നീലവാക പൂക്കുമീവഴിയിൽ നിന്നെയും കാത്ത്…? ഭാഗം രണ്ട് [??????? ????????] 96

“അമ്മമ്മേ, ഇന്നെന്താ ഇവിടെ വല്ല പ്രച്ഛന്ന വേഷത്തിന്റെ മത്സരം വല്ലതുമുണ്ടോ…?

” ആഹാ നീയിതു വരെ ഒരുങ്ങിയില്ലേ രാധൂ… എന്താ ഒരുങ്ങാത്തേ. പോയി സാരിയുടുത്തോണ്ട് വാ മോളെ.. ”

നേരെത്തെ ചെറിയമ്മായി പറഞ്ഞ പല്ലവി തന്നെ നേര്യതിടുകയായിരുന്ന അമ്മമ്മയും പറഞ്ഞു. ഞാൻ സാരി ഉടുക്കണമത്രെ…

“അല്ല ഇന്ന് എന്താ ഇവിടെ നടക്കുന്നേ…?”

 

“അതോ, അത് ഇന്ന് കുറെ വിരുന്നുകാരുണ്ട്, ചെറിയമ്മായിയുടെ ബന്ധു വീട്ടീന്ന് വരും. അപ്പൊ നമ്മളൊക്കെ നന്നായി ഒരുങ്ങി ഇരിക്കണ്ടേ…”

“ഓഹോ, അപ്പൊ ഇത്രയും കാലമുണ്ടായിരുന്ന പിണക്കങ്ങളും പൊട്ടലും ചീറ്റലുമൊക്കെ മാറിയോ…?”

“അങ്ങനെ ഒന്നും പറയല്ലേ രാധൂ… നമ്മളൊക്കെ കുടുംബാംഗങ്ങൾ അല്ലെ, അപ്പൊ തട്ടീം മുട്ടിയും ഒക്കെ ഇരിക്കും. നീ പോയി സാരി ഉടുക്ക് മോളെ…”

 

അപ്പൊ ഇനി രക്ഷ ഇല്ല. എനിക്ക് അമ്മായി സാരി ഒന്നും ഉടുപ്പിക്കണ്ട. ഞാൻ ദേവകിയെ വിളിച്ചു. പക്ഷേ ദേവകി തിരക്കിലായിരുന്നു. “രാധിക കുഞ്ഞേ, കമല ഇവിടെ ഉണ്ട്, ഞാൻ കമലയെ അയക്കാം.”

കമല ഞങ്ങളുടെ അയൽക്കാരിയാണ്. മിക്കവാറും തറവാട്ടിൽ തന്നെ കാണും.

 

വല്യമ്മായിയുടെ കൂടെതന്നെ ഉണ്ടാവും എപ്പോളും. മിക്കപ്പോഴുമുള്ള രാത്രികളിൽ അമ്മമ്മയുടെ കൂടെ അവരുടെ മുറിയിലാണ് ഉറക്കം. എന്നാൽ ചില ദിവസങ്ങളിൽ എന്റെ മുറിയിൽ വന്നു കിടക്കാറുമുണ്ട്.

 

അവരുടെ ഭർത്താവ് ദില്ലിയിൽ പോലീസിലാണ്. കൊല്ലത്തിൽ ഓരോ നാലുമാസങ്ങൾ കൂടുമ്പോൾ ഒരാഴ്ചത്തേക്ക് അവധിക്കു നാട്ടിൽ വരും. അപ്പോൾ മാത്രമേ കമല അവരുടെ വീട്ടിൽ പോയി ഉറങ്ങുകയുള്ളൂ.

 

സാരി ഉടുപ്പിച്ച ശേഷം കമല പറഞ്ഞു, “ഇപ്പൊ രാധൂട്ടി നല്ലോണം സുന്ദരിയായിട്ടുണ്ട്. വരുന്നോർക്കു നല്ലോണം ഇഷ്ടമാകും. ഇപ്പൊ തന്നെ കൂട്ടി കൊണ്ട് പോകാതിരുന്ന മതി.”

4 Comments

  1. ത്രിലോക്

    ഡോ കുമാരാ… എൻ്റെ സുനന്ദയെ താൻ തെച്ചല്ലെ…??

    1. അശ്വിനി കുമാരൻ

      ഇല്ല.. ഒരിക്കലുമില്ല… അവൾ തീർച്ചയായും തിരിച്ചുവരും.. ? Wait & See

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.