നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 147

ഇത് ഒരുമാതിരി പാലുംവെള്ളത്തിന്റെ നിറം. ഛെ…. ഇന്ദുലേഖയിലെ പഴയ സൂരി നമ്പൂതിരിപ്പാടിന്റെ ഒരു പുതിയ പതിപ്പ്. ഭാഗ്യത്തിന് കഷണ്ടിയും വെറ്റില ചവയ്ക്കലുമൊന്നും ഇല്ല. അയാളെ മൊത്തത്തിൽ കണ്ടതും എനിക്ക് എന്തെന്നില്ലാത്ത ഓക്കാനം വന്നു.

 

അതേസമയം വീട്ടിലെല്ലാവർക്കും ഒരേ ഉത്സാഹംമായിരുന്നു. ചെറിയമ്മായി എല്ലാവരെയും സ്വീകരണമുറിയിലേക്കു നയിക്കുന്നു. കുശല പ്രശ്നങ്ങൾക്ക് ശേഷം പ്രാതൽ . ഇഡ്ഡലി, സാബാർ, ലഡു, മധുരസേവ, കാപ്പി… വന്നവരൊക്കെ നല്ലത് പോലെ വെട്ടി വിഴുങ്ങാൻ തുടങ്ങി.

 

എന്നെ ആണെങ്കിൽ ഇടക്കിടെ വിളിക്കും എന്തെങ്കിലും ഒക്കെ ഓരോരുത്തർക്ക് വിളമ്പാൻ പറയും… കൂടെ വന്ന പെണ്ണുങ്ങളാണെങ്കിൽ എന്നെ അടി മുതൽ മുടിവരെ കണ്ണുകളാൽ സ്കാൻ ചെയ്തുകൊണ്ടിരുന്നു.

ആ കുടവയറന്റെ കണ്ണ് എന്റെ ദേഹത്തിൽ തറച്ചു നിന്നു…. ഛെ എന്ത് വൃത്തികെട്ടവനാണയാൾ.

അതേസമയം അവരുടെ നിന്ന എനിക്കാണെങ്കിൽ ഞാൻ ഒരുമാതിരി ചന്തയിൽ കാഴ്ചയ്ക്ക് നിർത്തിയ പശുവിനെ പോലെ തോന്നി.

 

പ്രാതൽ കഴിച്ചു എല്ലാവരും കൈ കഴുകാൻ വന്നു. വന്ന വിരുന്നുകാർക്ക് തോർത്ത് എടുത്തു കൊടുക്കാൻ എന്നെയവർ ഏല്പിച്ചിരിക്കുകയാണ്.

അയാൾ വന്നപ്പോളും ഞാൻ തോർത്ത് നൽകി. പെട്ടെന്ന് തോർത്ത് വാങ്ങാനെന്ന വ്യാജേന അയാൾ എന്റെ കൈ തഴുകാൻ തുടങ്ങി…!

 

ഛീ…! എന്തൊരു വൃത്തികെട്ട മനുഷ്യൻ. എനിക്കെന്റെ കയ്യിൽ ഭാരമുള്ളതെന്തോ ഇഴയുന്നത് പോലെ തോന്നി. ഞാൻ പെട്ടെന്ന് കൈ പിൻവലിച്ചു തിരിഞ്ഞു നടന്നതും ഒട്ടു പ്രതീക്ഷിക്കാത്ത ഒന്ന് സംഭവിച്ചു.

അയാൾ എന്റെ നിതംബത്തിൽ തട്ടി… കൂടെയൊരു ഡയലോഗും.

: “ഞാൻ വിചാരിച്ചതിലും പറഞ്ഞു കേട്ടതിലും സുന്ദരിയാണ് നീ.”

അത് കേട്ടതും കൈ ഓങ്ങി അയാളുടെ മുഖത്ത് വീശിയടിക്കാനാണ് തോന്നിയത്. പക്ഷെ അതൊരു വല്യ പ്രശ്നമാകും.

 

      തുടരും…

 

 

4 Comments

  1. ത്രിലോക്

    ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??

    1. അശ്വിനി കുമാരൻ

      ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.