“ഓഹ് അവൻ സൊസൈറ്റിയിൽ പാല് വാങ്ങാൻ പോയിരിക്കുവാ മോളെ…
സാധാരണ ഞാൻ അതിരാവിലെതന്നെ അവിടെപ്പോയി പാല് വാങ്ങാറുള്ളതാണ്. പക്ഷേ ഇന്ന് എന്തുകൊണ്ടോ അതങ്ങ് മറന്നുപോയി.”അമ്മായി പറഞ്ഞുനിർത്തി.
അപ്പോഴാണ് വീടിന് പുറത്തൊരു സൈക്കിളിന്റെ ബെല്ലടിശബ്ദം കേട്ടത്.
“മോൻ വന്നുവെന്നു തോന്നുന്നു…” അമ്മായി ബെല്ലടി ശബ്ദം കേട്ടതും പുറത്തേക്ക് നോക്കികൊണ്ട് പറഞ്ഞു.
“അമ്മേ…” അപ്പോഴേക്കും ഒരു പതിനേഴ് വയസായ ഒരു പയ്യൻ പടികടന്നു വീട്ടിനകത്തേക്ക് ഒരു തൂക്കുപാത്രവുമായി കടന്നുവന്നു.
” ദാ അമ്മേ പാല്.. ഇന്നിത്തിരി പാല് കൂടുതലുണ്ട്. ” അവൻ കൈയിലിരുന്ന തൂക്കുപാത്രം അമ്മായിയുടെ കൈയിൽ കൊടുത്ത് തിരിഞ്ഞപ്പോഴാണ്. എന്നെ കണ്ടത്.
“ഹായ്.. രാധുചേച്ചി…! ചേച്ചീ, ചേച്ചിയെ ഇപ്പൊ ഇങ്ങോട്ടൊന്നും കാണാറേയില്ലല്ലോ…” എന്നെ കണ്ടതും മുഖത്തെ പുഞ്ചിരി കൂടുതൽ തെളിയിച്ചുകൊണ്ട് അവൻ അടുത്തേക്ക് ഓടിയെത്തി.
എന്തുചെയ്യാനാ രാഹുലേ ചേച്ചിക്ക് തിരക്കായത് കൊണ്ടല്ലേ ഇങ്ങോട്ടൊക്കെ വരാൻപറ്റാത്തേ…” ഞാൻ അവന്റെ താടിക്ക് പിടിച്ചുകൊണ്ട് മറുപടിയേകി.
“ഹ്മ്മ് അത് ശരിയാ.. ചേച്ചി കോളേജിലല്ലേ പഠിക്കുന്നേ… അതോണ്ടാവും. അല്ല ഇന്ന് സാരിയൊക്കെയുടുത്ത് ചേച്ചിയെ കാണാൻ നല്ല ചേലായിട്ടുണ്ടല്ലോ. എന്താ എന്തെങ്കിലും വിശേഷമുണ്ടോ ഇന്ന്…”
“ഇന്ന് വേറെയെന്ത് വിശേഷം.. പെരുമാൾ ക്ഷേത്രത്തിൽ ഉത്സവമല്ലേ…?” ഞാൻ അവനോട് തിരികെ ചോദ്യം ചോദിച്ചു.
“അയ്യോ അത് ശരിയാണല്ലോ… ഞാനത് മറന്നു. അമ്മേ ഇന്ന് വൈകിട്ട് അമ്പലത്തിൽ എഴുന്നള്ളത്ത് കാണാൻ പോയാലോ…” രാഹുൽ അമ്മയോടായി ചോദിച്ചു.
“ശരി പോകാം മോനെ.. ആട്ടെ ഇപ്പോൾ കാപ്പിയുണ്ടാക്കട്ടെ നിനക്ക്…”
“ശരി ഉണ്ടാക്കിക്കോ അമ്മേ. അപ്പൊ ചേച്ചിക്കൊ..? ചായയോ അതോ കാപ്പിയോ.” രാഹുലും,അമ്മായിയും എന്നെ നോക്കി.
❤❤❤❤❤❤❤
??
??
??
valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.
Thankz ?✨️
Good ?. Waiting for next part..
??
Good.?.ezhuthukal thudarnn kond irikku