നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 129

പതിനഞ്ചു ദിവസത്തിനുള്ളിൽ പരീക്ഷ കഴിഞ്ഞു. തിരിച്ചു മദ്രാസിലേക്ക്. വസുദേവ് ജോലിക്കു പോയി കഴിഞ്ഞാൽ എനിക്ക് വല്ലാത്ത ഏകാന്തതയാണ്. ഒന്നും ചെയ്യാനില്ല. ഹിന്ദു ദിനപത്രം വാങ്ങി വായിക്കും. വസുദേവ് എന്നെ എത്രത്തോളം നന്നായി നോക്കാൻ പറ്റുമോ അത്രയും ചെയ്യുന്നുണ്ട്.

 

വസുവിന്റെ കാര്യം ആലോചിച്ചാൽ പാവം തോന്നും. ജോലിയും ക്ലാസും കഴിഞ്ഞു ബസ് പിടിച്ചു വരുമ്പോളേയ്ക്ക് വിയർത്തു കുളിച്ചു ആകെ ക്ഷീണിച്ചിട്ടുണ്ടാകും. പക്ഷെ എല്ലാ ഞായറാഴ്ചയും എന്നെ പുറത്തു കൊണ്ട് പോകും. ബീച്ച്, അല്ലെങ്കിൽ സിനിമ, പിന്നെ ശരവണാ ഹോട്ടൽസിൽ ഒരു മസാലദോശയും കാപ്പിയും.

 

അങ്ങിനെ ഏകദേശം ഒന്നര മാസം കഴിഞ്ഞു. എന്റെ റിസൾട്ട് വന്ന ദിവസം. യൂണിവേഴ്സിറ്റി റാങ്കിന് വെറും രണ്ടു മാർക്ക് കുറവ്. എന്റെ റിസൾട്ട്‌ കണ്ട് എനിക്ക് തന്നെ അതിശയം തോന്നി. ഞാൻ വസുദേവിന്റെ ഓഫീസിലേക്ക് ഫോൺ ചെയ്തു. വസുദേവ് അന്ന് അനുമതി വാങ്ങിച്ചു നേരത്തെ വീട്ടിൽ വന്നു.

“ഇന്ന് നമുക്ക് പുറത്തുനിന്നും ഭക്ഷണം കഴിക്കാം.” വാസുദേവ് പറഞ്ഞു. അന്ന് രാത്രിയിൽ ഞങ്ങൾ പൂനമല്ലി ഹൈറോഡിൽ ഉള്ള ഇറ്റാലിയൻ റെസ്റ്റാറ്റാന്റിൽ പോയി സൂപ്പും പിസ്സയും കഴിച്ചു.

 

തിരിച്ചു വരുന്ന വഴിയിൽ വസുദേവ് ആദിത്യാ ടെക്സ്റ്റൈസിൽ നിന്നും എനിക്കായി രണ്ടു ചുരിദാറുകൾ വാങ്ങിച്ചു. ഞാൻ എവിടെയും പുറത്തു പോകാറില്ല, എത്ര വേണ്ടെന്നു പറഞ്ഞിട്ടും വസു സമ്മതിച്ചില്ല.

 

രാത്രി കിടക്കാൻ നേരം…

അന്ന് ആദ്യമായി ഞാനും വസുദേവും ഒരുമിച്ചാണ് കിടന്നത്. ദേഹത്തോട് മുട്ടിയുരുമ്മികിടക്കവേ വസുദേവ് എന്റെ തോളിൽ കൈവച്ച് പറഞ്ഞു.

: “ രാധികാ നിനക്കറിയുമോ… ഇവിടെയൊക്കെ ശാന്തി മുഹൂർത്തം എനൊരു ചടങ്ങുണ്ട്. നല്ല നാളും മുഹൂർത്തവും നോക്കി ഭാര്യാ ഭർതൃബന്ധം തുടങ്ങുന്ന ദിവസമാണത്… അപ്പോൾ നമുക്കിനിയെങ്കിലും ഒരുമിച്ചൂടെ.”

വസുദേവിന്റെ അഭ്യർത്ഥന കേട്ട് ഞാൻ നാണത്തോടെ ഞാൻ തല താഴ്ത്തി…

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.