നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 129

“ഏട്ടൻ പോയതിൽ പിന്നെ ഞാനും രാഹുലും മാത്രമല്ലേ ഇവിടെയുള്ളു. ഓരോ പണിയുമായിട്ടിങ്ങനെ കഴിയും. പിന്നെ വസുമോൻ തമിഴ്നാട്ടിലല്ലേ.”

 

അമ്മായിയുടെ ഏട്ടൻ കുറച്ചു മാസങ്ങൾക്കു മുൻപാണ് മരിച്ചത്. അമ്മായിയും വസുദേവും രാഹുലും മാത്രമേ ഇപ്പോൾ ആ വീടിന്റെ അവകാശികളായുള്ളു.

 

വസുദേവ് ചെന്നൈയിൽ എൽ എൽ ബി കഴിഞ്ഞിട്ട് അവിടെതന്നെ പാർട്ടൈം ജോലിയും, ഫിനാൻഷ്യൽ ലോയിൽ എൽ എൽ എമും ചെയ്യുകയാണ്. അതിന് മുൻപ് അമ്മായിയും അവർ രണ്ട് മക്കളും തിരുവനന്തപുരത്തായിരുന്നു, കുറെ വർഷങ്ങൾ…

 

പിന്നെ വസുവിന് എൽ എൽ ബിക്ക് അഡ്മിഷൻ കിട്ടിയപ്പോൾ അമ്മായി തിരിച്ചു തറവാട്ടിലേക്ക് പോന്നു.

തന്റെ കൂടെ താമസിക്കുവാൻ വസുദേവ് അമ്മയെ നിർബന്ധിച്ചെങ്കിലും അമ്മായിയതിന് വഴങ്ങാതെ ഇളയമകൻ രാഹുലിനെയും കൂട്ടി തിരികെ വരുകയാണുണ്ടായത്.

 

“ഇന്ന് കാവിലെ പൂജയല്ലേ. ഞാൻ അമ്മായിക്കിത്തിരി പായസം തരാൻ വന്നതാ. ഇത് രാവിലത്തെ പൂജയുടെ പായസാണ്… “ഞാൻ തൂക്കുപാത്രം അമ്മായിക്ക് നൽകി.

“എന്തായാലും പ്രസാദം കിട്ടീലോ. അത് മതി.” അമ്മായി ഭക്തിയോടെ പായസപാത്രം വാങ്ങി.

 

“രാധു മോള് ഇന്ന് സുന്ദരിയിട്ടുണ്ടല്ലോ. സാരിയൊക്കെയുടുത്തു അസ്സൽ പെൺകുട്ടിയായിട്ടുണ്ടല്ലോ. മുല്ല മൊട്ടു മാലയും, ജിമിക്കിയും, നന്നായിട്ടുണ്ട്.”

 

“ഓ ഇതൊക്കെ എന്റെ ചെറിയമ്മായിയുടെ നേരമ്പോക്കാണ്. ഇന്ന് അവരുടെ വീട്ടിൽ നിന്നും ആരൊക്കയോ വന്നിട്ടുണ്ട്. എനിക്കവിടെ നിന്നിട്ടു ശ്വാസം മുട്ടുന്നു. അത് കൊണ്ട് കൂടിയാ ഞാൻ ഇപ്പൊ തന്നെ ഇങ്ങോട്ടു പോന്നത്.”

 

“പക്ഷേ അവിടെ മോളെ അവര് അന്വേഷിക്കില്ലേ..?”

“അവര് അന്വേഷിക്കട്ടെ അമ്മായീ… ഞാൻ ദേവകിയോട് പറഞ്ഞിട്ടാ പോന്നത്. അല്ല. രാഹുലെവിടെ അമ്മായി…? കണ്ടില്ലല്ലോ.”

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.