നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 147

നേരെത്തെ പറഞ്ഞത് പോലെ വസുദേവ് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വന്നു.

“എന്താ രാധൂ ഒരു മൂഡ് ഓഫ്. തന്റെ മുഖമെന്താ വല്ലാതെയിരിക്കുന്നത് …?”

“ഇന്നും പ്ലാന്റിൽ ചില പ്രശ്നങ്ങളുണ്ടായിരിക്കുന്നു വസൂ.. “അതെങ്ങനെ…?”

“ഓ അത് പുതിയതല്ലല്ലോ…മുൻപും ഇതുപോലെ ഉണ്ടായിട്ടുണ്ട്.”

“ഹ്മ്മ്.. എന്നാൽ വാ ഊണ് കഴിക്കാം.”

വസുദേവും അമ്മയും ഞാനും. വളരെ മാസങ്ങൾ കഴിഞ്ഞാണ് ഒരുമിച്ചു ഊണ് മേശയിൽ ഒത്തു കൂടുന്നത്. എന്നാലവിടെ ശ്രീകുട്ടന്റെ അഭാവം പ്രകടമായിരുന്നു. അവനും ഞങ്ങളുടെ കൂടെയുണ്ടായിരുന്നെങ്കിലെന്നു ഞാൻ ആഗ്രഹിക്കാതിരുന്നില്ല. ജോലി തിരക്കിൽ അവന്റെ അഭാവം ഞാൻ അറിയാറില്ല.

 

ഊണ് മേശയിൽ ഞാൻ നിശ്ശബ്ദയായിരുന്നു. പല നിറങ്ങളിലുള്ള കൊടികളും മുദ്രാവാക്യവുമാണ് കണ്ണിനു മുന്നിൽ… രണ്ടു മണിക്ക് തന്നെ ഗവർണറുടെ സെക്രട്ടറി രാജശ്രീയെ വിളിച്ചു. അവരെ നേരത്തെ ചർച്ചാവേളയിൽ കണ്ടിട്ടുണ്ട്. ഞാനവരോട് കാര്യങ്ങൾ വിശദമായി പറഞ്ഞു.

“മാഡം വന്ന് ഗവർണറദ്ദേഹത്തെയൊന്ന് കണ്ടാൽ പ്രശ്നം തീർക്കാം. നമുക്ക് പോംവഴി ഉണ്ടാക്കാം. പാർട്ടി വഴിയേ പോകുന്നതിലും ഭേദം അതാണ്. അദ്ദേഹം മാഡത്തെ സഹായിക്കാതിരിക്കില്ല.”

 

“ശരി എനിക്കൊരു കൂടിക്കാഴ്ചയ്ക്കു സമയം കിട്ടാൻ എന്താണു വഴി..?”

“ഇന്ന് രാത്രി ഒൻപതു മണിക്ക് ആയാലോ..? അദ്ദേഹം ഇന്ന് കൊച്ചിയിലുണ്ടാകും. മാഡത്തിന് കൊച്ചിയിലെത്താൻ പറ്റുമല്ലോ, അല്ലെ…?”

“സോറി രാജശ്രീ.. ഞാനിപ്പോൾ മുംബൈയിലാണ്.”

“പക്ഷെ രാധികാ മാഡം, അദ്ദേഹം നാളെ ഡൽഹിക്കു പോകും. പിന്നെ ഒരു ആഴ്ച കഴിഞ്ഞേ വരൂ.”

“ഓ, അത് ഒരു പ്രശ്നമാണ്. എങ്കിൽ ശരി രാജശ്രീ, മീറ്റിംഗിനുള്ള സമയമുറപ്പിച്ചുകൊള്ളു. ഞാൻ സമയത്ത് എത്താം.”

4 Comments

  1. ത്രിലോക്

    ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??

    1. അശ്വിനി കുമാരൻ

      ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.