നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 129

മുഖമടച്ചു ഒരു അടി കൊടുക്കാനാണ് എനിക്ക് തോന്നിയത്. പക്ഷെ പാടില്ല. ഈയൊരു സമയത്ത് എന്റെ ആയുധമാണ് കമല.

“അത് ഈ ഗന്ധർവ വിവാഹം കഴിച്ചാൽ പിന്നെ വേറെ ആളെ കല്യാണം കഴിക്കാന് പാടുണ്ടോ…?”

 

“ഗന്ധർവ വിവാഹമോ…? ഇതെന്താ ഇപ്പൊ ഇത്..?” കമലയുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു. ഞാൻ ഒന്നും കൂടെ കമലയുടെ അടുത്തേക്ക് ചേർന്നിരുന്നു…

“അത്…അതുപിന്നെ ഞാനീപറയുന്നത് കമല ആരോടും പറയരുത്. എനിക്ക് ഉറപ്പു തരണം…”

“ശരി ഞാനിതാരോടും പറയൂല രാധൂട്ടിക്ക് എന്നെ വിശ്വസിക്കാം…” കമല ഞാൻ പറയുന്നത് കേൾക്കാനായി കാതു കൂർപ്പിച്ചു….

 

‘ഹ്മ്മ്…അപ്പോൾ കമല ഫോമിലായിരിക്കുന്നു.’ എന്നെനിക്കു മനസിലായി.

“രാധൂ പറ. എന്താ രാധൂന് പറയാനുള്ളത്..?” കമലയെന്നെ നിർബന്ധിക്കാൻ തുടങ്ങി.

“ഉറപ്പല്ലേ..?”

“തീർച്ച.”

“അത്… അതുപിന്നെ ഞാനും ഒരാളും കുറച്ചു മാസങ്ങളായി ഇഷ്ടത്തിലാണ്…”

“അത് രാധൂ അത്…”കമലയുടെ വാക്കുകളിൽ പരിഭ്രമവും വല്ലാത്ത പേടിയും നിറയുന്നതായി എനിക്ക് മനസ്സിലായി… “ഞങ്ങൾ രണ്ടാളും കൂടി ഞാൻ ഗന്ധർവ്വൻ സിനിമ കാണാൻ പോയി…”

 

“അപ്പൊൾ, രാധൂ കോളേജിലേക്ക് പോണത് അതിനായിരുന്നോ…! അയാളെ കാണാൻ..???”

“കമല ചേച്ചി, ഞാൻ പറയുന്നത് വ്യക്തമായി കേൾക്കു…” ഞാൻ, ഉൾക്കിടിലത്തോടെ എന്നെയും നോക്കിയിരിക്കുന്ന കമലയോട് ആ കള്ളക്കഥ പറഞ്ഞുതുടങ്ങി.

: “അതിലെ നായകനായ ഗന്ധർവനെയും നായികയേയും പോലെ ഞങ്ങളും അങ്ങനെയൊക്കെ ചെയ്തു…”

 

“എന്റെ ഈശ്വരാ ഞാനെന്താ ഈ കേൾക്കുന്നത്…” ഞാൻ ചേച്ചിയുടെ കയ്യിൽ അമർത്തിപ്പിടിച്ചു…

“എന്റെ രാധൂ, എന്താ ഇത്. അല്ല. അയാൾ ആരാ…”

“അതൊന്നും തൽക്കാലമിപ്പൊൾ പറയില്ല…” കമല ഞെട്ടിതരിച്ചിരുന്നു പോയി.

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.