നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 129

“രാധികേച്ചിയെന്താ മുറ്റത്ത് തന്നെനിൽക്കുന്നത്. കയറി ഇരിക്ക് ചേച്ചി…” ഞാൻ പുറത്ത് നിൽക്കുന്നത് കണ്ട് രാഹുൽ എന്നോട് അകത്തേക്ക് കയറിയിരിക്കുവാൻ നിർദ്ദേശിച്ചു.

 

“ഏയ്, ഒന്നുമില്ല…” ഞാൻ അവനെയൊന്നുനോക്കി പുഞ്ചിരിച്ചിട്ട് വീടിന്റെ സിറ്റൗട്ടിൽ കയറി അവിടെയുണ്ടായിരുന്ന കസേരയിൽ ഇരിപ്പുറപ്പിച്ചു.

 

“വസുദേവ് എപ്പോൾ വന്നു…?” ഞാൻ വസുദേവിനോടായി ചോദിച്ചു…

“രണ്ടു ദിവസമായി. ഇപ്പോൾ പൊങ്കൽ അവധിയാണ്.”

“കുറച്ചു ദിവസമുണ്ടാകില്ലേ…?”

“ഉം.. രണ്ടാഴ്ച ഉണ്ടാകും.”

“മ്മ്.. അമ്മായിയെന്തിയെ..? കണ്ടില്ലല്ലോ.” ഞാൻ അമ്മായിയെ അന്വേഷിച്ചു.

“അമ്മ സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയിരിക്കയാണ്‌ ചേച്ചീ. ഇപ്പൊവരും.” ഉടനെതന്നെ രാഹുലിന്റെ മറുപടിവന്നു.

ഓ ഇനി ഇപ്പോൾ അമ്മായിയോടും സംസാരിക്കാൻ പറ്റില്ല. ഇനി അവിടെ നിന്നിട്ട് കാര്യമില്ലെന്ന് ഞാൻ വിഷമത്തോടെ മനസ്സിലാക്കി.

“അപ്പോൾ ഞാൻ വരട്ടെ… അതും പറഞ്ഞു ഞാൻ പോകാനായി എഴുനേറ്റു.

“അയ്യോ എന്താ ചേച്ചി ഇത്… വന്നിട്ട് പെട്ടന്ന് ഇറങ്ങിപോയാലെങ്ങനെയാ…??? ചേച്ചിയിരിക്ക് കാപ്പി കുടിച്ചിട്ട് പോകാം.”

 

“അത് രാഹുൽ പറഞ്ഞത് ശരിയാ.. താനിരിക്ക് രാധികേ… കാപ്പികുടിച്ചിട്ട് പോകാം. ചിലപ്പോൾ അമ്മ അപ്പോഴേക്കും തിരികെയെത്തും…”

 

“സാരമില്ല അത് പിന്നെയൊരിക്കലാകാം. എനിക്കിപ്പോൾ അമ്പലത്തിൽ പോകേണ്ടതുണ്ട്.” ഉള്ളിൽ തികട്ടിവന്ന സങ്കടം മറച്ചുവെച്ചുകൊണ്ട് ഞാൻ അവിടെനിന്നുമിറങ്ങി.

 

അമ്പലത്തിൽ പോകാൻ പ്ലാൻ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ എവിടെയെങ്കിലും പോയി കുറച്ചു സമാധാനം കിട്ടണം. അതിന് വേണ്ടി ഞാൻ അമ്പലത്തിലേക്ക് നടന്നു…

‘തേവരേ… എന്നെ കൈ വിട്ടല്ലോ നീ…’ ഞാനെന്റെ അവസ്ഥയോർത്ത് വിലപിച്ചു.

 

അമ്പലത്തിൽ കേറിയെങ്കിലും ഞാൻ ദീപാരാധനയ്ക്കു നിന്നില്ല ചുറ്റമ്പലം വഴിയേ പോയി അമ്പലക്കുളത്തിന്റെ കരയിൽ എത്തി…. ഇപ്പോൾ ഈ നേരത്ത് ചുറ്റും അധികമാരും ഇല്ല…

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.