നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 129

ദേവകി ചോദിച്ചു. “എന്താ കുഞ്ഞേ… എന്തെ ഇപ്പൊ ഇങ്ങനെ ഉഷാറില്ലാതെ നിൽക്കുന്നത്…?”

“എനിക്കീ വിവാഹം വേണ്ട ദേവകീയേടത്തി. അയാളെ കണ്ടാൽ തന്നെ അറക്കുന്നു.” ദേവകിയുടെ ചോദ്യം കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

 

“പെൺകുട്ടികൾക്ക് അങ്ങനെ സ്വന്തം ഇഷ്ടത്തിന്‌ തിരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു…” ദേവകി നെടുവീർപ്പിട്ടു.

ഇതിപ്പോൾ ആരോടാ ഒന്നു പറയുക സഹായം ചോദിക്കുക..

പാടത്തിനക്കരെയാണെങ്കിൽ കുന്നത്തുവിളയ്ക്കലെ അമ്മായി ഉണ്ട്. പക്ഷെ അവർ എന്ത് ചെയ്യാനാണ്.

പക്ഷേ ഒടുവിൽ ഞാൻ ചുറ്റി തിരിഞ്ഞു നടന്നു ചെന്നത് അമ്മായിയുടെ അടുത്തേക്കായിരുന്നു.

“ഹാ രാധുവേച്ചിയോ… വാ വാ. വസുദേവേട്ടാ, ഇതാരാ വന്നിരിക്കുന്നതെന്നു നോക്കിയേ.”

ഞാൻ ചെല്ലുമ്പോൾ സിറ്റൗട്ടിലിരുന്ന് പത്രം വായിക്കുകയായിരുന്ന രാഹുൽ എന്നെ കണ്ടതും പത്രം മടക്കിവെച്ചിട്ട് എന്നെ അകത്തെക്ക് ക്ഷണിച്ചതിനുശേഷം അകത്തേക്ക് നോക്കി വസുദേവിനെ വിളിച്ചു. ‘ഓ വസുദേവ് വീട്ടിൽ ഉണ്ടായിരുന്നോ…?’

 

“ആരാ രാഹുലേ അത്…! ഞാൻ ദാ വരുന്നു…” കുറച്ചുകഴിഞ്ഞതും വസുദേവ് പുറത്തേക്കിറങ്ങി വന്നു…

വസുദേവ് പണ്ട് കണ്ടതിൽ നിന്നും ഇപ്പോൾ അൽപ്പം ഇരുണ്ടിട്ടാണ്. ചെന്നൈയിലെ വെയിലൊക്കെ കൊണ്ട് ആളാകെ മാറിയെന്നു അമ്മായി പറഞ്ഞപ്പോൾ ഞാനത് വിശ്വസിച്ചില്ലായിരുന്നു.

 

പക്ഷെ നല്ല ചുരുണ്ട മുടി, നിരയൊത്ത വെളുത്ത പല്ലുകൾ. വീട്ടിനകത്തായിരുന്ന വസുദേവ്, രാഹുൽ വിളിച്ചത് കേട്ട് പുറത്തേക്ക് വന്നപ്പോൾ എന്നെ കണ്ടതും പുഞ്ചിരിച്ചു.

 

അമ്മായിയുടെ ഏട്ടൻ മരിച്ചപ്പോ കണ്ടതാണ്. അതിന് ശേഷം കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ അധികം പരിചയമൊന്നും ഇല്ല. ഒന്നു ചിരിച്ചെന്നു വരുത്തി…

 

“ഹായ് രാധികാ… രാധികയ്ക്ക് സുഖം തന്നെയല്ലേ ?” വസുദേവ് എന്നോടായി ചോദിച്ചു.

“സുഖമാണ്…” ഞാനൊരു തണുപ്പൻമട്ടിൽ വസുവിന് മറുപടി നൽകി.

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.