നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 147

വല്യമ്മാവനും അമ്മായിക്കും കുട്ടികളില്ലായിരുന്നു. അത് കൊണ്ട് തന്നെ എന്നെയും കുഞ്ഞമ്മാവനെയും അവർക്കു മക്കളെ പോലെ സ്നേഹമായിരുന്നു.

 

അങ്ങിനെ കാര്യങ്ങൾ ഒക്കെ ഭംഗിയായി പോയ്കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞമ്മാവന്റെ കല്യാണം നടന്നത്. സിനിമയിലെ നായികയെ പോലെ സുന്ദരിയായ അമ്മായി. ഞാനന്ന് ഒൻപതാം ക്ലാസ്സിലാണ്. കല്യാണത്തോടെ കുഞ്ഞമ്മാവൻ ആളാകെ മാറി. സദാ സമയവും അമ്മായിയുടെ പുറകിൽ തൂങ്ങി നടപ്പായി.

 

എന്നുവെച്ചാൽ ഒരു ശുദ്ധ പെങ്കോന്തൻ ആയെന്ന് ചുരുക്കം. ഒരിക്കൽ സിനിമയ്ക്കു പോവുകയാണ് എന്ന് പറഞ്ഞതും ഞാനും ചാടിക്കയറി പുറപ്പെട്ടു. പക്ഷെ അത് മുതിർന്നവർക്കുള്ള സിനിമയാണെന്നും പറഞ്ഞു എന്നെ കൊണ്ട് പോയില്ല.

 

പക്ഷെ പിന്നീട് ഞാനത് കണ്ടുപിടിച്ചു… അതെല്ലാവരും കാണാവുന്ന സിനിമയായിരുന്നെന്നും എന്നെ മനപ്പൂർവം അവരിൽ നിന്നും ഒഴിവാക്കിയതാണെന്നും. അതെനിക്കൊരു വല്ലാത്ത വിഷമമായി. അതോടെ ഞാൻ എല്ലാവരിൽ നിന്നും അകലാൻ തുടങ്ങി.

ഇതിനിടയിൽ ചെറിയമ്മായിക്കും വല്യമ്മായിക്കും തമ്മിൽ ഉരസലുകൾ തുടങ്ങി.

 

‘തറവാട്ടിൽ സൗകര്യങ്ങൾ പോരാ, എപ്പോളും പണിയാണ്. ദേഹം ക്ഷീണിക്കുന്നു, വിശ്രമിക്കാൻ സമയം കിട്ടാറുപോലുമില്ലത്രേ…’ എന്നൊക്കെ ചെറിയമ്മായി കുഞ്ഞമ്മാവനോട് പരാതികൾ പറഞ്ഞുകൊണ്ടിരുന്നു.

 

അവസാനം, ആറു മാസത്തിനുള്ളിൽ കുഞ്ഞമ്മാവൻ സ്ഥലം മാറ്റം വാങ്ങി അമ്മായിയുടെ നാട്ടിലേക്കു പോയി. അതോടെ അമ്മമ്മക്ക് കുഞ്ഞമ്മാവൻ പോയത് വല്യ സങ്കടമായി.

 

“കണ്ടില്ലേ, ഒരു പെണ്ണ് വന്നു കേറിയതോടെ ഈ കുടുംബം കലങ്ങി. വല്യ സുന്ദരിക്കോതയാണെന്നാണ് അവളുടെ ഭാവം. ഗുണം പിടിക്കില്ല അവള്.

എന്റെ സുമിത്രയെ, (വല്യമ്മായിയുടെ പേര് സുമിത്രയെന്നായിരുന്നു ) കണ്ടു പഠിക്കട്ടെ, എങ്ങിനെയാ കുടുംബത്തിൽ വന്ന് കേറുന്ന പെണ്ണുങ്ങൾ ജീവിക്കേണ്ടതെന്ന്.”

പിന്നെ പോകെ പോകെ കുഞ്ഞമ്മാവൻ എപ്പോളെങ്കിലും ഒക്കെ വീട്ടിൽ വരും, കൂടിപ്പോയാൽ രണ്ടു ദിവസം നിൽക്കും എന്ന സ്ഥിതിയായി.

4 Comments

  1. ത്രിലോക്

    ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??

    1. അശ്വിനി കുമാരൻ

      ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.