നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 129

“പക്ഷേ.. എനിക്ക് വേണ്ടി ഏതു അപമാനവും സഹിക്കാൻ വസുദേവ് തയ്യാറാകേണ്ടിവരും. അതിന് സമ്മതമാണോ…??? ഒരു ചോദ്യത്തോടൊപ്പം ഞാനെന്റെ വലത്തേ കൈ നീട്ടി…

 

ഒരു നിമിഷം ആലോചിച്ച ശേഷം, വസുദേവ് എന്റെ കൈ പിടിച്ചു, എന്നെ ദേഹത്തോട് ചേർത്ത് പിടിച്ചുനിർത്തിയിട്ട് എന്നോടായി മൊഴിഞ്ഞു.

: എനിക്ക് എന്ത് അപമാനവും സംഭവിച്ചാലും ശരി, എന്റെ ജീവൻ പോയാലും ശരിതന്നെ തന്നെ ഞാനതിൽ നിന്ന് തീർച്ചയായും രക്ഷിക്കും.. കാരണം ഇത് ഈ വസുദേവിന്റെ വാക്കാണ്.”

********************************************

പക്ഷേ ഇതെങ്ങനെ അവതരിപ്പിച്ചു ജയിക്കണം എന്നെനിക്കു അറിയില്ലായിരുന്നു… എന്തെങ്കിലും വലിയയൊരു നാടകം നടത്തിയില്ലെങ്കിൽ പണി മൊത്തം പാളും… അവസാനം, രണ്ടു ദിവസത്തെ, ആലോചനക്ക് ശേഷം ഞാൻ ഒരു വഴി കണ്ടുപിടിച്ചു…

 

ഈ രണ്ടു ദിവസവും രവിയുടെ എന്തെങ്കിലും ഒരു വിവരം കിട്ടാൻ ഞാൻ ശ്രമിക്കാതിരുന്നില്ല. പക്ഷെ അതെല്ലാം വിഫലമായി. ഒടുവിൽ ഞാനെന്റെ ബ്രഹ്മാസ്ത്രം പുറത്തെടുത്തു…

 

എന്ത് കാര്യവും കമലയോട് പറഞ്ഞതിന് ശേഷം അതാരോടും പറയരുതെന്ന് പറഞ്ഞാൽ മതി… അത് റേഡിയോ ന്യൂസ് പോലെ എല്ലാവരുടെ കാതിലും എത്തിക്കൊള്ളും… ഇപ്പോൾ എന്റെ ലക്ഷ്യത്തിന് കമലയെ ഉപയോഗിക്കുകയെ വഴിയുള്ളു. അങ്ങനെയൊരു അവസരത്തിനായി എനിക്ക് കൂടുതൽ കാത്തിരിക്കേണ്ടിവന്നില്ല.

 

അന്ന് വൈകുന്നേരം അത്താഴം കഴിഞ്ഞു കമല എന്റെ മുറിയിലേക്ക് ഉറങ്ങാനായി വന്നു. ഞാൻ മെല്ലെ കമലയുടെ അടുത്തെത്തി…

“എന്താ.. എന്നോട് ഇന്നിത്ര സ്നേഹം, രാധൂന്…” കമല പുരികമുയർത്തികൊണ്ട് ചോദിച്ചു.

“കമലയോട് എനിക്കൊരു കൂട്ടം ചോദിക്കാനുണ്ട്…”

 

“എന്നോടാ…? എന്താ അത്… ഓ കല്യാണൊക്കെ ആവല്ലേ, ഇപ്പൊ തന്നെ സംശയങ്ങൾ തുടങ്ങിയോ…” അതുംപറഞ്ഞ് കമല ഒരു വൃത്തികെട്ട ചിരി ചിരിച്ചു…

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.