നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 180

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ സ്വകാര്യ ബി സ്കൂൾ ആണ്. ഫീസും വളരെ കൂടുതലാണ്. വസുദേവ് ലോൺ എടുക്കാൻ ശ്രമിച്ചു. പക്ഷേ ഇപ്പോൾ കിട്ടുന്ന ശമ്പളം വച്ച് വലിയ ലോൺ കിട്ടില്ല.

 

ഒടുവിൽ വസുദേവിന്റെ അമ്മ പറഞ്ഞു, “രാധിക മോള് പഠിക്കട്ടെ. നമുക്ക് നാട്ടിലെ വീട് വിൽക്കാം.” അമ്മയുടെ വലിയ മനസിന് മുന്നിൽ ഒരു നിമിഷം ഞാൻ എല്ലാം മറന്നു നിന്ന് പോയി.

അവരുടെ ഏട്ടന്റെ മരണ ശേഷം അമ്മായിയും രാഹുലും അവിടെയാണ് താമസം. നാട്ടിലെ വീട് വിറ്റു അമ്മയും രാഹുലും ഞങ്ങളുടെ കൂടെ വന്നു താമസിക്കാൻ തയ്യാറായി.

 

വസുദേവും ഞാനും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് അപ്പോഴേക്കും ഒരുവർഷത്തിലേറെ കാലം കഴിഞ്ഞിരുന്നു. നാട്ടിലാണെങ്കിൽ രാഹുൽ അപ്പോഴേക്കും പ്ലസ് ടു നല്ലരീതിയിൽ പാസ്സായിട്ട് നിൽക്കുകയാണ്.

അവന് തുടർന്ന് ഉപരിപഠനം ഇവിടെ, ചെന്നൈയിൽ ലയോള കോളേജിൽ ബി.കോമിൽ നടത്തണമെന്നായിരുന്നു ആഗ്രഹം.എന്നാൽ പഠനത്തിനുള്ള കാശ് വസുദേവിന്റെ വരുമാനം കൊണ്ട് തികയില്ല എന്നറിയാവുന്ന അവൻ

അതിന് വേണ്ടി കാശുണ്ടാക്കാൻ കുറച്ചു മാസമായിട്ട് നാട്ടിലെ കടകളിൽ പണിക്ക് നിൽക്കുന്ന സമയത്താണ് വീടുവിറ്റത്. വീടുവിറ്റതോടെ എന്റെയും രാഹുലിന്റെയും വിദ്യാഭ്യാസആവശ്യങ്ങൾക്കുള്ള പണം വേണ്ടതിലധികം ലഭിച്ചു.

 

അതോടെ രാഹുൽ അവരുടെ പക്കലുണ്ടായിരുന്ന എല്ലാ സമ്പാദ്യങ്ങളും ജംഗമവസ്തുക്കളുമായി ലയോള കോളേജിൽ ചേരാനാനും, ഞങ്ങളോടൊപ്പം താമസിക്കുമാനുമായിട്ട് അമ്മയോടൊപ്പം ട്രെയിൻ കേറി ഇവിടെക്കെത്തുകയും ചെയ്തു.

 

രാഹുലിന് കോളേജിൽ ക്ലാസ്സ്‌ തുടങ്ങിയത് ഓഗസ്റ്റ് മാസം അവസാനമായിരുന്നു അതേസമയം എനിക്കാണെങ്കിൽ ഈ വരുന്ന സെപ്റ്റംബർ ആദ്യവാരത്തിൽ തുടങ്ങുന്ന എം ബി എ കോഴ്സ് രണ്ടു വർഷം കോളേജിൽ തന്നെ താമസിച്ചു പഠിക്കേണ്ട സംഗതിയാണ്.

തന്റെ അനിയന്റെ കോളേജ് പ്രവേശനത്തിനുള്ള തിരക്കിലായിരുന്ന വസുദേവ്, അദ്ദേഹത്തിന്റെ കടുത്ത ജോലിതിരക്കുകൾ എനിക്ക് വേണ്ടി മാറ്റി വെച്ച് സമയം കണ്ടെത്തി എന്നോടൊപ്പം വന്നു എന്നെ കോളേജിൽ ചേർത്തു.

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.