നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 180

പേടിച്ചരണ്ട് പോയ ഞാൻ പതിയെ താഴേക്ക് ചെന്നു. ചെന്നപ്പോൾ,വല്യമ്മാമ തളത്തിൽ കലിതുള്ളിക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതാണ് കണ്ടത്.

എന്നെ കണ്ടതും, വല്യമ്മാവൻ പാഞ്ഞുവന്ന് മുഖമടച്ചൊരു അടി…

കണ്ണിൽ നിന്നും പൊന്നീച്ച പാറി കവിൾ ചുവന്നു … കണ്ണിൽ നിന്നും കണ്ണീർ, പുഴ പോലെ ഒഴുകി…

“ആരാടീ അത്? ഞാൻ എല്ലാം അറിഞ്ഞു…എന്നോടൊന്നും ഒളിക്കണ്ട.ആരാ അവൻ…? മര്യാദയ്ക്ക് പറയുന്നതാ നിനക്ക് നല്ലത്.”

ഞാൻ മിണ്ടിയില്ല…

“എടീ പറയാൻ… ഈ കുടുംബത്തിന്‌ ചീത്തപേരുണ്ടാക്കിയ ഒരുമ്പെട്ടോളെ, പറയാൻ…” വല്യമ്മാവൻ ക്രുദ്ധനായി അലറി. എന്നാൽ ഞാൻ തൂണും ചാരി കല്ലുപോലെ നിൽക്കുകയാണുണ്ടായത്.

 

“അപ്പോൾ നീ പറയില്ലല്ലേ…നിന്നെ കൊണ്ട് പറയിപ്പിക്കാൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ…” വല്യമ്മാവൻ ഇറയത്തു നിന്നും ചൂരലെടുത്തുകൊണ്ട് എന്റെ അടുത്തേക്ക് വന്നതും ഞാൻ ഭയംകൊണ്ട് കണ്ണുകൾ ഇറുക്കി പൂട്ടിയടച്ചു.

തൊട്ടടുത്ത നിമിഷം വല്യമ്മാവൻ എന്നെ തലങ്ങും വിലങ്ങും പ്രഹരിക്കാൻ തുടങ്ങി…!

“അരുത്, കുട്ടാ അരുത്… രാധിക മോളെ നീ തല്ലരുത്.” എന്നെ തല്ലുന്നത് കണ്ട് അമ്മമ്മ കരഞ്ഞു വിളിച്ചു…

 

ഒടുവിൽ വല്യമ്മാവന്റെ ദണ്ഡനം താങ്ങാതെ നിലത്തു വീഴുമെന്നായപ്പോൾ ഞാൻ പറഞ്ഞു…”കുന്നത്തുവിളയ്ക്കലെ വസുദേവ്…വസുവുമായിട്ടാണ് എനിക്ക് ബന്ധമുള്ളത് ”

എന്റെ മറുപടി കേട്ട്  വീടൊരു നിമിഷം  നിശ്ശബ്ദമായി. സൂചി വീണ കേൾക്കുന്ന നിശ്ശബ്ദത.

“അപ്പോൾ അതാണ് അവിടെ ഒരു കൂട്ടം കൂടാൻ പോക്ക്. സുകൃത ക്ഷയം അല്ലാതെന്താ. നല്ല ആഢ്യന്മാരുടെ വീട്ടിലേക്കു ബന്ധം കൂടി പോകാൻ വിധിയില്ല, അല്ലാതെന്താ…”

 

വിവരമറിഞ്ഞപ്പോൾ കുഞ്ഞമ്മാവൻ കലി തുള്ളി. അമ്മയ്ക്കും അച്ഛനും ഫോൺ പോയി…

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.