കൻ. ചെറിയമ്മായിയുടെ അച്ഛൻ പെൻഷൻ പറ്റിയ ശേഷം വെറുതെ ഇരിക്കുകയാണ്. മാത്രമല്ല അയാൾക്കിത്തിരി റബ്ബർ എസ്റ്റേറ്റൊക്കെയുണ്ട്.

 

ആ രാവിലെ വന്ന കോന്തന് അൽപ്പമൊന്നു ശ്രമിച്ചാൽ ആ എസ്റ്റേറ്റിലൊരു മാനേജർ പോസ്റ്റ് തരമാക്കാം. ചെക്കന് മുപ്പത്തിനാല് വയസുണ്ട്. സ്വന്തം പെങ്ങന്മാരുടെ കല്യാണം കഴിയാൻ വേണ്ടി കാത്തിരുന്നാണ് സ്വന്തം കല്യാണം വൈകിയത്.

 

പക്ഷെ ഇപ്പോൾ ഈ സാക്ഷാൽ എന്നെ കണ്ടപ്പോൾ ഇത്ര കാലം ദൈവം കല്യാണം നീട്ടി വെപ്പിച്ചത് നന്നായിയെന്ന് അയാൾക്ക് തോന്നിപോലും. ഇപ്പോൾ ഒന്നും സഭയിൽ പോയി മിണ്ടാൻ പറ്റില്ല. മിണ്ടിയാൽ രാവിലെത്തേതിന്റെ ബാക്കി കൂടി കിട്ടിയെന്നു വരും.

 

ഇനി നാളെ അമ്മമ്മയെ സോപ്പിട്ട് ഇത് വേണ്ടന്നുവക്കുകയെ തരമുള്ളു.

“എന്തൊക്കെയായാലും, അടുത്ത കൊല്ലത്തെ പൂജ ആവുമ്പോഴേക്കും രാധു ഒരു കുട്ടിയും കൊണ്ടായിരിക്കും വരണത്…”

 

‘ഛീ..അശ്രീകരം. വായ് തുറന്നാൽ ഇവർക്കിത്തരം വർത്തമാനമേ ഉള്ളു പറയാൻ…’ കമലയുടെ വകയായിരുന്ന ആ ഡയലോഗ് കേട്ടതും അവരുടെ തലമണ്ടയടിച്ചു പൊളിക്കാനാണ് എനിക്ക് തോന്നിയത്.

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.