നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 129

അന്ന് പെരുമാളുടെ കുളക്കരയിൽ വസുദേവ് വന്നിരുന്നില്ലെങ്കിൽ… ഞാൻ എന്നെ രക്ഷപെട്ടേനെ. നാട്ടിൽ വളരെ കോളിളക്കമുണ്ടാക്കിയ ആ സംഭവത്തോടെ ഞാനൊരു മാതിരി വീട്ടുതടങ്കലിലായി കഴിഞ്ഞിരുന്നു. ആരോടും മിണ്ടാനോ പറയാനോ കാണാനോ വഴിയില്ല.

 

ഒടുവിൽ, അമ്മയും അച്ഛനും വന്നു… എല്ലാവരും എന്നെ ഒരു നികൃഷ്ട ജീവിയെ പോലെയാണ് കണ്ടിരുന്നത്. ആ ദിനങ്ങളിൽ ഞാൻ മുറിയിൽ നിന്നുപുറത്തേക്കിറങ്ങിയില്ല… ആഹാരം ദേവകിയേട്ടത്തി കൊണ്ടുവന്നു തരും…

ഒരു ദിവസം ആരും കേൾക്കില്ലന്നായപ്പോൾ ദേവകിയേട്ടത്തി എന്നോട് ചോദിച്ചു.

 

“രാധികേ, ഞാനീ കേട്ടതൊക്കെ സത്യമാണോ..? എനിക്ക് വിശ്വാസം വരണില്ല. ഒന്നിൽ നിന്നു തലയൂരാൻ വേണ്ടി വേറൊരു കുരുക്കിൽ തല വച്ച് കൊടുത്തതല്ലെ കുഞ്ഞേ നീ.”

 

എന്റെ വാക്കുകളും ഉദ്ദേശശുദ്ധിയും ദേവകിയേട്ടത്തിക്ക് മനസിലായത് പോലെ വേറെയാർക്കും മനസ്സിലാക്കാനായില്ലല്ലോ എന്നോർത്തു അടക്കാൻ വയ്യാത്ത സങ്കടം വന്നു.

 

ദേവകിയേട്ടത്തിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനാവാതെ ഞാൻ ദേവകിയെ കെട്ടിപിടിച്ചു മതിവരുവോളം കരഞ്ഞു. ദേവകി സാരിയുടെ കോന്തല കൊണ്ട് കണ്ണൊപ്പി…

 

“ദൈവം മോളുടെ എന്തെങ്കിലുമൊന്ന് വിചാരിച്ചിട്ടുണ്ടാകും… അതെല്ലാം നല്ലതിനായിരിക്കും, അല്ലാതെന്താ. എന്റെ രാധിക കുഞ്ഞ് ഇങ്ങനെയൊന്നും സങ്കടപ്പെടല്ലേ…

 

മാളുവേടത്തി നല്ല സ്ത്രീയാണ്. അവരുടെ മകനും അങ്ങനെയെ ആകുകയുള്ളു. അവൻ രാധൂട്ടിയെ സങ്കടപെടുത്താതെ നോക്കുമെന്ന് ഈ ദേവകിയേട്ടത്തിക്ക് ഉറപ്പുണ്ട് മോളെ.

 

എന്ത് മുതലുണ്ടായാലെന്താ. ഒരു കുട്ടീടെ മനസ് കാണാൻ ഇവിടെ ഉള്ളവർക്ക് കഴിഞ്ഞില്ലലോ ? ഇവരൊക്കെ ഇനി എന്ത് നേടാനാ..?” ദേവകിയേട്ടത്തി അമർഷത്തോടെ പറഞ്ഞുനിർത്തി.

*****************************************

ഒടുവിൽ ദേശത്തു കാവിൽ താലികെട്ട്… ഒരു കല്യാണ വീടിന്റെ ബഹളമൊന്നും ഇല്ല. വളരെ ചുരുങ്ങിയ ഒരുക്കങ്ങൾ…

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.