നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 96

ഫോൺ വച്ച ശേഷം വസുദേവിനോട് ഞാൻ പറഞ്ഞു, “എനിക്ക് പെട്ടെന്നു തന്നെ പോകേണ്ടതുണ്ട് വസുദേവ്…” വസുവിന് പരാതികൾ ഇല്ല. പക്ഷെ അദ്ദേഹത്തിന്റെ മുഖത്തെ നിരാശ എനിക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നു. പക്ഷേ ഇപ്പോഴത് കണ്ടില്ലെന്നു നടിക്കുകയേ വഴിയുള്ളു.

അനീഷിനെ വിളിച്ചു കൊച്ചിയിലേക്ക് വിമാന ടിക്കറ്റ് എടുപ്പിച്ചു. അതോടൊപ്പം താമസത്തിനുള്ള ഏർപ്പാടുകളും. അഞ്ചു മണിക്കാണ് വിമാനം. വസുദേവ് എന്നെ എയർപോർട്ടിൽ കൊണ്ട് വിടാമെന്ന് പറഞ്ഞു. അമ്മയോട് യാത്ര പറയുമ്പോൾ സങ്കടം വന്നു.

 

“സൂക്ഷിച്ചു പോയിട്ട് വാ മോളെ…” അമ്മ പറഞ്ഞു. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടയിൽ വസുദേവ് വാചാലനായി.

“ശ്രീക്കുട്ടൻ ദിവസവും വിളിക്കാറുണ്ട്. പക്ഷെ എന്നോട് അവൻ അധികം നിന്നെക്കുറിച്ചു സംസാരിക്കാറില്ല. നീയൊട്ടും അവനെ വിളിക്കാറുമില്ല. നിനക്കെപ്പോഴും തിരക്കാണെന്നാണ് അവൻ പറയുന്നത്.

നിന്റെ തിരക്കുകൾ എനിക്ക് മനസിലാകും രാധികാ. പക്ഷെ അവൻ, അവൻ ചെറുപ്പമാണ്. ദിവസത്തിൽ ഒരിക്കലെങ്കിലും ഒന്നു കുശലം പറയാൻ സാധിക്കാത്തത്ര മാത്രം എന്ത് തിരക്കാണ് നിനക്കുള്ളത് രാധികേ…??”

വസുദേവിന്റെ വിഷമത്തോടെയുള്ള ആ ചോദ്യം കേട്ട് സങ്കടം കൊണ്ട് തൊണ്ടയടഞ്ഞുപോയി എനിക്ക്…

ശരിയാണ്. ഞാൻ മോനോട് സംസാരിച്ചിട്ടുതന്നെ അനേകം മാസങ്ങളായിരിക്കുന്നു. വസുദേവിന്റെ കയ്യിൽ ഞാൻ മെല്ലെ കൈകളാൽ അമർത്തി പിടിച്ചു.

“ഹേയ്, എന്താ രാധികേ ഇത്…? തന്നെ സങ്കടപ്പെടുത്താനോ, കുറ്റപെടുത്താനോ വേണ്ടി പറഞ്ഞതല്ല. മുംബൈയിൽ ഇന്ന് നമുക്ക് അന്തസ്സായൊരു ജീവിതമുണ്ട്. എല്ലാ സൗകര്യവും കൂടിയ വീട്, ബ്രാൻൻഡഡ് കാറുകൾ… എല്ലാം നമ്മൾക്ക് വേണ്ടുവോളമുണ്ട്…”

വസുദേവ് അൽപ്പനേരമൊന്നു നിർത്തിയിട്ട് വീണ്ടും തുടർന്നു :

“പക്ഷെ കുട്ടികളുടെ മനസ് വേറെയാണ്. നിനക്ക് ഞാൻ അത് പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ. നീ പണ്ട് അനുഭവിച്ച ഒറ്റപ്പെടൽ… അത് അവനു തോന്നരുത്. അത് തോന്നാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെ പറയുന്നതെന്ന് നീ മനസ്സിലാക്കണം.”

4 Comments

  1. ത്രിലോക്

    ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??

    1. അശ്വിനി കുമാരൻ

      ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.