നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 180

രാധികയുടെ ഒരു പ്രകൃതത്തിനു എംബിഎ പഠിക്കുന്നതായിരിക്കും അഭികാമ്യം. സെയിൽസ്,മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ നന്നായി ശോഭിക്കാൻ പറ്റും. രാധിക ഒന്ന് അപേക്ഷിച്ചു നോക്ക്. എന്ത് സഹായം വേണമെങ്ക്കിലും ചോദിയ്ക്കാൻ മടിക്കണ്ട.”

 

എനിക്കും തുടർന്ന് പഠിക്കാനൊരു ആഗ്രഹം ഇല്ലാതില്ലാ. അല്ലെങ്കിൽ തന്നെ വസുദേവ് നല്ലത് പോലെ കഷ്ടപ്പെടുന്നുണ്ട്. ഇനി ഇതിനും പൈസ ചിലവാക്കണമെങ്കിൽ… ഒരാഴ്ചയോളം കഴിഞ്ഞു. എംഡി ഹോസ്പിറ്റലിൽ കണ്ടപ്പോൾ ചോദിച്ചു.

 

“എന്തായി പഠിക്കാൻ തീരുമാനിച്ചോ?” എനിക്കുത്തരം ഉണ്ടായിരുന്നില്ല. അന്ന് രാത്രി ഞാൻ വസുദേവിനോട് ഈ കാര്യം അവതരിപ്പിച്ചു. വസു താല്പര്യം കാണിക്കില്ലെന്നാണ് കരുതിയത്. പക്ഷെ, കുറച്ചു നേരത്തെ ആലോചനക്ക് ശേഷം വസുദേവ് പറഞ്ഞു.

 

: “രാധിക പഠിക്കണം. നാം തമ്മിലുള്ള വിവാഹം അതിനൊരു തടസ്സമാകരുത്… പക്ഷെ വെറുതെ എന്തെങ്കിലും പഠിച്ചിട്ടു കാര്യമില്ല. എം ബി എ ചെയ്യുമ്പോൾ വലിയ ബിസിനസ് സ്കൂളുകളിലോ ഐഐഎമ്മിലോ കോഴ്സ് ചെയ്യണം. എന്നാലെ ഭാവി ഉണ്ടാകൂ. എന്തായാലൂം നമുക്കൊന്ന് പരിശ്രമിക്കാം” എന്ന് വസുദേവ് എന്നെ ഉപദേശിച്ചു.

 

അടുത്ത രണ്ടു ദിവസത്തിനുള്ളിൽ തന്നെ എം ബി എ കലാലയങ്ങളെക്കുറിച്ചും അതിനുള്ള തയാറെടുപ്പുകളെക്കുറിച്ചും എല്ലാ വിവരവും ശേഖരിച്ചു കൊണ്ടുവന്നു. വസുദേവിന്റെ എൽ എൽ എം ക്ലാസ്സിലും അന്വേഷിച്ചു. ഒടുവിൽ നല്ല കോച്ചിങ് ഉണ്ടെങ്കിലേ എൻട്രൻസ് കിട്ടാൻ എളുപ്പമാകു എന്ന് പറഞ്ഞു.

 

നിരന്തരമായ തിരച്ചിലുകൾക്കൊടുവിൽ ടൈം അക്കാഡമിയിൽ കോച്ചിങ്ങിനു ചേർന്നു. ദിവസവും രാവിലെ അഞ്ചര മുതൽ എട്ടു മണി വരെ ക്ലാസ്. ആശുപത്രിയിൽ ദിവസവും അര മണിക്കൂർ വൈകി ചെല്ലാനുള്ള അനുമതി തന്നു. കൈയോടെ മുന്നൂറു രൂപ ശമ്പള വർധനയും.

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.