നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 128

അമ്മമ്മക്ക് ദക്ഷിണ കൊടുത്തു കാലിൽ വീണു നമസ്കരിക്കുമ്പോൾ, ഞാൻ പൊട്ടി കരഞ്ഞു. അവിടെയെന്റെ പ്രവർത്തികളെല്ലാം വളരെ യാന്ത്രികമായിരുന്നു. മാലയിടുമ്പോൾ വസുദേവിന്റെ കണ്ണുകൾ എന്റെ കണ്ണുകളോട് ഇടഞ്ഞു.

 

ഞാൻ തല താഴ്ത്തി. പുടവ കൊടുക്കാൻ കൊണ്ട് വന്നിരുന്ന സാരി കണ്ടപ്പോഴാണ് എനിക്ക് അതിശയം തോന്നിയത്… എന്റെ ഏറ്റവും പ്രിയപ്പെട്ട നിറങ്ങൾ… മഞ്ഞയും പച്ചയും… പ്രകാശിനെങ്ങിനെ അറിഞ്ഞു…

 

എനിക്കത്ഭുതമായി…ഒരു പക്ഷെ ഇതെന്റെ വിധിയായിരിക്കാം…ഇനി എനിക്ക് തിരിഞ്ഞു നോക്കാനില്ല. എല്ലാം ഇവിടെ ഉപേക്ഷിച്ചു ഞാൻ പോകുകയാണ്. തറവാട്, നാട്, രവി, എല്ലാം…

 

പിന്നെയാണ് അറിഞ്ഞത്, ഇതിന്റെ പേരിൽ സ്വന്തം കുടുംബത്തിനോ അതുപോലെ എനിക്കെന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിച്ചാണ് വസുദേവ് പൊങ്കൽ അവധി നീട്ടി കല്യാണം വരെ നാട്ടിൽ തന്നെ നിന്നതു…

 

വസുദേവിന്റെ മനസ്സിലെന്നും ഞാനുണ്ടായിരുന്നുവെന്നും, മാത്രമല്ല വസുവിന്റെ അനിയൻ രാഹുൽ അവന്റെ ഏട്ടന്റെ ഭാര്യയായി എന്നെ കാണാൻ ആഗ്രഹിച്ചിരുന്നത്രേ…!

 

പക്ഷേ വലിയ സ്വത്തുകളും തറവാട്ട് മഹിമയും മറ്റുമൊന്നും അവർക്ക് അവകാശപ്പെടാനില്ലാത്തതിനാൽ മനസ്സിൽ ഒളിച്ചു വച്ചിരിക്കുക ആയിരുന്നു ആ സ്നേഹം എന്ന്.

 

പക്ഷെ വസുദേവിനോടും കുടുംബത്തോടും എനിക്ക് സഹതാപമാണ് തോന്നിയത്. സ്നേഹിക്കാനുള്ള കഴിവ് എനിക്കെന്നെ നഷ്ടപ്പെട്ടിരിക്കുന്നു.

 

വാസുദേവിന് അധികനാൾ അവധി ഇല്ലായിരുന്നു. കല്യാണം നടന്ന അന്ന് രാത്രി തന്നെ  അമ്മായിയെയും രാഹുലിനെയും പിരിഞ്ഞ് ഞങ്ങൾ ട്രെയിൻ കയറി. എനിക്കും അതൊരു വിധം ആശ്വാസമായി തോന്നി. മദ്രാസ് മെയിലിൽ രണ്ടാം ക്ലാസ്സ്‌ സ്ലീപ്പർ ടിക്കറ്റ്.

 

അമ്മായി രാത്രിക്കുള്ള ഭക്ഷണം ഇലവാട്ടി പൊതിഞ്ഞു തന്നിരുന്നു. ട്രെയിനിൽ ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു. ജനലിലേക്കു തല ചായ്ച്ചു കണ്ണടച്ചു. എനിക്കൊന്നും ഓർക്കേണ്ട.

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.