നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 129

“എന്താ രാധൂ, ഇരിപ്പുറക്കുന്നിലല്ലെ…? സുകുവേട്ടന് (അതാണ് ആ പെൺകോന്തന്റെ പേര്. ശരിയായ പേര് സുകുമാരൻ.) രാധുവിനോട് ഫോണിൽ സംസാരിക്കണം എന്നൊക്കെ സൂചിപ്പിരുന്നു. പക്ഷെ മോളുടെ വല്യമ്മാവനതൊന്നും ഇഷ്ടാവില്ല. അതോണ്ടാ വിളിക്കാത്തത്.”

 

എന്റെ പെരുമാളെ… ഇവർക്കൊന്നും കാര്യം മനസിലാവില്ലേ… ഞാൻ ഈ കെണിയിൽ നിന്ന് ഊരാൻ നോക്കുമ്പോഴിതാ ഈ കുരുക്ക് എന്റെ കഴുത്തിൽ പിന്നയും മുറുകുകയാണ്…

“കുഞ്ഞമ്മാവൻ ഇല്ലേ ചെറിയമ്മായി…??” ഞാൻ ചോദിച്ചു.

“ഉവ്വ് കൊടുക്കാം…” കുഞ്ഞമ്മാവൻ ഫോൺലൈനിൽ വന്നു. പഴയ കുഞ്ഞമ്മാവനല്ല. എന്തും പറയാനുള്ള എന്റെ സ്വാതന്ത്ര്യമൊക്കെ എന്നേ പോയിമറഞ്ഞിരിക്കുന്നു…

എങ്കിലും ഞാൻ പറഞ്ഞു. “കുഞ്ഞമ്മാവാ എനിക്കിപ്പോൾ വിവാഹം വേണ്ട…”

“ഇതായിപ്പോ നന്നായതു. തീയതി നിശ്ചയിച്ചിട്ടു വിവാഹം വേണ്ടെന്നു പറയുകയോ. എന്താ രാധികേ നിന്റെ പ്രശ്നം…???” കുഞ്ഞാമ്മാവൻ ചൂടായി.

 

“പക്ഷേ അതേപ്പറ്റി എന്നോടാരും ചോദിച്ചില്ലലോ…”

“രാധൂ, ഇത് കുട്ടിക്കളിയല്ല. നീ വെറുതെ കുടുംബത്തിന് ചീത്ത പേരുണ്ടാക്കരുത്… നീ ഈ വേണ്ടാത്ത ചിന്തയൊക്കെ ഉപേക്ഷിച്ചിട്ട് വിവാഹത്തിനൊരുങ്ങാൻ നോക്കു. ഈ ഞായറാഴ്ച ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട്… ക്ഷണത്തിനുള്ള പട്ടികയൊക്കെ തയ്യാറാക്കണം.”

 

എന്റെ വിവാഹമുറപ്പിച്ചതോടെ അമ്മയും അച്ഛനും ദിവസവും തറവാട്ടിലേക്ക് വിളിക്കുന്നുണ്ട്. ഞാൻ അമ്മയോട് കരഞ്ഞു പറഞ്ഞു.”എനിക്കീ വിവാഹം വേണ്ട…”

 

“നിന്റെ അച്ഛന് വയസായില്ലേ മോളെ… ഗൾഫിൽ ഇപ്പൊ പണ്ടത്തെ പോലെ അല്ല അവർ സ്വദേശിവൽക്കരണം തുടങ്ങിയതോടെ പിടിച്ചുനിൽക്കാൻ പാടാണ്. നിന്റെ ഭാരം ഇറക്കി വച്ചിട്ട് വേണം ഞങ്ങൾക്ക് നാട്ടിലേക്കു തിരിച്ചു വരാൻ.”

അമ്മയുടെ പറച്ചില് കേട്ടാൽ തോന്നും ഞാനെന്തോ മല പോലെ അവരുടെ തലയിൽ കേറി ഇരിക്കുകയാണെന്ന്.

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.