നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 180

“എന്നാലും എന്റെ കുട്ടി, നീയി കുടുംബത്തോട് ചതിയല്ലേ ചെയ്തത്…” ഞാൻ അമ്മമ്മയുടെ കൈയിൽ പിടിച്ചു. തിമിരം ബാധിച്ചു തുടങ്ങിയ ആ കണ്ണിൽ നോക്കി ഞാൻ ചോദിച്ചു…

 

”അമ്മമ്മക്ക് തോന്നുന്നുണ്ടോ ഞാൻ ചീത്ത കുട്ടിയാണെന്ന്. അമ്മമ്മ വളർത്തിയ കുട്ടിയല്ലേ ഞാൻ..? ഞാൻ ചീത്ത ആകുമോ..? ഈ നിമിഷം വരേയ്ക്കും ഞാൻ തനിതങ്കം തന്നെയാണ്.

അതെല്ലാം എനിക്ക് ഇഷ്ടമില്ലാത്ത ഒരു കല്യാണത്തിൽ നിന്നും രക്ഷപെടാൻ വേണ്ടി പറഞ്ഞ കെട്ടുകഥകൾ ആയിരുന്നു. പക്ഷെ ആർക്കും എന്നെ മനസിലായില്ല. പിന്നെ എനിക്കും വാശിയായി.” ഞാൻ കരച്ചിലോടെ പറഞ്ഞുനിർത്തി.

 

“എന്റെ കുട്ടീ, എന്തിനാ നീ ഇങ്ങനെ ഒരു തീരുമാനമെടുത്തത്. നീ നിന്നെ തന്നെ നശിപ്പിക്കയല്ലേ…? ആ പാവം വസുമോനെയും, അവന്റെ കുടുംബത്തെയും നീ ദുരിതത്തിലാക്കിയില്ലേ…???”

 

“ഒരിക്കലുമില്ല അമ്മമ്മേ… വസു നല്ല വ്യക്തിയാണ്. ഞാൻ നശിച്ചു പോകില്ല. അതെനിക്കുറപ്പാണ്. വസുദേവിനെയും കുടുംബത്തെയും ഇതിലേക്ക് വലിച്ചിഴച്ചത് ഞാനാണ്. ഞാൻ, എന്നെ കുറ്റപ്പെടുത്തിയ ഇവരുടെ മുന്നിൽ അന്തസ്സോടെ ജീവിച്ചു കാണിക്കുകതന്നെ ചെയ്യും.”

 

അമ്മമ്മയുടെ കണ്ണുകൾ നിറഞ്ഞു. “അമ്മമ്മക്ക് വയസായി. പ്രാർത്ഥിക്കാൻ മാത്രമേ ഇപ്പോളാകു. എന്റെ കുഞ്ഞിന് നല്ലതുമാത്രം വരട്ടെ. വസുദേവിനോട് അമ്മമ്മക്ക് ദേഷ്യം ഒന്നും ഇല്ല. ഈ തറവാട്ടിലെ കുട്ടി തന്നെയാണ് അവനും…”

******************************************

കലാലയത്തിൽ പരീക്ഷ തുടങ്ങി. രവിയുടെ എന്തെങ്കിലും വിവരം അറിയാൻ എന്ന ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. സേതുവിനെയും കണ്ടില്ല. അവരുടെ പിജി പരീക്ഷ വേറെ ദിവസങ്ങളിലായിരുന്നു. പിന്നെ കേട്ടു, രവിയുടെ ട്രെയിനിങ് ആറു മാസം കൂടി നീട്ടിയിരിക്കുന്നു…

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.