നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 129

“അപ്പോൾ താൻ അപ്പൊ അതേപ്പറ്റി അമ്മയോട് സംസാരിക്കാനാണ് വീട്ടിലേക്ക് വന്നതല്ലേ…! അങ്ങനെയെങ്കിൽ ഞാൻ അമ്മയെ തന്റെ വീട്ടിലേക്ക് പറഞ്ഞയച്ചാലോ… അമ്മ വല്യമ്മാമയോട് ഇതേപ്പറ്റി സംസാരിക്കട്ടെ…”

 

“അതിൽ കാര്യമില്ല വസുദേവ്… ആരും പറഞ്ഞാൽ കേൾക്കുന്ന ഒരു മനസ്ഥിതി അവർക്കാർക്കും ഇല്ല…”

“രാധികയെ, ഈയൊരു കുടുക്കിൽ നിന്ന് ഞാൻ എങ്ങനെയാണ് രക്ഷിക്കുക…?”

“വസുദേവ് എന്നെ രക്ഷിക്കുകയോ…!” വസുദേവിന്റെ വാക്കുകൾ എന്റെ മനസ്സിൽ കൊളുത്തി വലിച്ചു.ഞാൻ ഒരു നിമിഷം ആലോചിച്ചു. കണ്ണുകൾ തുടച്ചു.

 

“വസുദേവിന് എന്നെ രക്ഷിക്കാൻ സാധിക്കുമോ..?”

“എന്നെ കൊണ്ട് എന്ത് ചെയ്യാൻ പറ്റും എന്നാലോചിക്കുകയാണ് രാധികേ ഞാൻ…”

“എങ്കിൽ എന്ത് വന്നാലും എന്റെ കൂടെ നിൽക്കുമോ..?” ഞാൻ പറഞ്ഞത് കേട്ട് വസുദേവ് കുറച്ചുനേരം ആലോചിച്ചു.

“പക്ഷേ രാധിക എന്താ ചെയ്യാൻ ഉദ്ദേശിക്കുന്നത്..?”

“ഞാൻ എന്തും ചെയ്തേക്കും. എനിക്ക് രക്ഷപ്പെടണം. അതിനു എന്റെ കൂടെ നില്ക്കാൻ വസുവിന് സമ്മതമാണോ…? ങേ…?” എന്റെ ചോദ്യംകേട്ട് വസുദേവ് പകച്ചു പോയി.

 

“രാധികേ.. താൻ എന്താ… എന്താ പറയുന്നത്?”

“അതെ ആ കോന്തൻ എന്നെ വിവാഹം കഴിക്കുന്നതിനു മുൻപേ വസുദേവ് എന്നെ രക്ഷപെടുത്തണം… ഞാൻ രക്ഷപെടും…”

 

“പക്ഷേ.. രാധിക നല്ലത് പോലെ ആലോചിച്ചിട്ടാണോ ഈ പറയുന്നത്…” വസുദേവിന്റെ വാക്കുകളിൽ സംഭ്രമം നിറഞ്ഞു… പക്ഷെ ആ സമയത്ത് എന്റെ തലയിൽ ഒന്നും കേറുന്നുണ്ടായിരുന്നില്ല.

 

എന്നോട് ചോദിക്കാതെ, എന്നെയൊരു സ്ത്രീലമ്പടന് വിവാഹം കഴിച്ചു കൊടുക്കാൻ തീരുമാനിച്ച അവരെല്ലാം നാണം കെട്ടുപോകണം. എന്നതല്ലാതെ മറ്റൊന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല….

 

“ഇനി എനിക്കൊന്നും ആലോചിക്കാനില്ല വസൂ.. പക്ഷെ…!” ഞാനൊന്നു നിർത്തിയിട്ട് വസുദേവിന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു.

“പക്ഷേ…???”

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.