നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 129

വിവാഹശേഷം എന്റെനേർക്ക് ഒരിക്കൽ പോലും വസുദേവ് ഒരു ഭർത്താവിന്റെ അവകാശങ്ങളോ അധികാരങ്ങളോ എടുത്തിട്ടില്ല. വാസുദേവിന്റെ വിരലുകൾ എന്റെ മൃദുലമായ മുഖത്ത് തലോടുന്നത് ഞാനറിഞ്ഞു…

ഞാൻ നോക്കുമ്പോൾ ചുണ്ടുകളിലൊരു ചെറുപുഞ്ചിരിയുമായി ആർദ്രമായ ഭാവത്തോടെ എന്നെയും നോക്കി കിടക്കുകയാണ് കക്ഷി.

അൽപ്പനേരം കഴിഞ്ഞതും വസുദേവ് എന്റെ മൂർദ്ധാവിലൊരു ദീർഘചുംബനം നൽകി. എന്റെ ജീവിതത്തിലാദ്യമായി ഒരു പുരുഷനിൽ നിന്ന് ലഭിക്കുന്ന ആദ്യ ചുംബനം…!

**********************************

പച്ചരി ചോറും, എരിവ് കൂടിയ കറികളും, വസുദേവിന്റെ പ്രകൃതവുമെല്ലാം എനിക്ക് മെല്ലെ മെല്ലെ പരിചയമായി തുടങ്ങി. ഒരു ദിവസം വസുദേവ് പറഞ്ഞു,

:“രാധിക വെറും ബിരുദം എടുത്തത് കൊണ്ടൊന്നും കാര്യമില്ല. സിഎ ക്കു ചേരണ”മെന്ന്.

 

വസുദേവിന് രാവിലെ വളരെ നേരത്തെയാണ് ക്ലാസ്. ഏതാണ്ട് രണ്ടുമണിവരെ. അതിന് ശേഷം അവിടെനിന്നും നേരെ ഓഫീസിൽ പോകും. എനിക്കാണെങ്കിൽ വെറുതെ വീട്ടിലിരുന്നു വല്ലാതെ മടുത്തു തുടങ്ങി.

 

എവിടെയെങ്കിലും ഒരു ജോലി കിട്ടിയാൽ ഇത്ര മടുപ്പുണ്ടാവില്ല. എന്തെങ്കിലും പ്രവർത്തിയിൽ എൻഗേജായിട്ട് നിൽക്കാൻ സാധിക്കും.

ഒരു ദിവസം വസുദേവിനോട് ചോദിച്ചു, ഞാൻ ഒരു ജോലിക്കു ശ്രമിക്കട്ടെ എന്ന്. ഭാഷ അറിയാതെ എങ്ങനെ ഞാനെറ്റെടുക്കുന്ന ജോലികൾ കൈകാര്യം ചെയ്യും എന്നായി വസുദേവിന്റെ ചോദ്യം…

 

ഒടുവിൽ ഞാൻ ഭാഷ പഠിച്ചോളാം എന്ന ഉറപ്പിന്മേൽ ജോലിക്കു അപേക്ഷിക്കാൻ തുടങ്ങി. ഏകദേശം രണ്ടു മാസത്തോളം ഞാൻ അയച്ച ഒരു അപേക്ഷക്കും ഒരു മറുപടി പോലും വന്നില്ല. ഒടുവിൽ ഒരു ദിവസം എനിക്കൊരു ഇന്റർവ്യൂ അറിയിപ്പ് വന്നു…

 

ഒരു സ്വകാര്യ ആശുപത്രീയിൽ റിസെപ്ഷനിസ്റ് ജോലി. ഇന്റർവ്യൂ എളുപ്പമായിരുന്നു. ഒരു ആഴ്ചക്കുള്ളിൽ ജോയിൻ ചെയ്തോളാൻ പറഞ്ഞു. ആയിരത്തിയഞ്ഞൂറ് രൂപ ശമ്പളം. രാവിലെ എട്ടു മണി മുതൽ ഒരു മണി വരെ ജോലി.

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.