നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 147

“എന്താണ് ഇത് ഒരു പുതിയ പദ്ധതി. ചേച്ചിയെന്താ ഇപ്പോൾ പറഞ്ഞത്…?” ഞാൻ കമലയെ സംശയഭാവത്തിൽ നോക്കി. “അല്ല, രാധു വല്യ കുട്ടി ആയിരിക്കുവാണെന്ന് പറഞ്ഞതാ …” അതും പറഞ്ഞു നാണിച്ചുകൊണ്ട് അവർ കോണിപ്പടിയിറങ്ങി ഓടിപോയി.

 

ഈ സ്ത്രീക്കിത്തിരി ഇളക്കം കൂടുതലാണ്. അതെങ്ങനെ ഇളക്കം വരാതിരിക്കും, രാത്രികാലങ്ങളിൽ കണ്ട പൈങ്കിളി വാരികകളൊക്കെ വായിച്ചു പുളകം കൊള്ളുകയല്ലേ അവരുടെ പണി. വല്ലാത്തൊരു ജന്മം തന്നെ, ഞാൻ മനസ്സിൽ പറഞ്ഞു.

ഞാൻ ഗോവണിയിറങ്ങി താഴെ എത്തിയതും ചെറിയമ്മായി ഒരു വലിയ ഉരുണ്ട മുല്ലപ്പൂകെട്ടുമായി ഓടി വരുന്നു. “രാധൂ അവിടെയൊന്നു നിന്നേ… ഞാനീ മുല്ലപൂവൊന്നു ചൂടട്ടെ.”

 

എന്നും പറഞ്ഞവർ അവരുടെ കൈയിലിരുന്ന പൂമാല എന്റെ തലയിൽ ചൂടി. എനിക്ക് മുല്ലപ്പൂവിന്റെ മണം ഇഷ്ടമല്ല. അതിന്റെ സുഗന്ധമെനിക്ക് തലവേദനയുണ്ടാകും. പക്ഷേ എടുത്തു കളയാൻ അവര് സമ്മതിക്കുന്നുമില്ല.

 

മൊത്തത്തിൽ എന്തോ ഒരു ഗൂഡാലോചന നടക്കുന്നുണ്ട്. കണ്ടിട്ട് ഒരു കല്യാണാലോചനയുടെ മട്ടുണ്ട്. ഞാൻ മനസ്സിൽ പറഞ്ഞു.

ആ.. എന്നെ കെട്ടിക്കാനായിട്ട് ഇങ്ങോട്ട് വാ, അപ്പൊ കാണിച്ചു കൊടുക്കാം.

 

എന്റെ ഊഹം തെറ്റിയില്ല. ഒരു ഒൻപതര മണി ആയപ്പൊളേക്കും ഒരു മഹീന്ദ്ര ജീപ്പ് നിറയെ ആളുകൾ മുറ്റത്തെത്തി. ചെറിയമ്മായിയുടെ അച്ഛനും അമ്മയും, പിന്നെ കുറെ അണിഞ്ഞൊരുങ്ങിയ പെണ്ണുങ്ങളും മൂന്ന് നാല് ആണുങ്ങളും. അതിലൊരാൾ കുറച്ചു ചെറുപ്പമാണ്.

 

ഒരു മുപ്പതു മുപ്പത്തിയൊന്നു വയസ്സ് വരും അയാൾക്ക്. സാമാന്യം നല്ല തടി ഉണ്ട്. പിന്നിൽ നിന്ന് നോക്കിയാൽ വല്യ കുഴപ്പമൊന്നും ഇല്ല, പക്ഷെ മുഖത്തിൽ ഒരു പ്രാവശ്യമേ നോക്കിയുള്ളൂ. അയ്യേ, ഒരു വിടന്റെ ചിരി. വല്ലാത്തൊരു വൃത്തികെട്ട വായയും, പിന്നെ കുടവയറും, വല്ലാത്ത ഒരു വെളുപ്പും.

4 Comments

  1. ത്രിലോക്

    ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??

    1. അശ്വിനി കുമാരൻ

      ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.