നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 180

ഒന്നും കൂടെ ഇരുട്ടിയതിന് ശേഷം എടുത്തു ചാടിയാൽ ആരും കാണില്ല… നാളെ പൊങ്ങുന്ന വരേയ്ക്കും. അമ്പലക്കുളത്തിന്റെ കരയ്ക്ക് നട്ടുപിടിപ്പിച്ചിരുന്ന നെല്ലിമരത്തിൽ ചാരി കണ്ണടച്ചു പിടിച്ചു ഞാൻ നിന്നു….

കണ്ണുകൾ നിറഞ്ഞൊഴുകി എന്റെ ബ്ലൗസിന്റെ മുൻഭാഗം നനഞ്ഞു.

ഇനിയും ഒരു പത്തു നിമിഷം… അപ്പോഴേക്കും തിരക്ക് കുറയും… ആളുകൾ ഒഴിഞ്ഞു പോകും, ഞാനങ്ങനെ കണ്ണുകളടച്ച് എത്ര നേരം നിന്നെന്നറിയില്ല…

 

“രാധികേ…! താനെന്താ ഇവിടെ ചെയ്യുന്നത്?” പിന്നിൽ വസുദേവിന്റെ ശബ്ദം. ഞാൻ തെല്ല് ഞെട്ടലോടെ തിരിഞ്ഞു നോക്കി. സത്യത്തിൽ വസുദേവിനെ അവിടെ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ കരഞ്ഞു വീർത്ത മുഖം കണ്ടു, വസുദേവൊന്നു പേടിച്ചു…

 

“എന്തെ, എന്ത് പറ്റി…? താൻ കരയുകയായിരുന്നോ…?” വസുദേവിന്റെ ചോദ്യം കേട്ട്  എന്റെ തേങ്ങൽ വർധിക്കുകയാണുണ്ടായത്…. വസുദേവ് എന്റെ തോളിൽ അലിവോടെ സ്പർശിച്ചു.

 

“എനിക്ക് രാധിക വീട്ടിൽ വന്നപ്പോൾ എന്തോ പന്തികേടു തോന്നി. കൂടാതെ രാഹുൽ എന്നോട് പറഞ്ഞിരുന്നു തനിക്കെന്തോ പറ്റിയിട്ടുണ്ടെന്ന്.

താൻ സാധാരണ പെരുമാറുന്നത് പോലെയേയല്ല ഇന്ന് തന്റെ പെരുമാറ്റമെന്ന് അവൻ പറഞ്ഞു. താനങ്ങന്നെ പറഞ്ഞിട്ട് ഇറങ്ങി പോയത് കണ്ടപ്പോൾ അവനെന്തു മാത്രം വിഷമിച്ചെന്നറിയുമോ തനിക്ക്.

അതുകൊണ്ടാ ഞാൻ പുറകിൽ വന്നത്. എന്തേ..? ഏതാണ് കാര്യം…”

 

“എനിക്ക് വിവാഹം കഴിക്കണ്ട വസുദേവ്…”

“അതിനെന്തിനാടോ താൻ കരയുന്നത്. വിവാഹത്തിന് താല്പര്യമില്ലെങ്കിൽ പറഞ്ഞാൽ പോരെ…”

“പക്ഷേ ഞാൻ പറയുന്നത് ആര് കേൾക്കാനാണ് വസുദേവ്… എല്ലാം അവർ തന്നെ തീരുമാനിച്ചിരിക്കുകയല്ലേ…”

 

എന്നെ പെണ്ണ് കാണാൻ വന്നതും അയാളെ എനിക്ക് ഇഷ്ടമായില്ലെന്നും… പക്ഷെ ആരും എന്റെ ഇഷ്ടത്തെ പറ്റി ആലോചിക്കുന്നു പോലുമില്ലെന്നുമുള്ള കാര്യങ്ങൾ ഞാൻ വസുദേവിനോട് പറഞ്ഞു.

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.