നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 128

പതിയെ പതിയെ ഞാൻ, വരിയിൽ നിന്ന് പമ്പ് അടിച്ചു വെള്ളം പിടിക്കാനും, പൊതു കുളിമുറിയും കക്കൂസും ഉപയോഗിക്കാനും വൈകാതെ ശീലിച്ചു.

 

ഒരു മാസത്തിനുള്ളിൽ എനിക്ക് തിരിച്ചു നാട്ടിലേക്കു വരണമായിരുന്നു, പരീക്ഷ എഴുതണം. വസുദേവിനും അത് നിർബന്ധമായിരുന്നു, പഠിത്തം ഉപേക്ഷിക്കരുതെന്ന്. അത് കൊണ്ടുതന്നെ ഒരു ഭർത്താവിന്റെ അവകാശങ്ങൾ ഒന്നുംതന്നെ വസുദേവ് ഉപയോഗിച്ചില്ല.

 

അതൊരു വല്ലാത്ത ആശ്വാസമായിരുന്നു. ഒരു ചെറിയ കട്ടിലും കിടക്കയുമാണ് മുറിയിൽ ഉണ്ടായിരുന്നത്. അതേസമയം

വസുദേവാകട്ടെ താഴെ പായ വിരിച്ചു കിടക്കും. ചോദിച്ചാൽ ചൂട് കാരണം താഴെ കിടക്കുന്നതാണ് സുഖമെന്ന് പറയും.

 

എന്റെ മനസിനും ശരീരത്തിനും സമയം ആവശ്യമാണെന്ന് ഒരു പക്ഷെ വസുദേവിന് തോന്നിയിരിക്കാം. അതൊരു ആശ്വാസമായിരുന്നു. വസുദേവ് രാവിലെ പോയിക്കഴിഞ്ഞാൽ ഞാൻ പുസ്തകമെടുക്കും.

 

ഒരുതരം പകപോക്കൽ പോലെ ഞാൻ പഠിച്ചു. എനിക്ക് എല്ലാത്തിൽ നിന്നും രക്ഷപെടണമായിരുന്നു. പ്രതേകിച്ചും എന്റെ എല്ലാ ഓർമകളിൽ നിന്നും വേദനകളിൽ നിന്നും. അവയെ തേച്ചു മായ്ച്ചുകളയാൻ ഞാൻ എന്നെ തന്നെ വെല്ലുവിളിച്ചുകൊണ്ടിരുന്നു.

 

വസുദേവിന് അവധി ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ഞാൻ ട്രെയിനിൽ നാട്ടിലെക്കു തിരിച്ചു. തനിച്ചു പോകുന്ന കാരണം ഞാൻ ആഭരണങ്ങൾ ഒന്നും അണിഞ്ഞിരുന്നില്ല. ഹാൾ ടിക്കറ്റ് വാങ്ങി തിരിച്ചു വന്നു. നേരെ തറവാട്ടിലേക്ക് പോയി.

 

അവിടെ ആർക്കും ഞാൻ ചെന്നത് ഇഷ്ടമായില്ല എന്ന് വളരെ വ്യക്തമായി. വല്യമ്മാവൻ മുനവെച്ച് സംസാരിച്ചു.

“എന്തേ തിരിച്ചുവന്നത്…! ഇപ്പൊ തന്നെ പണ്ടമൊക്കെ വിറ്റു തിന്നോ..? കോലം കണ്ടില്ലേ…? അഗതികളെ മാതിരി വലിഞ്ഞുകേറിവന്നേക്കുന്നു.”

 

അമ്മമ്മ കിടപ്പിലായിരുന്നു. ഞാൻ കുറച്ചു നേരം അവിടെ ചുറ്റിനിന്നു. അവിടത്തെ ഓരോ സ്ഥലവും… ഓർമയിൽ എന്റെ മനസ് പുളഞ്ഞു. ഒടുവിൽ അമ്മമ്മയുടെ അടുത്ത് പോയിരുന്നു.എന്നെ കണ്ടതും അമ്മമ്മ തേങ്ങി.

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.