പക്ഷെ ദേവകിചേട്ടത്തി പറഞ്ഞത്, കുഞ്ഞമ്മാവനും കുഞ്ഞമ്മായിയും വരുന്നത് കുടുംബത്തിൽ നിന്നുള്ള അവരുടെ മാസവിഹിതം വാങ്ങാനാണ് എന്നാണ്.
എന്തായാലും ദേവകി മാസവിഹിതം എന്നുദ്ദേശിച്ചത് എന്താണെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. പക്ഷെ ഞാൻ ആകെ സങ്കടത്തിലായി. കാരണം കുഞ്ഞമ്മാവൻ എനിക്കൊരു കൂട്ടുകാരനെ പോലെ ആയിരുന്നു…
എന്തും പറയാം.. ഞാൻ പറയുന്ന എല്ലായിടത്തും എന്നെ കൊണ്ട് പോകും. കക്ഷിക്കിത്തിരി രാഷ്ട്രീയം ഒക്കെ ഉള്ളത് കൊണ്ട് എനിക്കും അതിന്റെ ഗമ കാണിച്ചു നടക്കാമായിരുന്നു….
പക്ഷെ അതെല്ലാം പോയതോടെ എന്റെ കാര്യം അധോഗതിയായി. എന്നുവെച്ചാൽ കണ്ണ് കെട്ടി കാട്ടിൽ വിട്ട പോലെയായി എന്റെ അവസ്ഥ. അതിനിടയ്ക്കാണ് കോളേജും റാഗിങ്ങും ഒക്കെ കൂടെ കടന്നുവന്നത്. കുഞ്ഞമ്മാവനുണ്ടെങ്കിൽ ഡേവിഡിന്റെ കാര്യമൊക്കെ പുഷ്പം പോലെ കൈകാര്യം ചെയ്യാമായിരുന്നു.
പക്ഷെ എന്ത് ചെയ്യാം. ആയിടക്കാണ് രവീന്ദ്രകുമാർ എന്റെ മുന്നിൽ എത്തുന്നത്.
ദിവസേന ഡേവിഡിനെ കാണാൻ പോയിതുടങ്ങിയതോടെ ഞാനും രവിയും വല്യ കൂട്ടായികഴിഞ്ഞിരുന്നു. ഒരിക്കൽ രവിയുടെ കാറിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ രവി എന്നോടായി ചോദിച്ചു.
: “രാധികാ താനെന്താ എന്നെ വിളിച്ചത്..?”
“രവിയെന്ന്…. എന്തേ.”
“എന്നെ ആരും അങ്ങിനെ വിളിക്കാറില്ല, ആരെയും വിളിക്കാൻ അനുവദിക്കാറുമില്ല. അതെന്റെ അച്ഛന്റെ മുത്തശ്ശന്റെ പേരാണ്. ആ പേര് ചുരുക്കി വിളിക്കുന്നത് മര്യാദകേടാണ്.” രവി ശാസനയുടെ സ്വരത്തിൽ പറഞ്ഞു.
“ആ, എനിക്കിത്തിരി മര്യാദ കുറവാണ്. എനിക്കങ്ങിനെയൊക്കെയെ തന്നെ വിളിക്കാൻ പറ്റൂ. എന്നോട് ഇഷ്ടമുണ്ടെങ്കിൽ മാത്രം കൂട്ടുകൂടിക്കോ, ഇല്ലെങ്കിൽ ഞാൻ എന്റെ പാട്ടിനു പോകും…”
അതും പറഞ്ഞു ഞാൻ ഓടിക്കൊണ്ടിരുന്ന കാറിന്റെ വാതിൽ തുറന്നു…
“ഹേയ് എടോ.. താനെന്താ ഈ കാണിക്കുന്നത്. രാധികാ… സ്റ്റോപ്പ് ഇറ്റ്.
ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??
ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See
♥️♥️♥️♥️♥️♥️♥️
?❤️