രാത്രിയും പകലും മാറി മാറി വരുന്നു എന്നല്ലാതെ ഊണും ഉറക്കവുമില്ലാതെ പഠിച്ചനാളുകൾ. വസുദേവ് ബുദ്ധിമുട്ടിച്ചില്ല. അടുക്കളയിലും വീട് വൃത്തിയാക്കാനും എല്ലാ പണിക്കും കൂടെ തന്നെ നിന്നൂ… കഠിനമായ കണക്കുകൾ പരിഹരിക്കാൻ പറഞ്ഞു തന്നു.
ഒടുവിൽ എൻട്രൻസ് പരീക്ഷ. ദേഹമാസകലം നടുങ്ങുന്നുണ്ടായിരുന്നു പരീക്ഷക്ക് പുറപ്പെടുമ്പോൾ. നെഗറ്റീവ് മാർക്ക് ഉണ്ട്, പെർസെൻറ്റൈൽ മാർക്ക് സിസ്റ്റം ആണ്. വസുദേവ് അവധിയെടുത്തു കൂടെ വന്നിരുന്നു.
പരീക്ഷ നന്നായി എഴുതി. പക്ഷെ ലക്ഷകണക്കിന് ആളുകൾ എഴുതിയ പരീക്ഷയാണ്. അത് തരണം ചെയ്തു റാങ്ക് ലിസ്റ്റിൽ വരുന്ന കാര്യത്തിൽ വല്യ ഉറപ്പൊന്നുമില്ല.
പരീക്ഷ കഴിഞ്ഞു പുറത്തു വന്നപ്പോൾ വസുദേവ് എന്നെ പുറത്തുകാത്തു നിൽക്കുന്നതാണ് കണ്ടത്. സ്വാമീസ് കഫെയിൽ ചെന്ന് ഞങ്ങൾ താലി മീൽസ് കഴിച്ചു.
ആഴ്ചകൾക്കു ശേഷം പരീക്ഷ ഫലം വന്നു. ടൈം അക്കാഡമിയിൽ നിന്നും വസുദേവിനാണ് ഫോൺ പോയത്. തൊനൂറ്റിയാറ് ശതമാനം മാർക്ക്. നല്ല സ്കോറാണ്. പക്ഷെ പ്രവേശനം കിട്ടുമെന്ന് പറയാൻ പറ്റില്ല. ഇന്റർവ്യൂ ജയിക്കണം.
ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണാലിറ്റി എല്ലാം ഇന്റർവ്യൂ ബോർഡിന് ബോധ്യമാകണം. ടൈം അക്കാഡമിയിൽ തന്നെ തുടർന്നും ഇന്റർവ്യൂ കോച്ചിങ്ങിനായി ചേർന്നു.
പലപ്പോഴും രവിയെ ഓർമ്മ വന്നു. എന്നെ പ്രസംഗിക്കാൻ പഠിപ്പിച്ചത്, കാര്യങ്ങൾ ശരിയായ വിധത്തിൽ അവതരിപ്പിക്കാൻ പഠിപ്പിച്ചത്, എന്തിനും ഏതിനെയും വ്യത്യസ്തമായ ഒരു വീക്ഷണ കോണിൽനിന്നു നോക്കാൻ പറഞ്ഞു തന്നതെല്ലാം.
ആറ് ബിസിനസ് സ്കൂളുകളിൽ നിന്നും ഇന്റർവ്യൂ കാൾ വന്നു. വസുദേവിന് ഞാൻ എക്സ് എൽ ആർ ഐ സെലക്ട് ചെയ്യുന്നതായിരുന്നു താത്പര്യം. പക്ഷെ അവിടത്തെ ഇന്റർവ്യൂവിനു മുൻപ് തന്നെ എനിക്ക് ഐ എസ് ബി ഹൈദരാബാദിൽ അഡ്മിഷൻ കിട്ടി.
❤❤❤❤❤❤❤
??
??
??
valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.
Thankz ?✨️
Good ?. Waiting for next part..
??
Good.?.ezhuthukal thudarnn kond irikku