നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 128

ഉച്ചക്ക് വീട്ടിൽ വരാം. വൈകീട്ട് നാല് മുതൽ എട്ടര മണി വരെ പിന്നെയും പോകണം. എന്റെ തീരുമാനം കേട്ട് വസുദേവിന് വലിയ സന്തോഷമൊന്നും തോന്നിയില്ല.

 

“രാധികേ ഇതൊന്നും നീ വിചാരിക്കുന്ന പോലെയല്ല, വീട്ടിലെ പണിയൊക്കെ നോക്കി പിന്നെ ജോലിക്കും പോയി വരുമ്പോളേക്കും ആകെ വയ്യാതാകും”. പക്ഷേ ഞാൻ വാശി പിടിച്ചു. ഒടുവിൽ വസുദേവ് സമ്മതിച്ചു.

 

ഏറ്റവും ബുദ്ധിമുട്ട് ബസ് യാത്രയായിരുന്നു. വല്ലാത്ത തിരക്കുള്ള ബസ് യാത്രകളായിരുന്നു അവ. ഒട്ടും വൃത്തിയില്ല. ആളുകളൊക്കെ വിയർത്തൊലിച്ചു, ദേഹത്തിടിച്ചു നിൽക്കും. അതും പോരാത്തതിന് ബസ് സ്റ്റോപ്പിലേക്ക് വളരെ ദൂരം നടക്കണം.

 

ഒരു സ്കൂട്ടർ ഉണ്ടെങ്കിൽ പെട്ടെന്നെത്താം. വസുദേവിന് പേടിയായിരുന്നു. വല്ലാത്ത തിരക്കുള്ള റോഡുകളാണ്. ടൂ വീലേഴ്സിന് യാതൊരുവിധ സുരക്ഷയുമില്ല. പക്ഷെ അവസാനം വസുദേവ് എനിക്കൊരു യൂസ്ഡ് ചേതക് സ്കൂട്ടർ വാങ്ങി തന്നു.

 

കുറച്ചു ആഴ്ചകൾക്കു ശേഷം ആശുപത്രീയിൽ ഒരു സമ്മേളനം നടത്താൻ പദ്ധതി ആസൂത്രണം ചെയ്തു. കുറെ ഡോക്ടർമാരും മെഡിക്കൽ പ്രതിനിധികളും പങ്കു ചേരുന്ന ഒരു സമ്മേളനം. ഹോസ്പിറ്റലിന്റെ എംഡി ഒരു മലയാളി ആയിരുന്നു. വളരെ കുറച്ചു മാത്രം സംസാരിക്കുന്ന ഒരു മധ്യവയസ്കൻ.

 

അദ്ദേഹം ആ സമ്മേളനത്തിന്റെ ചുമതല എന്നെ ഏല്പിച്ചു. ഞാൻ അത് വളരെ സന്തോഷത്തോടെ ഏറ്റെടുത്തു. ആ സമ്മേളനം ഒരു വൻവിജയമായിരുന്നു. ഒരു ദിവസം എംഡി എന്നെ റൂമിലേക്ക് വിളിപ്പിച്ചു. വിവരങ്ങളൊക്കെ ചോദിച്ചു.

 

നല്ല അക്കാഡമിക് പെർഫോമൻസ് ഉണ്ടായിട്ടും എന്തെ തുടർന്ന് പഠിക്കാത്തതെന്നു ചോദിച്ചു. എനിക്ക് പ്രത്യേകിച്ച് ഉത്തരമുണ്ടായിരുന്നില്ല.

 

“രാധികാ, താൻ വളരെ സ്മാർട്ടാണ്. കാര്യങ്ങൾ എടുത്തു നടത്താനും, കുശാഗ്ര ബുദ്ധിയോടെ കാണാനും കഴിയുന്നുണ്ട്. ഏതിലും ജയിക്കണമെന്ന ഒരു വാശിയുമുണ്ട് തനിക്ക്.

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.