നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 127

ഇക്കഴിഞ്ഞ അനുഭവങ്ങളെല്ലാം ഞാൻ, ഒരു ദുഃസ്വപ്നമാണെന്ന് കരുതി മറക്കണം… മനസ്സിനോട് ഞാൻ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു.

ഒടുവിൽ ട്രെയിൻ കോയമ്പത്തൂരിൽ എത്തിയപ്പോൾ വസുവന്നെ വിളിച്ചു. നമുക്ക് ഭക്ഷണം കഴിക്കാം. വസുദേവ് പൊതി ചോറ് തുറന്നു തന്നു. ചുക്ക് വെള്ളത്തിന്റെ കുപ്പി തുറന്നു അടുത്ത് വച്ചു. പക്ഷേ എനിക്കൊരു ഉരുള ചോറ് പോലും തൊണ്ടയിൽ നിന്നും ഇറങ്ങുന്നില്ല…

 

ഒടുവിൽ കുറച്ചു നേരം കഴിഞ്ഞു ഞാൻ കൈ കഴുകാൻ എഴുനേറ്റു. ബാത്റൂമിൽ പോയി കതകടച്ചു. വെള്ളം തുറന്നു വിട്ടു, ഏങ്ങലടിച്ചു കരഞ്ഞു. എത്ര നേരം കരഞ്ഞെന്നറിയില്ല.

 

വാതിലിൽ നിർത്താതെ മുട്ട് കേൾക്കുന്നു, “രാധികാ …” വസുദേവാണ്.

ഞാൻ വാതിൽ തുറന്നു…എന്റെ കരഞ്ഞു വീങ്ങിയ മുഖം കണ്ടു വസുദേവ് വല്ലാതായി. അന്ന് അമ്പലകുളത്തിന്റെ കരയ്ക്ക് വെച്ച് ഞാൻ കരഞ്ഞത് കണ്ടപ്പോഴുണ്ടായ അതേഭാവം.

 

വസുദേവ് വാഷ്ബേസിനിൽ നിന്ന് വെള്ളമെടുത്ത് മുഖം കഴുകിപ്പിച്ചു. പാന്റിന്റെ പോക്കറ്റിൽ നിന്നും തൂവാല എടുത്തു എന്റെ മുഖം തുടച്ചു തന്നു…

 

“ഇനി ഈ കണ്ണ് ഞാൻ നിറഞ്ഞു കാണരുത്. രാധികയുടെ ജീവിതത്തിൽ എന്നും സന്തോഷമേ ഉണ്ടാകാൻ പാടുള്ളു നമ്മൾ സന്തോഷമായി ജീവിക്കും.” അതും പറഞ്ഞു എന്നെ ചേർത്ത് പിടിച്ചു സീറ്റിലേക്ക് നടന്നു.

 

ചെന്നൈയിലുള്ള ചൂളൈമേട്ടിലെ രണ്ടു ബെഡ്റൂമുള്ള ഒരു കൊച്ചുവീട്. നിരനിരയായി കിടക്കുന്ന വീടുകളിൽ ഒന്ന്. പതിനെട്ടോളം വീടുകൾ. രണ്ട് വീടിനൊരു ബാത്രൂമും, ടോയ്‌ലെറ്റും.

ചെറുവിളയ്ക്കലെ നാലുകെട്ടും പടിപ്പുര മാളികയും കണ്ടു വളർന്നു ജീവിച്ച എനിക്ക് തീപ്പെട്ടി കൂടുപോലുള്ള ചെറിയ വീട്ടിലേക്കുള്ള പറിച്ചുനടൽ ഒട്ടും എളുപ്പമായിരുന്നില്ല.

 

വസുദേവിനും ആ വൈക്ലബ്യം നന്നായിട്ടുണ്ടായിരുന്നു. പക്ഷേ ഞാനെന്റെ പ്രയാസം പുറത്തു കാണിച്ചില്ല. ആവശ്യമില്ലാതെ വസുദേവിനെ എന്തിനു വിഷമിപ്പിക്കണം.

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.