നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 147

ശ്രീകുട്ടനോട് മണിക്കൂറുകൾ സംസാരിക്കണം എന്നുണ്ട്. പക്ഷെ വളരെ കലുഷിതമായ ഒരു മനസികാവസ്ഥയിലൂടെയാണ് ഞാനിപ്പോൾ കടന്നു പോകുന്നത്.

അതും കഴിഞ്ഞ രണ്ടു വർഷമായി, ഒരുമാതിരി വെള്ളത്തിലെ പൊങ്ങുതടി പോലെ, താൻ അങ്ങുമിങ്ങുമായി പോകുകയാണ്. ഒരു ദിവസം പോലും താൻ മനസമാധാനം അറിഞ്ഞിട്ടില്ല…

ഞാൻ ശ്രീകുട്ടനോട് സംസാരിക്കാൻ ശ്രമിക്കാത്തത് കൊണ്ടാകും അവൻ അവന്റെ ചെറിയമ്മ മഞ്ജുഷയോട് വളരെയടുത്തതെന്ന് തോന്നുന്നു…

അത് ശരിയാണ് താനും. മഞ്ജു എപ്പോഴൊക്കെ തന്നെ വിളിക്കാറുണ്ടോ അപ്പോഴൊക്കെ അവൾ കൂടുതലായും സംസാരിക്കുന്നത് ശ്രീകുട്ടന്റെ വിശേഷങ്ങളാവും.

കഴിഞ്ഞയാഴ്ച അവൾ ഫോണിൽ തന്നോട് പറഞ്ഞിരുന്നു… ശ്രീക്കുട്ടന് വളർത്താനൊരു നായ്ക്കുട്ടിയെ അവൻ, അവരുടെ വീടിനടുത്ത് താമസിക്കുന്ന ഏതോ ജന്തുശാസ്ത്ര പ്രൊഫസറിൽ നിന്ന് വാങ്ങാൻ പോകുവാണെന്നോ മറ്റോ അവൾ പറഞ്ഞിരുന്നു …

കാർ പാർക്ക് ചെയ്തു ചെക്കിങ് പോയിന്റ് വരെ വസുദേവ് വന്നു. എന്നെ യാത്രയാക്കുമ്പോൾ തോളിൽ തട്ടി വസുദേവ് പറഞ്ഞു, “ടേക്ക് കെയർ… ഹാവ് എ സേഫ് ട്രാവൽ ഡിയർ…”

**************************************

വിമാന യാത്രയിൽ മുഴുവൻ വസുദേവിന്റെ വാക്കുകൾ എന്റെ മനസ്സിൽ മിന്നിമാഞ്ഞുകൊണ്ടിരുന്നു. എന്റെ ബാല്യകാലം. ചെറുവിള തറവാട്. പഴയ കാലത്തു മൂന്നുംനാലും ആനയും എട്ടുപത്ത് പശുക്കളുമൊക്കെ ഉണ്ടായിരുന്ന ജന്മിമാർ ആണത്രേ…

 

പക്ഷെ എനിക്കോർമ്മ വച്ച നാൾ മുതൽ ഞാൻ ഒരു കുട്ടിയാനയെ പോലും കണ്ടിട്ടില്ല. ആകെ അവിടെയുള്ള പശുക്കളാകട്ടെ രണ്ടെണ്ണം മാത്രവും. പക്ഷെ ആനയെ തളച്ചു എന്നും പറഞ്ഞു പറമ്പിൽ കുറ്റികൾ നിൽക്കുന്നത് ഒരുപാടെണ്ണം അമ്മമ്മ എനിക്ക് കാണിച്ചു തന്നിട്ടുണ്ട്.

 

ആനക്ക് തീറ്റ കൊടുക്കാൻ വേണ്ടിയാണത്രെ അവര് തെങ്ങിന്റെ പറമ്പ് തന്നയുണ്ടാക്കിയത്. ഒരു പിന്നെ ആനയെ കുളിപ്പിക്കാൻ ഉള്ള കുളം. എല്ലാവരും കുളിക്കുന്ന കുളത്തിൽ നിന്നും വ്യത്യസ്തമാണ് ആ കുളത്തിന്റെ പടവുകൾ. വളരെ വീതികൂടിയ പടവുകൾ ആണവ.

4 Comments

  1. ത്രിലോക്

    ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??

    1. അശ്വിനി കുമാരൻ

      ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.