നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം മൂന്ന് [??????? ????????] 129

അമ്മമ്മ : “മ്മ്.. ഇനിയങ്ങോട്ട് നേരത്തെ വരണം കേട്ടോ. നീയൊരു കല്യാണം നിശ്ചയിക്കപ്പെട്ട കുട്ടിയാണ്.”

“നിശ്ചയമോ…? ഇതെപ്പോഴാ ഉണ്ടായേ..?” അമ്മമ്മ പറഞ്ഞത് കേട്ട് ഞാനൊന്നു ഞെട്ടി.

“അതിപ്പോ, അവർക്കു തനിയെ നിശ്ചയം വെക്കണം എന്നൊന്നും ഇല്ല, നേരിട്ട് കല്യാണം തന്നെ ആവാം എന്നാ പറയണത്.” അവർ അത്രയും പറഞ്ഞിട്ട് പുറത്തേക്ക് നടന്നകന്നു.

‘ഛേ.. അമ്മമ്മ ഇങ്ങിനെ മാറി പോകും എന്ന് ഞാൻ വിചാരിച്ചതല്ല….’

 

അപ്പോൾ, കാര്യങ്ങൾ ഞാൻ കരുതുന്ന പോലെ അല്ല. വല്ലാത്ത ദ്രുതഗതിയിലാണിപ്പോൾ കാര്യങ്ങൾ നടക്കുന്നത്. രണ്ടു ദിവസങ്ങൾകൊണ്ട് കാര്യങ്ങളാകെ മാറിമറിഞ്ഞു. ഞാൻ ധൈര്യം സംഭരിച്ചു വല്യമ്മാവന്റെ പക്കൽ ചെന്ന് നിന്നതിന് ശേഷം മയത്തിൽ പറഞ്ഞു,

 

“വല്ല്യമ്മാവാ, എനിക്കിപ്പോ കല്യാണം വേണ്ട…” വല്ല്യമ്മാവൻ എന്നെയൊന്നു തറപ്പിച്ചു നോക്കിയശേഷം പറഞ്ഞു, “ഞങ്ങൾ നിന്നോടതേപറ്റി ചോദിച്ചില്ലല്ലോ.. ഉവ്വോ?”

 

“അത് അത് പിന്നെ… എനിക്ക് തുടർന്നും പഠിക്കണം…” ഞാൻ വിക്കിവിക്കി എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

“ഈ തറവാട്ടിലെ കുട്ട്യോള് എപ്പോഴാ പഠിക്കേണ്ടതെന്നും എപ്പോഴാ പഠിപ്പു നിർത്തേണ്ടതെനും എനിക്കറിയാം. എന്നെയാരും പഠിപ്പിക്കണ്ട…

പിന്നെ ഇനി അഥവാ നിനക്ക് ബിദുരാനന്തര ബിരുദം ചെയാമെന്നുണ്ടെങ്കിൽ അത് വിവാഹ ശേഷം ആവാം. അതിലവർക്കൊരു വിരോധവും ഉണ്ടാകില്ല…”

വല്ല്യമ്മാവൻ പറഞ്ഞത് കേട്ട് എന്റെ പ്രതീക്ഷകളെല്ലാം അവിടെ അവസാനിക്കുകയായിരുന്നു.

 

മകരമാസം ആദ്യം തന്നെ വിവാഹം നടത്താനുള്ള ഒരുക്കങ്ങളാണിപ്പോൾ വീട്ടിൽ നടക്കുന്നത്. കുഞ്ഞമ്മാവനെ ഒന്ന് വിളിച്ചാലോ…?

അടുത്ത ദിവസം രാവിലെ ആരും പൂമുഖത്തില്ല എന്ന് ഉറപ്പു വരുത്തി ഞാൻ കുഞ്ഞമ്മാവനെ ഫോണിൽ വിളിച്ചു. പക്ഷേ ചെറിയമ്മായി ആണ് ഫോൺ എടുത്തത്.

9 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. അശ്വിനി കുമാരൻ

      ??

    1. അശ്വിനി കുമാരൻ

      ??

  2. valare ishtappettu. inspirational. ithu aarudeyo kadha thanneyaavum.

    1. അശ്വിനി കുമാരൻ

      Thankz ?✨️

  3. Good ?. Waiting for next part..

    1. അശ്വിനി കുമാരൻ

      ??

      1. Good.?.ezhuthukal thudarnn kond irikku

Comments are closed.