നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 180

“എന്നാ എനിക്കും കാപ്പി മതി അമ്മായി..”

“ശരി…” അമ്മായി ഞങ്ങളിരുവർക്കുമായി കാപ്പിയുണ്ടാക്കാനായി അടുക്കളയിലേക്കു പോയതോടെ, ഞാൻ രാഹുലിനെയും കൂട്ടി ഉമ്മറത്തെ കസേരയിൽ പോയിരുന്നു…

 

കുറച്ചുനേരം രാഹുലിന്റെ പഠന കാര്യങ്ങളൊക്കെ അന്വേഷിച്ചു. അവനിപ്പോൾ കോമേഴ്‌സ് സ്ട്രീമിൽ പ്ലസ് വണ്ണിലാണ് പഠിക്കുന്നത്..

 

അവനോട് അൽപ്പനേരം കൂടി സംസാരിച്ചിരുന്ന ശേഷം അവിടെയുണ്ടായിരുന്ന മനോരമ പത്രമെടുത്തു വായിച്ചു. രാവിലത്തെ തിരക്ക് കാരണം വീട്ടിൽ നിന്ന് ഇന്ന് ഒരു തുള്ളി വെള്ളം പോലും ഞാൻ കുടിച്ചിട്ടില്ല.. പിന്നെയല്ലേ, പത്രം വായന.

കുറച്ച് സമയം കഴിഞ്ഞതും അമ്മായി ഞങ്ങളെ വിളിച്ച് കാപ്പി തന്നു. പിന്നെ ഇഡ്ഡലിയും സാമ്പാറും.

 

ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞാണ് ഞാൻ അവിടെ നിന്ന് തിരിച്ചു പോന്നത്. തറവാട്ടിൽ എത്തിയപ്പോഴേക്കും കുഞ്ഞമ്മാവൻ പടിപ്പുരയിൽ വല്ലാത്തൊരു തീക്ഷണ ഭാവത്തോടെ എന്നെയും നോക്കി നിൽക്കുകയാണ്..

 

“രാധൂ, നീ എന്ത് പണിയാ ഈ കാണിച്ചേ..? നേരെത്തെ എവിടെക്കാ നീ ഓടി പോയത്. ചെറിയമ്മായി നിന്നെ എത്ര നേരമായി തിരയുന്നുവെന്നറിയാമോ…?”

 

“ഇന്ന് മാത്രമെന്താ കുഞ്ഞമ്മാവന്റെ ഭാര്യയ്ക്ക് എന്നോട് മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള സ്നേഹം..?” എന്ന് ഞാൻ എടുത്തടിച്ച പോലെ കുഞ്ഞമ്മാവനോട് തിരികെ ചോദിച്ചു.

“രാധൂ നാവടക്ക്.. വന്നു വന്ന് നിന്റെ നാക്കിനിത്തിരി നീളം കൂടിട്ടുണ്ട്. ”

“അതെ… കുഞ്ഞമ്മാവന് അമ്മായിയെ പേടിയായിരിക്കും, പക്ഷെ എനിക്കൊരു പേടിയും ഇല്ല.”

 

അതും പറഞ്ഞു ഞാൻ വീട്ടിൽ കേറാതെ നേരെ കാവിലേക്കു വച്ചുപിടിച്ചു. അവിടെ അമ്പലത്തിന്റെ പ്രവർത്തനങ്ങളിൽ രാവിലെ മുതൽ ഏർപ്പെട്ടിരിക്കുകയായിരുന്ന ശ്രീനി അമ്മാവനെ എനിക്ക് പറ്റാവുന്ന പോലെ സഹായിച്ചുകൊണ്ട് സമയം കളഞ്ഞു.

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.