രവി ഒരു നിമിഷം ശരിക്കും ഭയന്നു പതറിപ്പോയി. രവി, റോഡിരികിൽ കാർ സഡൻബ്രേക്കിട്ട് നിർത്തി.
“ഹൊ താനൊരു ചങ്കൂറ്റക്കാരിയാണല്ലോ. പെൺകുട്ടികളായാൽ ഇത്ര എടുത്തു ചാട്ടമൊന്നും പാടില്ല. ആ ഡോർ തുറന്ന് ചാടി തനിക്കെന്തേലും സംഭവിച്ചിരുന്നെങ്കിൽ…!”
ഞാൻ രവിക്ക് മുഖം കൊടുക്കാതെ വാതിൽ തുറന്നു പുറത്തെക്കിറങ്ങി റോഡ് സൈഡിൽ മുഖവും വീർപ്പിച്ചുകൊണ്ട് നിന്നു.
രവി ഇറങ്ങി വന്നിട്ട് എന്റെ കൈയിൽ പതിയെ പിടിച്ചു.
“രാധികാ, എടോ.. താനന്താ ഒന്നും മിണ്ടാത്തെ…പിണങ്ങിയോ…??”
ഞാ, രവിക്ക് മുഖം കൊടുക്കാതെ പ്രതികരിക്കാതെ നിൽക്കുന്നത് കണ്ട് എന്നോടായി ചോദിച്ചതിന് മറുപടിയായി മുഖം വീർപ്പിച്ചുകൊണ്ട്, “ഹ്മ്മ് അതെ… ഞാൻ പിണങ്ങി…” എന്ന് പറഞ്ഞു.
“ശരി, താൻ എന്നെ രവിയെന്നു വിളിച്ചോ. പക്ഷെ എല്ലാവരുടെ മുന്നിലും മുഴുവൻ പേരും വിളിക്കണം. നമ്മൾ മാത്രമുള്ളപ്പോൾ രവിയെന്നു വിളിച്ചോ.”
അത് കേട്ട് മുഖം വീർപ്പിച്ചു നിന്ന ഞാൻ അത്ഭുതത്തോടെ രവിയുടെ മുഖത്തേക്ക് നോക്കി.
“ശരിക്കും…! ഞാനങ്ങനെ വിളിച്ചോട്ടെ…?”
“തീർച്ചയായും…!”
ഞാൻ പെട്ടെന്ന് കാറിൽ കയറിയിരുന്നു. പിന്നാലെ രവിയും ഡ്രൈവർ സീറ്റിൽ കേറിയിരുന്നു. എന്നിട്ട് എന്റെ മൂക്ക് പിടിച്ചൊന്നു കുലുക്കി.
“ഹോ വല്ലാത്തൊരു സാധനം തന്നെ… എന്തൊരു പിണക്കമായിരുന്നു ഈ പെണ്ണിന്… അതൊക്കെ കണ്ടപ്പോൾ എല്ലാം കൈവിട്ടെന്നാ ഞാൻ വിചാരിച്ചത്. എന്നിട്ടിപ്പോ ഞാൻ സമ്മതിച്ചപ്പോൾ അവളുടെയൊരു സന്തോഷം കണ്ടില്ലേ.”
രവി പറഞ്ഞത് കേട്ട് ഞാൻ വല്ലാതെ നാണിച്ചുപോയി. അത് കണ്ട് രവി ചിരിച്ചു. നിരയൊത്ത വെളുത്ത പല്ലുകൾ കാണിച്ചു, കവിൾ തുടുത്തു പോകുന്ന ആ വിടർന്ന ചിരി.
ഡേവിഡും സംഘവും കോളേജിൽ തിരിച്ചെത്തി. പ്രതേയ്കിച്ചു സംഭവങ്ങൾ ഒന്നും ഇല്ലാതെ അങ്ങനെ പ്രീഡിഗ്രി രണ്ട് വർഷവും കടന്നുപോയി…
ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??
ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See
♥️♥️♥️♥️♥️♥️♥️
?❤️