നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 180

വിവിധ രാജ്യങ്ങളിൽ നിന്നും, മേഖലകളിൽ നിന്നും വന്നവർ. ഒരുപാട് ജോലി പരിചയവും വലിയ വിദ്യാഭാസ ബിരുദങ്ങൾ ഉള്ളവർ. ഇതെല്ലാം കണ്ടതോടെ ഒരു തരം ഭീതി എന്നെ ബാധിച്ചു തുടങ്ങിയിരുന്നു.

എന്നെ ഭീതി ബാധിച്ചുവെന്നറിഞ്ഞ വസുദേവ് എന്നെ സമാധാനിപ്പിച്ചു. “നിനക്ക് പറ്റും രാധികേ… ശ്രമിക്കു.”

 

വസുദേവും രാഹുലും അമ്മയും മദ്രാസിൽ. ഞാനകട്ടെ ഇവിടെ ഹൈദരാബാദിലും. രണ്ടു വർഷത്തിനിടയിൽ ഞാൻ വീട്ടിൽ പോയത് മൂന്ന് തവണമാത്രമായിരുന്നു.

 

വസുദേവ് രാഹുലിനെയും കൂട്ടി ഓരോ മൂന്നു മാസവും കൂടുബോഴെന്നെ കാണാൻ വരുമായിരുന്നു. ഇന്റേൺഷിപ്പും, ട്രെയിനിങ്ങും, എല്ലാം കൊണ്ട് സംഭവ ബഹുലമായ ദിവസങ്ങൾ. ഒടുവിൽ കാത്തിരുന്ന ക്യാമ്പസ്‌ ഇന്റർവ്യൂവിന്റെ സമയമായി.

 

മുപ്പതോളം കമ്പനികൾ, ക്യാമ്പസ്‌ ഇന്റർവ്യൂവിനായി വരും. നല്ല കമ്പനി കിട്ടിയില്ലെങ്കിലും നമ്മൾക്ക് സെലക്ഷനിൽ നിന്നുള്ള അനുഭവങ്ങൾക്ക് കരിയറിലുടനീളം ഒരു സ്വാധീനമുണ്ടാകും. അതുകൊണ്ട് തന്നെ എല്ലാവരും വളരെ തീവ്രമായി പരിശ്രമിക്കും.

 

ആദ്യത്തെ മൂന്നു ദിവസം കൺസൾട്ടിങ് സ്ഥാപനങ്ങളിലാണ് വരുന്നത്. ഉയർന്ന ശമ്പളവും സ്ഥാപനത്തിന്റെ ഉയർന്ന സ്ഥാനത്തുള്ള ജോലിയും തരുന്നത് അവരാണ്. അത് കൊണ്ട് തന്നെ മത്സരവും കഠിനമാണ്. മൂന്ന് ദിവസങ്ങൾ കടന്നു പോയി.

 

ഞാൻ ഗ്രൂപ്പ്‌ ഡിബേറ്റ് വരെയെത്തിയെങ്കിലും അതിലപ്പുറം പോകാതിരുന്നതോടെ എനിക്കാകെ നിരാശയായി. ഇത്രയും ചെലവ് ചെയ്തു എവിടെയും എത്തിയില്ലെങ്കിലോ..?

 

എന്നാൽ വസുദേവ് എനിക്ക് ധൈര്യം പകർന്നു. വസുദേവിന്റെ അമ്മ ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തി. ക്യാമ്പസ്‌ ഇന്റർവ്യൂവിന്റെ നാലാം ദിവസം അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉൽപ്പന്നങ്ങൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന കമ്പനികളാണ് വരുന്നത്.

 

തലേദിവസം എനിക്കുറങ്ങാനേ കഴിഞ്ഞില്ല. അഭിമുഖത്തിൽ തോറ്റു പോകുമോ എന്ന ഉൾഭയം തനിക്കുണ്ടായിരുന്നു…

ഒടുവിൽ രാവിലെ നാല് മണിക്ക് ശേഷം എപ്പോഴോ കണ്ണുകൾ അടഞ്ഞു. സ്വപ്നത്തിൽ ഞാൻ രവിയെ കണ്ടു….

 

                            തുടരും…           

 

 

 

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.