അമ്മമ്മക്ക് നാല് മക്കളാണ്. മൂന്നു ആണും ഒരു പെണ്ണും. വല്യമ്മാവനാണ് എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത്. രണ്ടാമത്തെ അമ്മാവൻ ശ്രീനിവാസൻ, അദ്ദേഹം കടുത്ത ശൈവ ഉപാസകനാണ്. അതിനാൽ വിവാഹം കഴിച്ചിട്ടില്ല. പൂജ, ക്ഷേത്രവുമായി ബന്ധപ്പെട്ട കർമങ്ങൾ, ഇത് മാത്രമേ അദ്ദേഹത്തിന്റെ ചിന്താമണ്ഡലത്തിൽ ഉള്ളു.
കുടുംബത്തിൽ മറ്റാരെക്കാളും എനിക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്നത് കുഞ്ഞമ്മാവനുമായിട്ടായിരുന്നു. എന്നെക്കാളും ഒമ്പത് വയസിനു മൂത്തതാണ് കുഞ്ഞമ്മാവൻ.
എന്റെ അമ്മ കുഞ്ഞമ്മാവന്റെ മൂത്ത പെങ്ങളാണ്. അമ്മ കല്യാണത്തിന് ശേഷം ദുബായിലായിരുന്നു താമസം.
മൂന്നാം ക്ലാസ്സുവരെ ഞാൻ അവിടെയാണ് പഠിച്ചത്. പിന്നെ അവിടത്തെ പഠിത്തം പോരാ എന്ന് പറഞ്ഞു എന്നെ തറവാട്ടിൽ വിട്ടിട്ടു പോയതാണ്. ഒറ്റ പെങ്ങളുടെ മകളായതു കൊണ്ടും, വീട്ടിലെ പുതിയ തലമുറയിലെ പെൺകുട്ടിയായത് കൊണ്ടും, എന്റെ ചട്ടമ്പിത്തരങ്ങളൊന്നും അമ്മാവന്മാർ കാര്യമാക്കിയില്ല.
അന്നൊക്കെ വീടിനുപുറത്ത് തന്റെ കുസൃതികൾക്കെല്ലാം കുഞ്ഞമ്മാവനായിരുന്നു കൂട്ട്. ഉത്സവസീസണുകളിൽ പൂരപറമ്പുകളിൽ പോകുക, ആനവാൽ മുറിക്കുക, ഫുട്ബോളും, കാളപൂട്ട് മത്സരവും കാണുക, ഇങ്ങിനെ എല്ലായിടത്തും ഞാനും അമ്മാവന്റെ കൂടെ കൂടും.
ഇടക്കൊക്കെ സിനിമ, പിന്നെ സർക്കസ്… വല്യ വല്യ അവധി ദിനങ്ങൾ വരുമ്പോൾ കുഞ്ഞമ്മാവനോടൊപ്പം നഗരത്തിലെ കാഴ്ചകൾ കാണാനായിട്ടുള്ള പോക്ക് അങ്ങനെയങ്ങനെ…
കുഞ്ഞമ്മാവന് ഇലക്ട്രിസിറ്റി ഓഫീസിലായിരുന്നു ഉദ്യോഗം. രാവിലെ ഹാജറിട്ടിട്ട് ഉച്ചയോടെ മടങ്ങി പോരുമെന്നല്ലാതെ കുഞ്ഞമ്മാവൻ ഒരു ദിനം മുഴുവൻ ജോലി ചെയ്ത് മടങ്ങിവരുന്നത് കണ്ട ഓർമ്മ എനിക്കില്ല.
ഒരു കൊപ്ര മില്ല്, തെങ്ങിൻ തോട്ടം, ഇതൊക്കെ നോക്കി നടത്തലും വല്യമ്മാവനെ സഹായിക്കലുമാണ് കുഞ്ഞമ്മാവന്റെ പ്രധാനജോലികൾ…
ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??
ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See
♥️♥️♥️♥️♥️♥️♥️
?❤️